രാഹുല്‍ ഗാന്ധി മലപ്പുറത്തെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് വേഗത്തില്‍ സഹായം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി എംപി. പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുമായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. കേന്ദ്രമാണ് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുത്തുമലയില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി.മലപ്പുറം ജില്ലയിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിച്ച് ക്യാമ്പിൽ കഴിയുന്ന ആളുകളെ നേരിൽ ചെന്ന് കണ്ട് അവരുടെ വിഷമങ്ങളും പരാതികളും കേൾക്കുന്ന രാഹുൽ ഗാന്ധി.

വയനാട് മണ്ഡലത്തിലെ കൈതപ്പൊയിലിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി വയനാട് ജില്ലയില്‍ എത്തിയത്. ആദ്യം പോയത് പുത്തുമലയിലേയ്ക്ക്. അതിനു ശേഷം ദുരിതബാധിതരെ മാറ്റിപാര്‍പ്പിച്ച മേപ്പാടി സര്‍ക്കാര്‍ സ്കൂളിലെ ക്യാംപിലെത്തി. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനു ശേഷമാണ് കലക്ടറേറ്റില്‍ യോഗം ചേര്‍ന്നത്. വയനാട്ടിലെ സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും കാര്യമായ സഹായം കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top