രാഹുല്‍ വരേണ്ടതില്ലായെന്ന് പ്രിയങ്കാഗാന്ധി;ഇല്ലെന്നു രാഹുലും.തകരുന്ന കോൺഗ്രസസിനെ നയിക്കാൻ ആളില്ല !..

ന്യുഡൽഹി : കോൺഗ്രസിനെ നയിക്കാൻ ഇനി താനില്ല എന്ന് ഉറപ്പിച്ച് പറയുകയാണ് രാഹുൽ ഗാന്ധി രാഹുൽ വരേണ്ടതില്ല എന്ന് പ്രിയങ്കയും പറയുന്നു .ഇന്ത്യയിൽ തകരുന്ന കോൺഗ്രസിനെ നയിക്കാൻ ഇനി ആര് വരും എന്ന ചോദ്യമാണ് ഉയരുന്നത് .പ്രതിപക്ഷ നേതൃസ്ഥാനം പോലും ഇല്ല .പാർട്ടിക്ക് സാമ്പത്തിക ക്ലേശങ്ങളും ഉണ്ട് . അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ തന്നെ വേണമെന്നില്ലെന്ന രാഹുലിന്റെ അഭിപ്രായത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രിയങ്ക. രാഹുല്‍ മുമ്പ് തന്നെ ഉയര്‍ത്തുന്ന ആശയമാണ് ഗാന്ധി കുടുംബത്തില്‍ നിന്നും പുറത്തുള്ളവരെ അധ്യക്ഷ സ്ഥാനത്തേക്ക് ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച്. ഇന്ത്യ ടുമാറോ: കോണ്‍വെര്‍സേഷന്‍സ് വിത്ത് ദ നെക്സ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ ലീഡേഴ്സ് എന്ന പുസ്തകത്തിലാണ് പ്രിയങ്ക തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.

പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതിനായി നിരവധി നേതാക്കള്‍ ഉണ്ടെന്ന് പ്രിയങ്ക പറയുന്നു. നേതൃത്വത്തിലേക്ക് ഒരാള്‍ വരികയാണെങ്കില്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. അദ്ദേഹം എന്നോട് ഉത്തര്‍പ്രദേശില്‍ മത്സരിക്കേണ്ടതില്ല പകരം ആന്‍ഡമാന്‍ നികോബാര്‍ ദ്വീപില്‍ പോകാന്‍ പറയുകയാണെങ്കില്‍ സന്തോഷത്തോടെ അത് ചെയ്യുമെന്നും പ്രിയങ്ക പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരില്ലായെന്ന് ഉറച്ച തീരുമാനത്തില്‍ തന്നെയാണ് രാഹുല്‍ ഗാന്ധി. താന്‍ പാര്‍ട്ടിക്കൊപ്പം തന്നെയുണ്ടെന്നും അതിന് വേണ്ടി പോരാടാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും താന്‍ അധ്യക്ഷനായിരിക്കേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

കോണ്‍ഗ്രസ് കൂടൂതല്‍ ഉത്തരവാദിത്തമുള്ള ഒരു പ്രവര്‍ത്തനം രൂപപ്പെടുത്തേണ്ടതുണ്ടെന്നും അത് നേതൃത്വത്തില്‍ നിന്നു തന്നെ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും രാഹുല്‍ പറയുന്നു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കു കൂടിയുണ്ടെന്നും രാഹുല്‍ ആവര്‍ത്തിച്ചു. ഇത്തരം കാര്യങ്ങള്‍ താന്‍ സോണിയയോടും പ്രിയങ്കയോടും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അവരുടെ അഭിപ്രായത്തെ മാനിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നും കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഒരാള്‍ എത്തുകയാണെങ്കില്‍ ഇത് പാര്‍ട്ടിയില്‍ മറ്റ് അസ്വാരസ്യങ്ങള്‍ക്കിയാക്കില്ലെയെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. എന്നാല്‍ അത് ഒരിക്കലും മറ്റൊരു പിളര്‍പ്പിലേക്ക് പോകില്ലെന്ന് ഉറപ്പിലാണ് പ്രിയങ്ക. കോണ്‍ഗ്രസ് ജനാധിപത്യത്തിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലേക്കും എന്‍എസ്‌യു ഐയിലേക്കും തെരഞ്ഞെടുപ്പ് നടത്തിയെന്നും പ്രിയങ്കാഗാന്ധി വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ വരേണ്ടതില്ലായെന്ന അഭിപ്രായത്തിലാണ് പ്രിയങ്കാഗാന്ധി. അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയില്ലായെന്ന തീരുമാനം അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് തന്നെ സ്വന്തം വഴി കണ്ടെത്തണമെന്നാണ് പ്രിയങ്കയുടെ അഭിപ്രായം.താന്‍ കുടുംബപാരമ്പര്യത്തില്‍ ഒട്ടും വിശ്വസിക്കുന്നില്ലെന്നും അത് വേണ്ടതില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെക്കുറിച്ചും പ്രിയങ്ക പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ കാരണം മക്കള്‍ വലിയ രീതിയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഓരോ ആരോപണങ്ങളും ഉയരുമ്പോള്‍ മകന്‍ റോഹനെ പറഞ്ഞു ബോധ്യപ്പെടുത്താനാണ് ശ്രമിക്കാറുള്ളതെന്നും പ്രിയങ്ക പറഞ്ഞു.

Top