സച്ചിൻ പൈലറ്റിന് കേന്ദ്രത്തിൽ പദവി !സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആക്കാൻ നീക്കം !വേണുഗോപാൽ തെറിക്കും ?

ന്യുഡൽഹി :കേന്ദ്രത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറം മങ്ങിയ പ്രകടനം കാഴ്ച്ചവെക്കുന്ന കെ സി വേണുഗോപാലിന്റെ സ്ഥാനം തെറിക്കുമെന്ന് സൂചന .രാജസ്ഥാൻ വിഷയം അടക്കം സങ്കീർണ്ണമായതിൽ നെഹ്‌റു കുടുബത്തിന് അതൃപ്തിയുണ്ട് .പ്രത്യേകിച്ച് ഹൈക്കമാണ്ടിൽ നിർണായക ഇടപെടൽ നടത്തുന്ന പ്രതിയാങ്ക ഗാന്ധിക്ക് കെ സി വേണുഗോപാലിനോട് താല്പര്യം ഇല്ലെന്നും പ്രചാരണം ഉണ്ട് .അതിനിടെ രാജസ്ഥാൻ സർക്കാരിനെ ബലികൊടുക്കാതെ തിരിച്ചെത്തിയ സച്ചിൻ പൈലറ്റിന് നൽക്കേണ്ട പദവികൾ സംബന്ധിച്ച ചർച്ചകൾ സജീവമാക്കി ഹൈക്കമാന്റ്. ഉപാധികളില്ലാതെ തിരിച്ചെത്തിയതിനാൽ സച്ചിൻ പൈലറ്റിന് നൽകേണ്ട ചുമതലകൾ ഹൈക്കമാൻഡ് നിയോഗിച്ച മൂന്നംഗ സമിതിയാണ് തീരുമാനിക്കുക. രാജസ്ഥാനിലെ തർക്കം പരിഹരിച്ചത് കോൺഗ്രസിന് ആശ്വാസമായെങ്കിലും പഞ്ചാബിൽ ഉടലെടുത്ത തർക്കം കോൺഗ്രസിൽ പരിഹരിക്കാനാവാതെ നിലനിൽക്കുകയാണ്.സച്ചിനെ സംഘടനാ ചുക്കുമതലയുള്ള ദേശീയ സെക്രട്ടറി ആക്കാനുള്ള നീക്കത്തിലാണ് നെഹ്‌റു കുടുംബം എന്നും സൂചനകൾ പുറത്ത് വരുന്നുണ്ട് .

അതിർത്തി കാക്കുന്ന പോരാളിയാണ് താൻ എന്ന് വിശേഷിപ്പിച്ചായിരുന്നു സച്ചിൻ പൈലറ്റ് ഇന്നലെ നിയമസഭയിലെ പ്രസംഗം അവസാനിപ്പിച്ചത്. പാർട്ടിയിൽ തനിക്ക് അർഹതപ്പെട്ട പദവികൾ ലഭിക്കുമെന്ന പ്രതീക്ഷ തന്നെയാണ് പൈലറ്റിനുള്ളത്. നഷ്ടപ്പെട്ടുപോയ പിസിസി അധ്യക്ഷ സ്ഥാനത്തിന് പകരം സച്ചിൻ പൈലറ്റിനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് ഹൈക്കമാൻഡ് ആലോചന. ചർച്ചകൾ പുരോഗമിക്കുകയാണ്. വൈകാതെ ഈ കാര്യത്തിൽ കോൺഗ്രസ് തീരുമാനം കൈക്കൊള്ളും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഒരു മാസം മുൻപ് നടത്തിയ വിമത നീക്കത്തെ തുടർന്നാണ് ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ പദവി എന്നിവ സച്ചിൻ പൈലറ്റിന് നഷ്ടമായത്. കൂടാതെ തിരിച്ചെത്തിയ എംഎൽഎമാരെ ഉൾക്കൊള്ളിച്ചുകൊണ്ട് രാജസ്ഥാനിൽ മന്ത്രിസഭാ പുനസംഘടനയും വൈകാതെ ഉണ്ടാകും. അതിനിടെ പഞ്ചാബിൽ മുഖ്യമന്ത്രി അമരേന്ദ്ര സിംഗിനെതിരെ എംപി പ്രതാപ് സിംഗ് ബാജ്വ രംഗത്ത് വന്നതാണ് കോൺഗ്രസിന് തലവേദനയായത്. ബാജ്വയുടെ സുരക്ഷ പിൻവലിച്ചത് പരസ്യ തർക്കത്തിലേക്ക് വഴിമാറി. താങ്കൾ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും പട്യാലയിലെ മഹാരാജാവല്ലെന്ന് അമരേന്ദ്ര സിംഗിനെതിരെ ബാജ്വയുടെ പ്രസ്താവനയും വിവാദമായി.

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത് മുതൽ ഓരോ ഘട്ടത്തിലും ബഹുമാന്യയായ കോൺഗ്രസ് അധ്യക്ഷയും, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നടത്തിയ ഇടപെടലുകളാണ് ബിജെപിയുടെ മറ്റൊരു നീക്കത്തെ അമ്പേ പരാജയപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയായിട്ടാണ് കോൺഗ്രസ് അധ്യക്ഷയുടെയും, രാഹുൽ ഗാന്ധിയുടെയും നിർദേശ പ്രകാരം ജയ്‌പ്പൂരിലെത്തി ഇരു കൂട്ടർക്കുമിടയിൽ മഞ്ഞുരുകാൻ അവസരമൊരുക്കിയത്.

പ്രതിപക്ഷത്തിന് ക്രെഡിബിളായിട്ടുള്ള ഒരു മുഖമില്ല. ഇത് ഏറ്റെടുക്കണമെങ്കില്‍ അടുത്ത ഒരു കൊല്ലത്തിനുള്ളില്‍ നടക്കുന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളും ജയിക്കണം. അതിന്റെ ക്രെഡിറ്റ് രാഹുലിന് മാത്രമായിരിക്കണം ലഭിക്കേണ്ടത്. അതിലൂടെ പ്രതിപക്ഷ സഖ്യത്തിനുള്ളില്‍ രാഹുലാണ് തങ്ങളുടെ നേതാവെന്ന് കൃത്യമായി ബോധ്യപ്പെടുത്താനാവണം. എങ്കില്‍ മാത്രമേ പ്രതിപക്ഷത്തിന്റെ ശബ്ദമായി മാറാന്‍ രാഹുലിന് സാധിക്കൂ. ഇപ്പോള്‍ രാഹുലിനെ മോദിക്ക് ബദലായി അവതരിപ്പിച്ചാല്‍ ഉള്ള സീറ്റ് കൂടി പോകുമെന്ന ഭയം ഇവര്‍ക്കുണ്ട്. ഇത് മാറ്റാന്‍ മോദിയെ നേരിട്ട് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുത്തണം.

മൂന്ന് വര്‍ഷം മുമ്പിലുള്ളത് കൊണ്ട് പ്രചാരണ സ്റ്റൈല്‍ കോണ്‍ഗ്രസ് തീര്‍ത്തും മാറ്റും. ഇതിന് രാഹുല്‍ തുടക്കമിടും. കുറേ വിഷയങ്ങള്‍ എടുത്തെറിഞ്ഞ് അതിലേക്ക് പ്രധാന വിഷയം ഇറക്കി വെക്കുന്നതാണ് മോദിയുടെ സ്‌റ്റൈല്‍. സംസ്ഥാനങ്ങളുടെ പൂര്‍ണ ചുമതല അഹമ്മദ് പട്ടേലിനെ ഏല്‍പ്പിക്കുന്നതാണ് ആദ്യ പരിഗണനയിലുള്ളത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും നേതൃത്വത്തെ ഏകോപിപ്പിക്കുന്നതിലും പട്ടേലിനോളം മിടുക്ക് ആര്‍ക്കുമില്ല. ഇതോടെ കൂടുതലായി ദേശീയ തലത്തില്‍ രാഹുലിന് പ്രചാരണമൊരുക്കാനായി ചെലവിടാം.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രബിള്‍ ഷൂട്ടറുടെ റോള്‍ ഇനി മുതല്‍ പ്രിയങ്കാ ഗാന്ധിക്കാണ്. അതിനുള്ള മിടുക്കുണ്ടെന്ന് പ്രിയങ്ക തെളിയിച്ച് കഴിഞ്ഞു. രാഹുല്‍ ഏറ്റെടുക്കുന്ന വിഷയാണ് ഇവയാണ്. തൊഴിലില്ലായ്മ, സാമ്പത്തിക തളര്‍ച്ച, തുച്ഛമായ വേതനം എന്നിവ അടുത്ത ഒരുവര്‍ഷത്തേക്ക് ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തും. തിരഞ്ഞെടുപ്പുകള്‍ തോറ്റാലും രാഹുല്‍ ഇത് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോയാല്‍ സാധാരണക്കാരുടെ വിശ്വാസ്യത നേടിയെടുക്കാനാവും. സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കൊണ്ട് ഇത്ര മതി എന്ന കോണ്‍ഗ്രസിന്റെ ഫോര്‍മുല അടിമുടി പൊളിക്കാനാണ് തീരുമാനം. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പ്ലാന്‍ നടപ്പാക്കാന്‍ പ്രിയങ്കയും രാഹുലിനൊപ്പമുണ്ടാവും.

 

Top