മോദി സര്‍ക്കാരിനൊപ്പമെന്ന് രാഹുല്‍ ഗാന്ധി !!

ദില്ലി: ലോക്ക് ഡൌണിനിടെയുള്ള കുടിയേറ്റം തടയാൻ സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം. കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൌൺ കർശനമായി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാന അതിർത്തികൾ അടച്ചിടാനും കേന്ദ്രം സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയാണ്. വാഹനമൊന്നുമില്ലാതെ നടന്ന് നിങ്ങുന്ന ഇവരുടെ ദുരിത കാഴ്ച്ച നേരത്തെ തന്നെ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയിച്ചിരിക്കുകയാണ്. ഗൗരവത്തോടെ ഇക്കാര്യം പരിഗണിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. പെട്ടെന്ന് പ്രഖ്യാപിച്ച് ലോക്ഡൗണ്‍ രാജ്യത്ത് വെപ്രാളവും ആശയക്കുഴപ്പവും ഉണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ മോശമാവുന്നത് കൊണ്ട് പാവപ്പെട്ടവരില്‍ പ്രത്യേകം ശ്രദ്ധിക്കണം. സമ്പ്ദ വ്യവസ്ഥ തകരുന്ന സാഹചര്യത്തില്‍ മരണം വര്‍ധിക്കാതെ നോക്കേണ്ടതുണ്ടെന്നും, സര്‍ക്കാരിനൊപ്പം കോണ്‍ഗ്രസ് ഒരുമിച്ച് നില്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇനി വരാനിരിക്കുന്നത് ദുരിതമേറിയ ദിനങ്ങളാണ്. നമ്മള്‍ മറ്റ് വികസിത രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ തീരുമാനമങ്ങളാണ് എടുക്കേണ്ടത്. അവര്‍ പൂര്‍ണമായ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍, അത് അതേപടി ഇന്ത്യയില്‍ നടപ്പാക്കാനാവില്ല. ഇന്ത്യയിലെ സാഹചര്യം വ്യത്യസ്തമാണ്. നമ്മുടെ രാജ്യത്തെ പാവപ്പെട്ടവര്‍ നിത്യ വേതനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അവര്‍ ജനസംഖ്യാപരമായി വളരെ വലുതാണ്. അതുകൊണ്ട് പൂര്‍ണമായ രീതിയിലുള്ള ലോക്ഡൗണ്‍ നമുക്ക് സാധിക്കാത്ത കാര്യമാണെന്നും രാഹുല്‍ പറഞ്ഞു.

സാമ്പത്തികമായി നമ്മള്‍ പൂര്‍ണമായും രാജ്യത്തെ അടച്ചുപൂട്ടിയാല്‍ കോവിഡിന്റെ ഭാഗമായി വരുന്ന മരണങ്ങള്‍ വര്‍ധിക്കും. സാമൂഹിക സുരക്ഷ എത്രയും പെട്ടെന്ന് നമ്മല്‍ ഉറപ്പാക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരമാവധി നമുക്ക് ഉപയോഗിക്കാം. തൊഴിലെടുക്കുന്ന ദരിദ്രരെ നമ്മള്‍ ഈ അവസരത്തില്‍ പിന്തുണയ്ക്കണം. ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ വലിയ സൗകര്യങ്ങളുള്ള ആശുപത്രികള്‍ ആവശ്യമാണ്. ആയിരക്കണക്കിന് കിടക്കകളും വെന്റിലേറ്ററുകളും ആ ആശുപത്രികളില്‍ ഉണ്ടാവണം. ഈ സൗകര്യം ഇപ്പോള്‍ തന്നെ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. അതല്ലെങ്കില്‍ വെന്റിലേറ്ററുകള്‍ പോലുള്ള നിര്‍മിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. മനുഷ്യനാല്‍ സാധ്യമായ വേഗത്തില്‍ എല്ലാം വേണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരു തരം ആശങ്കയാണ് ഇപ്പോഴുള്ളത്.

ഫാക്ടറികളും ചെറുകിട വ്യവസായങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും അടച്ച് പൂട്ടി. ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ വീട്ടിലേക്ക് കാല്‍നടയായി യാത്രി തിരിക്കുകയാണ്. ഇവര്‍ പല സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയില്‍ തടയപ്പെട്ടിരിക്കുകയാണ്. ഇവര്‍ക്ക് കൈയ്യില്‍ പണമില്ലാതെ ഭക്ഷണം പോലും വാങ്ങാന്‍ സാധ്യമല്ല. വിദൂരമായ ഗ്രാമങ്ങളിലെ വീടുകളില്‍ എത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. വാഹനങ്ങളൊന്നുമില്ലാത്തത് മറ്റൊരു ബുദ്ധിമുട്ടാണ്. ഇവര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അടുത്ത കുറച്ച് മാസത്തേക്ക് സര്‍ക്കാര്‍ ഇവരുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും രാഹുല്‍ മോദിക്കയച്ച കത്തില്‍ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ഇവരെ സഹായിക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

Top