ജെഎന്‍യു വിഷയത്തിനിടെ വീണ്ടും വിദേശത്തേക്ക് പറന്ന് രാഹുല്‍.സിഎഎയ്ക്കെതിരായ പാര്‍ട്ടിയുടെ പ്രതിഷേധ പരിപാടികളിലും ഇല്ല

ന്യുഡൽഹി:എവിടെയാണ് രാഹുൽ ഗാന്ധി ?ആരാണിനി കോൺഗ്രസിനെ നയിക്കുന്നത് ?ചോദ്യം ഉയരുകയാണ് . സിഎഎയ്ക്കെതിരായ പാര്‍ട്ടിയുടെ പ്രതിഷേധ പരിപാടികള്‍ സംബന്ധിച്ച അജണ്ട തയ്യാറാക്കുന്ന യോഗങ്ങളില്‍ പോലും രാഹുല്‍ പങ്കെടുത്തിരുന്നില്ലെന്ന് നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാഹുല്‍ വീണ്ടും പാര്‍ട്ടി അധ്യക്ഷനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അദ്ദേഹത്തിന്‍റെ ഈ ഒളിച്ചുകളിക്കെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുകയാണ്.ഇത്രയും സുപ്രധാനമായ സാഹചര്യത്തിനിടെ വീണ്ടും വിദേശത്തേക്ക് പറന്നിരിക്കുകയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്‍റെ നടപടിക്കെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുകയാണ്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച വൈകീട്ടാണ് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടന്നത്. മുഖം മൂടി ധരിച്ച് നൂറോളം പേര്‍ വരുന്ന സംഘം ക്യാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.ജെഎന്‍യുഎസ്യു പ്രസിഡന്‍റ് ഐഷി ഘോഷ്, അധ്യാപിക സുചിത്ര എന്നിവര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു.ജെഎന്‍യുവിലെ ഫീസ് വര്‍ധനയ്ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വലിയ അക്രമമാണ് ഞായറാഴ്ച നടന്നത്. മുഖം മൂടിധരിച്ച് മാരകായുധങ്ങളുമായി ക്യാമ്പസില്‍ കടന്ന സംഘം വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.

സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി രാഷ്ട്രീയ പ്രമുഖര്‍ ദില്ലിയില്‍ പ്രതിഷേധത്തില്‍ അണിനിരന്നത്. എന്നാല്‍ അവിടേയും രാഹുല്‍ ഗാന്ധി മാത്രം എത്തിയിരുന്നില്ല. രാഹുലിന് പകരം പരിക്കേറ്റവരെ എയിംസില്‍ എത്തി സന്ദര്‍ശിച്ചതാകട്ടെ പ്രിയങ്ക ഗാന്ധിയും. രാഹുലിന്‍റെ അസാന്നിധ്യത്തിനെതിരെ വലിയ പ്രതിഷേധമാണ് ട്വിറ്റേറിയന്‍സ് ഉയര്‍ത്തിയത്.

രാഹുലിന്‍റെ വസതിയായ 10 ജനപഥില്‍ നിന്ന് വെറം 11 കിലോമീറ്റര്‍ മാത്രമാണ് ജെഎന്‍യുവിലേക്ക് ഉള്ളത്. എന്നിട്ട് പോലും രാഹുല്‍ എത്താതിരുന്നതിനെ ട്വിറ്റേറിയന്‍സ് ചോദ്യം ചെയ്തു. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച തന്നെ രാഹുല്‍ രാജ്യം വിട്ടിരുന്നുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.2016 ല്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ പ്രതിഷേധം നടത്തിയതിന് അന്നത്തെ ജെഎന്‍യുഎസ്യു പ്രസിഡന്‍ററ് ആയിരുന്ന കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ക്യാമ്പസില്‍ എത്തി രാഹുല്‍ പ്രതിഷേധിച്ചിരുന്നു.

അന്ന് രാഹുല്‍ രാജ്യവിരുദ്ധ നടപടികളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ബിജെപിയും അമിത് ഷായും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തവണ രാഹുല്‍ തന്‍റെ പ്രതിഷേധം ട്വിറ്ററില്‍ മാത്രം ഒതുക്കിയതിനെതിരെ പാര്‍ട്ടിയിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്.അദ്ദേഹം സ്ഥിരത പുലര്‍ത്തുന്നില്ലെന്നതാണ് തന്നെ അസ്വസ്ഥതപെടുത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിനിടെ അധ്യക്ഷനെന്ന നിലയില്‍ വലിയ പ്രവര്‍ത്തനം കാഴ്ച വെച്ച രാഹുല്‍ പരാജയപ്പെട്ടതോടെ എല്ലാം ഉപേക്ഷിച്ച് പാര്‍ട്ടിയെ അനാഥമാക്കി മടങ്ങി, ഇങ്ങനെയല്ല ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ചെയ്യേണ്ടതെന്ന് മറ്റൊരു നേതാവ് പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ ഗംഭീക മടങ്ങി വരവ് ലക്ഷ്യം വെച്ചാണ് പാര്‍ട്ടി ഭാരത് ബച്ചാവോ റാലിയും പൗരത്വത്തിനെതിരായ പ്രതിഷേധ പരിപാടികളെല്ലാം സംഘടിപ്പിച്ചത്, എന്നാല്‍ രാഹുല്‍ നിരാശപ്പെടുത്തി, മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു

Top