സംസ്ഥാനത്ത് ഇന്ന്‌ ഒരു കോവിഡ് മരണം കൂടി..മൊത്തം കോവിഡ് മരണം 17 ആയി ഉയര്‍ന്നു.

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി. കോവിഡ് സ്ഥിരീകരിച്ചു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ (43)ആണ് മരിച്ചത്. ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്.

ജില്ലയിലെ മൂന്നാമത്തെ  കോവിഡ് മരണമാണിത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 17 ആയി ഉയര്‍ന്നു. ഞായറാഴ്ച ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനും (87) കോവിഡ് ബാധിച്ചു മരണപ്പെട്ടിരുന്നു. ഞായറാഴ്ച വൈകിട്ട് കോവിഡ് സ്ഥിരീകരിച്ചു മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു മരണം.

മുംബൈയില്‍ നിന്നെത്തിയ വയോധിക നേരത്തെ തൃശൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടി (68) ആണ് മരണപ്പെട്ടത്.

Top