ധീരനായ ജഡ്ജി ലോയയെ സ്ഥലംമാറ്റുകയായിരുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. ജഡ്‌ജിയെ രായ്ക്കുരാമാനം മാറ്റിയത് ലജ്ജാകരമെന്ന് പ്രിയങ്ക ഗാന്ധി

ദില്ലി: ഡൽഹി കലാപത്തിൽ ബി.ജെ.പി നേതാവിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ് എടുക്കണം എന്നാവശ്യപ്പെട്ട ഡൽഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും രംഗത്ത് . ജഡ്ജിയെ സ്ഥലംമാറ്റാനുള്ള നടപടി ലജ്ജാകരമാണെന്നും സങ്കടകരമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അവർ ഈ പ്രതികരണം നടത്തിയത്. നിലവിലെ വ്യവസ്ഥിതി അനുസരിച്ച് ഈ സംഭവം ഞെട്ടിക്കുന്നതിലുപരി, അത് ലജ്ജാകരമാണെന്നും സങ്കടകരമാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.കലാപത്തില്‍ കാര്യക്ഷമമായി ഇടപെടാത്ത ദില്ലി പോലിസിനെ നിശിതമായി വിമര്‍ശിച്ച ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായി.

രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കലാപവുമായി ബന്ധപ്പെട്ട് കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്യാത്ത ദില്ലി പോലീസിനെ കടുത്ത ഭാഷയില്‍ ശാസിച്ചിരുന്നു ജസ്റ്റിസ് മുരളീധര്‍. അധികം വൈകാതെയാണ് ഇദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. രാഹുല്‍ ഗാന്ധിക്ക് പുറമെ പ്രിയങ്ക ഗാന്ധിയും കേന്ദ്രത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസിനെ വിമര്‍ശിച്ച ജഡ്ജിയെ സ്ഥലം മാറ്റിയ സംഭവം നാണക്കേടാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നാല്‍ ജഡ്ജി ലോയയെ അനുസ്മരിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. പിൻവലിയാൻ കൂട്ടാക്കാത്ത, ധർമ്മിഷ്ഠമായ ഒരു നീതിപീഠത്തിൽ ലക്ഷക്കണക്കിന് ഇന്ത്യാക്കാർ വിശ്വസിക്കുന്നുണ്ടെന്നും നീതിയുടെ വാ മൂടിക്കെട്ടാനും ജനങ്ങളുടെ വിശ്വാസം നശിപ്പിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾ അങ്ങേയറ്റം പരിതാപകരമാണെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.കലാപക്കേസ് പരിഗണിച്ച ഡൽഹി ഹൈക്കോടതി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ഇന്നലെ രാത്രിയാണ് പുറത്തുവന്നത്. ഇദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ജസ്റ്റിസിനെ സ്ഥലം മാറ്റാൻ നേരത്തെ സുപ്രീം കോടതി കൊളീജിയം സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് അസാധാരണമായി കേസിൽ ബെഞ്ച് വാദം കേട്ടത്.വാദം കേൾക്കുന്നതിനിടെ കലാപക്കേസുകളിൽ ശക്തമായ നിലപാട് സ്വീകരിക്കണം എന്ന് ഡൽഹി പൊലീസിന് ഇദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ കേസെടുക്കണമെന്നും ഇക്കാര്യം കോടതിയെ അറിയിക്കണം എന്നും ജസ്റ്റിസ് എസ്. മുരളീധർ പൊലീസിനോട് നിർദേശിച്ചിരുന്നു. ഇന്ന് കലാപക്കേസുകളിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പൊലീസിനോട് ജഡ്ജി നിർദേശിച്ചിരുന്നു. ഇന്നലെ രാത്രിയോട് കൂടിയാണ് ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയതെന്നത് ശ്രദ്ധേയമാണ്.

സുഹ്‌റബുദ്ദീന്‍ കേസില്‍ പ്രതിയായിരുന്ന ബിജെപി നേതാവ് അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജഡ്ജിയായിരുന്നു ലോയ. അദ്ദേഹം പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ചു.ധീരനായ ജഡ്ജി ലോയയെ സ്ഥലം മാറ്റുകയായിരുന്നില്ല ചെയ്തത് എന്നാണ് രാഹുല്‍ ഗാന്ധി തന്റെ ട്വിറ്ററില്‍ കുറിച്ചത്. വ്യാപാരിയായ സുഹ്‌റബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലില്‍ ഗുജറാത്ത് പോലീസ് വധിച്ചുവെന്നാണ് ആരോപണം. അമിത് ഷാക്ക് പുറമെ ഗുജറാത്ത് പോലീസിലെ ഉന്നതരും കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു.കേസ് ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് മാറ്റി. തുടര്‍ന്നാണ് ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ കോടതിയില്‍ കേസ് എത്തിയത്. ഇദ്ദേഹം നാഗ്പൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വേളയില്‍ മരിക്കുകയായിരുന്നു. ആദ്യം കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല.

Top