പ്രതിപക്ഷ നേതാവ് ,കെ.പി.സി.സി, തെരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിക്ക് അതൃപ്തി!പ്രതിഷേധം രാഹുല്‍ ഗാന്ധിയെ അറിയിച്ചു.

ന്യുഡൽഹി: കെ.പി.സി.സി പുനസംഘടനയിലും പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതിയിലും രാഹുല്‍ഗാന്ധിയെ നേരിട്ട് അതൃപ്തി അറിയിച്ച് ഉമ്മൻചാണ്ടി. രാഹുലുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ചാണ്ടി തന്റെ അതൃപ്തി വ്യക്തമാക്കിയത്. നേതൃമാറ്റം നടപ്പാക്കിയ രീതി ശരിയായില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.അതേസമയം കേരളത്തിൽ നേതൃമാറ്റം നടപ്പാക്കിയ രീതിയിൽ അതൃപ്​തി അറിയിച്ച്​ കോൺഗ്രസ്​ നേതാവ്​ ഉമ്മൻചാണ്ടി. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ്​ എടുക്കുന്ന ഏത്​ തീരുമാനവും അംഗീകരിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി പദം രാജിവെക്കുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചു പണിയുണ്ടാകുമോയെന്ന ചോദ്യത്തിന്​ അക്കാര്യത്തിൽ ചർച്ച ചെയ്​ത്​ തീരുമാനമെടുക്കുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.കോൺഗ്രസിലെ നേതൃമാറ്റത്തിൽ ഉമ്മൻചാണ്ടിക്ക് അതൃപ്​തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. തുടർന്ന്​ ഉമ്മൻചാണ്ടിയേ കോൺഗ്രസ്​ ദേശീയ നേതൃത്വം ഡൽഹിയിലേക്ക്​ വിളിച്ചു വരുത്തി ചർച്ച നടത്തുകയായിരുന്നു.

രമേശ് ചെന്നിത്തലയുമായും വി.ഡി സതീശനുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഹുൽ ഉമ്മൻ ചാണ്ടിയെ ഡൽഹിക്ക് വിളിപ്പിച്ചത്. അനുനയ നീക്കത്തിന്റെ തുടർച്ചയായി മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായും രാഹുൽ ഉടൻ കൂടികാഴ്ച്ച നടത്തും. തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം സംഘടന ദൗർബല്യമല്ലന്നും കോവിഡ് സാഹചര്യമാണ് പ്രതികൂലമായതെന്നും ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച്ചയിൽ രാഹുലിനോട് വിശദീകരിച്ചു.എന്തായാലും കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് അധിക കാലം ഇരിക്കില്ല ,അഥവാ ഇരുത്തില്ല എന്നുള്ളത് വ്യക്തമായി കഴിഞ്ഞു .ഉമ്മൻ ചാണ്ടിയും കൂട്ടരും കളം നിറഞ്ഞു പയറ്റാൻ തന്നെയാണ് തീരുമാനം എന്ന് സൂചന .

Top