വാടക ചോദിച്ചെത്തിയ ഉടമയ്ക്ക് അതിഥി തൊഴിലാളികളുടെ മര്‍ദ്ദനം

വാടക ചോദിക്കാനെത്തിയ കെട്ടിട ഉടമസ്ഥനെ ക്രൂരമായി മർദിച്ച രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശികളായ സഹോദരങ്ങളാണ് ആണ് അറസ്റ്റിലായത്.

സ്വപൻ കുമാർ മഹൽദാർ ( 33) നന്ദു കുമാർ മഹൽദാർ (29) എന്നിവരാണ് അറസ്റ്റിലായത്. കെട്ടിട ഉടമസ്ഥനായ കൊയ്ത്തൂർക്കോണം സ്വദേശി നവാസിനെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പോത്തൻകോട് ജംക്ഷന് സമീപമുളള കെട്ടിടത്തിൽ വച്ച് മര്‍ദ്ദനമേറ്റത്. വാടക ചോദിച്ചെത്തിയ നവാസിനോട് കെട്ടിടത്തിൽ നിലവിലുള്ള പ്രശ്നങ്ങളെ പറ്റി തൊഴിലാളികൾ പരാതിപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ പ്രശ്നങ്ങൾ പരിഹരിച്ചാൽ വാടക തരാമെന്ന് തൊഴിലാളികൾ പറഞ്ഞതിനെ തുടർന്ന് നവാസും തൊഴിലാളികളും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുക ആയിരുന്നു. ഇതിന് പിന്നാലെ കയ്യിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് തൊഴിലാളികളിലൊരാൾ നവാസിന്റെ മുഖത്ത് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മൂക്കിലും കണ്ണിലും ഗുരുതരമായി പരിക്കേറ്റ നവാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top