രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിലെ തൗബാലില്‍ നിന്ന്

ഇംഫാല്‍: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിലെ തൗബാലില്‍ നിന്ന് ആരംഭിക്കും. സംസ്ഥാന കോണ്‍ഗ്രസിന്റെ ഈ നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഇംഫാലില്‍ നിന്ന് റാലി ആരംഭിക്കാനായിരുന്നു നേരത്തെ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് സംസ്ഥാന ഭരണകൂടം അനുമതി നല്‍കാതിരുന്നതോടെയാണ് പുതിയ വേദി തിരഞ്ഞെടുക്കേണ്ടി വന്നത്.

തൗബാലില്‍ ചുരുക്കം ആളുകളെ ഉള്‍ക്കൊള്ളിച്ച് ഉദ്ഘാടനം നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എത്ര ആളുകള്‍ പങ്കെടുക്കുന്നു എന്നും അവരുടെ പേരും മുന്‍കൂട്ടി അറിയിക്കണം. മുഖ്യമന്ത്രിയുടെ പരിപാടി പാലസ് ഗ്രൗണ്ടില്‍ അന്നേ ദിവസം ഉണ്ടെന്നും മറുപടിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top