പൊണ്ണത്തടിയുണ്ടോ? സൂക്ഷിക്കുക. കൊറോണാ വൈറസ് രോഗം പകരാൻ സാധ്യത കൂടുതലാണ്.തടിയുള്ളവർക്ക് പ്രതിരോധശേഷി കുറവാണ്. ബ്രിട്ടനിൽ നിന്നും ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

ഹേമ (Herald Special )

പൊണ്ണത്തടിയുണ്ടോ? സൂക്ഷിക്കുക. കൊറോണാ വൈറസ് രോഗം പകരാൻ സാധ്യത കൂടുതലാണ്. ബ്രിട്ടനിലെ പതിനേഴായിരം രോഗികളിൽ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തൽ. അമേരിക്ക, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള പഠന റിപ്പോർട്ടുകളും ഇതിനെ സാധൂകരിക്കുന്നു. ബോഡി മാസ് സൂചിക (BMI) മുപ്പതിൽ കൂടുതൽ ഉള്ള രോഗികളിൽ മരണസാധ്യത മറ്റുള്ളവരേക്കാൾ 33 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തൽ. പൊണ്ണത്തടിയുടെ പാർശ്വഫലങ്ങളായ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ക്യാൻസർ, ടൈപ്പ് 2 ഡയബറ്റിക്സ് എന്നിവ കൂടി കണക്കിലെടുക്കുമ്പോൾ മരണനിരക്ക് പിന്നെയും കൂടും. ബ്രിട്ടനിൽ ഗുരുതരാവസ്ഥയിലായി ICU വിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ മുക്കാൽ ശതമാനവും അമിതവണ്ണമുള്ളവരാണെന്നാണ് കണക്ക്. വേൾഡ് ഒബെസിറ്റി ഫെഡറേഷനും ഈ കണക്കുകളെ അനുകൂലിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എങ്ങനെയാണ് അമിതവണ്ണം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് നോക്കാം. തടി കൂടുന്തോറും ശരീരത്തിലെ കൊഴുപ്പും കൂടുന്നു. ഇങ്ങനെ കൊഴുപ്പ് കൂടുന്നത് ഏറ്റവും ദോഷകരമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ശരീരത്തിന്റെ നാനാഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തുന്നത് രക്തത്തിലൂടെയാണെന്ന് എല്ലാവർക്കുമറിയാം. തടി കൂടുന്തോറും ശരീരത്തിന് വേണ്ട ഓക്സിജന്റെ അളവും കൂടുന്നു. ഇതു മൂലം ഇവരുടെ ഹൃദയത്തിനും ശ്വാസകോശത്തിനുമൊക്കെ അമിത സമ്മർദ്ദമുണ്ടാകുന്നു. ഇത് രക്തചംക്രമണ വ്യവസ്ഥയെ താറുമാറാക്കും. കൊറോണാ വൈറസ് ബാധയുണ്ടായാൽ ഈ സമ്മർദ്ദം പിന്നെയും കൂടും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വേണ്ടത്ര ഓക്ലിജൻ എത്താത്ത സ്ഥിതിവിശേഷമുണ്ടാകും. ഇതാണ് അമിതവണ്ണമുള്ളവരിൽ അപകട സാധ്യത കൂടാൻ കാരണമെന്ന് ഗ്ലാസ്കോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ സവീദ് സത്താർ പറഞ്ഞു.

ശരീരത്തിലേക്ക് കൊറോണ വൈറസിനെ ആഗിരണം ചെയ്യുന്നത് കോശത്തിലെ ACE2 എന്ന എൻസൈം ആണെന്നാണ് ഗവേഷകർ കരുതുന്നത്. അമിതവണ്ണമുള്ളവരിൽ ഈ എൻസൈമിന്റെ അളവും കൂടുതലായിരിക്കും. അമിതവണ്ണമുള്ളവരിലെ രോഗബാധ കൂടാൻ ഇതും ഒരു കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതു മാത്രമല്ല, തടിയുള്ളവരുടെ പ്രതിരോധശേഷി മറ്റുള്ളവരേക്കാൾ താരതമ്യേന കുറവായിരിക്കും. സാധാരണക്കാരുടെ ശരീരത്തിൽ വൈറസ് ബാധ ഉണ്ടായാലും ഒരു പരിധി വരെ ശരീരം പിടിച്ചു നിൽക്കും. പൊണ്ണത്തടിക്കാരിൽ ഭൂരിഭാഗം പേർക്കും ഹൃദയം, ശ്വാസകോശം, കരൾ, കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട്. കൊറോണാ ബാധ ഉണ്ടാകുന്നതോടെ ശരീരത്തിന് അമിതമായി പ്രവർത്തിക്കേണ്ടി വരുന്നതും തിരിച്ചടിയാകുന്നു.

എന്നു കരുതി ആരും ടെൻഷൻ ആവേണ്ട. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുകയാണ് . കരുതലാണ് പ്രധാനം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. ഭക്ഷണക്രമം ശ്രദ്ധിക്കുക. കൊഴുപ്പ്, മധുരം തുടങ്ങിയവ നിയന്ത്രിക്കുക, സമീകൃതാഹാരം കഴിക്കുക. അമിതഭക്ഷണം ഒഴിവാക്കുക. വ്യായാമവും പ്രധാനമാണ്. നടത്തം, ജോഗിംഗ്‌, സൈക്ലിംഗ് എന്നിവയൊക്കെ നല്ലതാണ്. അതോടൊപ്പം കൊറോണാ വൈറസ് ഭീഷണി ഒഴിയുന്നതുവരെ സാമൂഹികാകലം പാലിക്കുക. ശരീരത്തിലും മനസിലും ഊർജ്ജം നിറയ്ക്കുക. ഒരു വൈറസിനും നിങ്ങളെ തകർക്കാൻ കഴിയില്ല

Top