ച​ന്ദ്ര​നി​ലേ​ക്കു റോ​ക്ക​റ്റ് വി​ട്ടാ​ല്‍ പാ​വ​ങ്ങ​ളു​ടെ വ​യ​റു നി​റ​യി​ല്ല,മോദിയും അമിത് ഷായും മാധ്യമങ്ങളും ജനശ്രദ്ധ തിരിക്കുന്നു; രാഹുല്‍ ഗാന്ധി.ഹരിയാന-മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; പ്രചാരണം കൊഴുപ്പിച്ച്‌ ഭരണ-പ്രതിപക്ഷ കക്ഷികള്‍

ലാത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മാധ്യമങ്ങളും ചേര്‍ന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു . യുവാക്കള്‍ തൊഴിലിനെക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ സര്‍ക്കാര്‍ അവരോട് ചന്ദ്രനിലേക്ക് നോക്കാനാണ് പറയുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.. ഇന്ത്യയുടെ ചന്ദ്രയാന്‍ പദ്ധതികളെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.2017ലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച്‌ ഷി ജിന്‍പിങുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി ചോദിച്ചിരുന്നോയെന്നും രാഹുല്‍ ആരാഞ്ഞു. രാജ്യത്തെ 15 ധനികരുടെ 5.5 ലക്ഷം കോടി കടം മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ല​ത്തൂ​രി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​ച്ചു റാ​ലി​യി​ലാ​ണു രാ​ഹു​ല്‍ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പ​ങ്കെ​ടു​ത്ത​ത്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍, തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നി​വ ഉ​യ​ര്‍​ത്തി​യാ​ണ് ഇ​ക്കു​റി​യും രാ​ഹു​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ ആ​ക്ര​മി​ച്ച​ത്.ക​ര്‍​ഷ​ക​രു​മാ​യും തൊ​ഴി​ലി​ല്ലാ​യ്മ​യു​മാ​യും ബ​ന്ധ​പ്പെ​ട്ട​വ​യാ​ണ് ഇ​പ്പോ​ള്‍ രാ​ജ്യ​ത്തെ പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളെ​ന്നു രാ​ജ്യ​ത്തെ ഏ​തൊ​രാ​ള്‍​ക്കും അ​റി​യാം. ഒ​പ്പം നോ​ട്ടു നി​രോ​ധ​ന​ത്തി​ന്‍റെ​യും ജി​എ​സ്ടി​യും ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ പാ​വ​പ്പെ​ട്ട​വ​ന്‍റെ പ​ണം പ​ണ​ക്കാ​ര​ന്‍റെ കീ​ശ​യി​ലെ​ത്തി. ആ​ര്‍​ക്കാ​ണു നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്‍റെ ലാ​ഭം കി​ട്ടി​യ​ത്? നീ​ര​വ് മോ​ദി ര​ക്ഷ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​രു​ന്ന​തു നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്‍റെ ഗു​ണം കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ ത​ന്നെ തൂ​ക്കി​ക്കൊ​ല്ലാ​നാ​ണ്. പ​ക്ഷേ അ​തു​കൊ​ണ്ട് ആ​ര്‍​ക്കാ​ണു ഗു​ണം? നോ​ട്ടു​നി​രോ​ധ​ന​വും ജി​എ​സ്ടി​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​ത്ത ഒ​രു ചെ​റു​കി​ട വ്യാ​പാ​രി​പോ​ലും രാ​ജ്യ​ത്തി​ല്ലെ​ന്നും രാ​ഹു​ല്‍ ചു​ണ്ടി​ക്കാ​ട്ടി.

കര്‍ഷകരുടെ ദുരിതത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും മാധ്യമങ്ങള്‍ യാതൊന്നും മിണ്ടുന്നില്ല. പാവപ്പെട്ടവന്റെ കയ്യിലുള്ള പണം സമ്ബന്നരിലെത്തിക്കുക എന്നുള്ളതായിരുന്നു നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഹരിയാന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണം കൊഴുപ്പിച്ച്‌ ഭരണ പ്രതിപക്ഷ കക്ഷികള്‍. രണ്ടിടത്തും ഇന്ന് പ്രമുഖര്‍ പ്രചാരണത്തിനെത്തും. രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് മഹാരാഷ്ട്രയില്‍. ഹരിയാനയില്‍ ബി.ജെ.പി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും.


മഹാരാഷ്ട്ര ഹരിയാന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനെത്തുന്നത്. മഹാരാഷ്ട്രയിലാണ് രണ്ട് പേരുടെയും ഇന്നത്തെ പരിപാടികള്‍. രാവിലെ 11ന് ശേഷം ജല്‍ഗാവിലെയും ഉച്ചകഴിഞ്ഞ് സാകോലിയിലെയും തെരഞ്ഞെടുപ്പ് റാലികളെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മഹാരാഷ്ട്രയില്‍ മൂന്ന് തെരഞ്ഞെടുപ്പ് പരിപാടികളിലാണ് രാഹുല്‍‍ ഗാന്ധിയെത്തുന്നത്. ഉച്ച കഴിഞ്ഞാണ് മൂന്നിടത്തെയും പ്രചാരണ പരിപാടികള്‍. ലാത്തൂര്‍ ജില്ലയിലെ ബസവരാജിലും, മുംബൈ അര്‍ബനിലും വൈകീട്ടോടെ ധാരാവിയിലുമാണ് രാഹുല്‍ ഗാന്ധിയെത്തുക. പ്രചാരണത്തില്‍ ഏറെ പിറകിലുള്ള കോണ്‍ഗ്രസ് ക്യാമ്ബില്‍ രാഹുല്‍ ഗാന്ധിയുടെ വരവ് ഉണര്‍വുണ്ടാക്കുമെന്നാണ് ഹൈകമാന്‍റ് കണക്കുകൂട്ടല്‍.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും മഹാരാഷ്ട്രയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. അഞ്ചിടത്താണ് അമിത്ഷാ എത്തുന്നത്. ബി.ജെ.പി ഹരിയാന ഘടകം ഇന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയും പുറത്തിറക്കും. രാവിലെ 10.30ന് ചണ്ടിഗഡിലെ ലളിത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് ജെ.പി നദ്ദയാണ് പത്രികയുടെ പ്രകാശനം നിര്‍വഹിക്കുക. ശേഷം ഹരിയാനയിലെ പഞ്ച്കുലയിലെ പൊതുസമ്മേളനത്തിലും നദ്ദ പങ്കെടുക്കും. ഇതിന് പുറമെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ഹരിയാനയില്‍ രണ്ടിടത്ത് ഇന്ന് പ്രചാരണത്തിനെത്തുന്നുണ്ട്.

Top