കൊറോണ ഭയത്തിനൊപ്പം സാമ്പത്തിക തകർച്ചയും !ഗൾഫിലെ പ്രവാസികൾ ആകുലതയിലാണ് ആത്മഹത്യകൾ കൂടും -കൗൺസിലിംഗുകൾ ഒരുക്കണം.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു

അഡ്വ.സിബി സെബാസ്റ്റ്യന്‍

ആത്മഹത്യകൾ കൂടും -കൗൺസിലിംഗുകൾ ഒരുക്കണം. ലോകത്ത് കൊറോണ ഭീകരമായി മാറുകയാണ് മനുഷ്യർ വലിയ ആശങ്കയിലും ആണ് .യുറോപ്പിൽ ഉള്ളവർക്ക് സാമ്പത്തികമായി സർക്കാർ സംരക്ഷണം ഉണ്ട് .ഗൾഫിൽ ഉള്ളവരുടെ അവസ്ഥ വലിയ ദയനീയം ആണ് .പലരും അതി കഠിനമായ മാനസിക വ്യഥയിലൂടെയാണ് കടന്നു പോകുന്നത്. കൊറോണ എന്ന മഹാമാരിയെക്കുറിച്ചുള്ള പേടി, മരണഭയം .മാനസിക സംഘർഷം.നാട്ടിലെ വീട്ടുകാരെക്കുറിച്ചുള്ള ആകുലത .ഇതിനേക്കാൾ ഉപരി സാമ്പത്തിക മേഖലയിലെ തകർച്ച !

പലരും ആത്മഹത്യയുടെ വക്കിലാണ്. ശതകോടീശ്വരൻ ആയ അറക്കൽ ജോയി വരെ ജീവിതം അവസാനിപ്പിച്ചത് സാമ്പത്തിക തകർച്ച മൂലമാണ് !..ഗൾഫിൽ ജോലിയുള്ളവരെപോലെ തന്നെ ചെറിയ ചെറിയ സംഭരഭങ്ങളിൽ കൂടിയാണ് ജീവിതം കരുപ്പിടിപ്പിക്കുന്നത് .ഇവിടുത്തെ ചെറിയ ബിസിനസുകൾ ,കോൺട്രാക്ട് വർക്കുകൾ ,ജോലി എന്നിവയിലെ സാമ്പത്തിക മേഖല മുന്നിൽ കണ്ട് നാട്ടിൽ ലോണും -വിദ്യാഭ്യാസ ചിലവുകളും കണക്കുകൂട്ടി ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ ഉണ്ട് .അവയെല്ലാം ഒറ്റയടിക്ക് നിലച്ചിരിക്കയാണ് .ലേബർ ക്യാമ്പുകളിൽ കഴിയുന്നവർ അതിലും വലിയ മാനസിക സംഘർഷത്തിൽ ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കയിലും യൂറോപ്പിലും ഗൾഫിലും ലോകത്തിന്റെ വിവിധ കോണുകളിൽ ജീവിക്കുന്ന മലയാളികൾ അടക്കമുള്ളവർ കടുത്ത മാനസിക സംഘർഷത്തിലാണ് .അവരുടെ മാനസിക പിരിമുറുക്കം മാറ്റിയെടുത്തിട്ടില്ല എങ്കിൽ കടുത്ത ഡിപ്രഷിനിലേക്ക് പോവുകയും അത് വിപത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട് .

അതിനാൽ നിരാശയിലും ഭയത്തിലും കഴിയുന്ന ഇത്തരക്കാർക്ക് കൗൺസിലിംഗുകൾ കൊടുക്കേണ്ടത് അത്യാവശ്യമാണ് .കൂടെയുണ്ട് നമ്മൾ -ഏതു പ്രതിസന്ധിയും നമുക്ക് മറികടക്കാം എന്ന ശുഭ പ്രതീക്ഷ നൽകുക തന്നെ വേണം. അതിനായി നോർക്കയും അധികാരികളും സംഘടനകളും മുൻ കൈ എടുക്കണം. ഭയന്ന് വിറച്ച് നിരാശരായിരിക്കുന്നവർക്ക് ധൈര്യവും സ്വാന്തനവും നൽകണം .കൊറോണ ഉള്ളവർക്ക് കടുത്ത മാനസിക പിരിമുറുക്കം ഉണ്ടാവുക സ്വാഭാവികമാണ്.മാനസിക പിരിമുറുക്കം നിരാശയിലേക്ക് വഴിമാറിയാൽ വിപത്താകും .അതിനാൽ രോഗം ഉള്ളവർക്കും രോഗഭയമുള്ളവർക്കും സാമ്പത്തിക മേഖല തകരുന്നതിൽ നിരാശരായവർക്കും തീർച്ചയായും പിന്തുണ കൊടുക്കുകയും കൗൺസിലിംഗുകൾ കൊടുക്കുകയും വേണം .

 

Top