പ്രിയങ്ക ഗാന്ധി മുഖ്യ പ്രചാരകയാകും!! തകർപ്പൻ നീക്കവുമായി കോൺഗ്രസ്

രാജ്യത്ത് കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടാക്കാന്‍ കഴിയും എന്ന തിരിച്ചറിവാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലൂടെ ഉണ്ടായിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ വരാനായത് പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് വന്‍ പദ്ധതികളാണ് പാര്‍ട്ടിക്കുള്ളില്‍ നടപ്പില്‍ വരുത്തുവാന്‍ രാഹുല്‍ ഗാന്ധി തൂരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

2019ലെ പാര്‍ലമെന്റ് ഇലക്ഷന് മുമ്പ് പാര്‍ടടി സംവിധാനത്തില്‍ പല വിധ മാറ്റങ്ങളും ഉണ്ടാകും എന്നത് ഉറപ്പായിട്ടുണ്ട്. ബിജെപിക്കെതിരെ തന്ത്രം മെനയുന്നതില്‍ പ്രിയങ്ക ഗാന്ധിയുടെ പങ്ക് ചെറുതല്ല. അടുത്ത പാര്‍ലമെന്റ് ഇലക്ഷന് മുമ്പ് സര്‍വ്വ ശക്തയായി പ്രിയങ്ക ഗാന്ധിയും രംഗത്തുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇലക്ഷന് മുമ്പ് ഒരു പുസ്തകവും പ്രിയങ്ക ഗാന്ധിയുടേതായി പുറത്തുവരും. ബിജെപിക്കെതിരെ പോര്‍നിലങ്ങള്‍ തുറക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

അതേസമയം യുവാക്കളെയും മുതിര്‍ന്നവരെയും ഒരേപോലെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ടീമാണ് രാഹുല്‍ തയ്യാറാക്കുന്നത്. കോണ്‍ഗ്രസിന് ബിജെപിയുടെ അത്ര ഫണ്ട് ഇല്ല. ഇക്കാരണത്താല്‍ പണം ഏറിഞ്ഞുള്ള പ്രചാരണത്തിന് ശക്തി കുറയും. ഈ പോരായ്മ നികത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കാനാണ് രാഹുലിന്റെ നിര്‍ദേശം. സോഷ്യല്‍ മീഡിയ ഏറ്റവും നല്ല മാര്‍ഗമാണെന്ന് രാഹുല്‍ പറയുന്നു. അതുകൊണ്ട് ടെക്നിക്കല്‍ ടീമിനും മികച്ച പിന്തുണയാണ് അദ്ദേഹത്തില്‍ നിന്ന് ലഭിക്കുന്നത്.

2004ല്‍ സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയത് പോലെയുള്ള നീക്കമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ രാഹുലിന് പുതിയ ടീമിനെ തയ്യാറാക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പോടെ വിജയ ഫോര്‍മുല അദ്ദേഹം കണ്ടെത്തിയിരിക്കുകയാണ്. അതേസമയം സോണിയാ ഗാന്ധിയുടെ സഹായവും ഇതില്‍ രാഹുലിന് ലഭിച്ചിട്ടുണ്ട്.

2019 കോണ്‍ഗ്രസിന്റെ സ്റ്റാര്‍ പ്രചാരക പ്രിയങ്കാ ഗാന്ധിയായിരിക്കും. രാഹുല്‍ തന്റെ ടീമില്‍ പ്രിയങ്കയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014ല്‍ മോദിയെ ചിലയിടങ്ങളില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിരുന്നു. കടുത്ത ഭരണവിരുദ്ധ തരംഗം ഉള്ളപ്പോള്‍ പ്രിയങ്ക രാഷ്ട്രീയ മൈലേജ് ലഭിക്കുമെന്ന് രാഹുലിന് അറിയാം. അതേസമയം മോദി റായ്ബറേലിയിലും അമേത്തിയിലും പ്രചാരണത്തിന് എത്തുന്നുണ്ട്. അദ്ദേഹത്തെ നേരിടുന്നതും പ്രിയങ്ക തന്നെയായിരിക്കും.

ഇന്ദിരാ ഗാന്ധിയുടെ അതേ പ്രതിച്ഛായയാണ് പ്രിയങ്കാ ഗാന്ധിക്കുള്ളത്. എന്നാല്‍ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ കേസുകള്‍ പിന്നാലെ ഉള്ളതിനാലാണ് അവര്‍ തല്‍ക്കാലം വിട്ടുനില്‍ക്കുന്നത്. എന്നാല്‍ 2019ല്‍ പ്രചാരണത്തിന്റെ പ്രധാന ശക്തികേന്ദ്രം പ്രിയങ്കയാവും. ഇന്ദിരയുടെ അതേ പ്രസംഗ ശൈലിയാണ് പ്രിയങ്കയ്ക്കുള്ളത്. പ്രിയങ്കയുടെ പ്രസംഗം നടക്കുന്ന വേദികളില്‍ വന്‍ ജനാവലിയും ഉണ്ടാവാറുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് രാഹുല്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നത്.

മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തത് രാഹുലിന്റെ തീരുമാനമാണെന്നാണ് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ആശയക്കുഴപ്പം നിലനിന്നപ്പോള്‍ രാഹുലിനെ സഹായിച്ചത് പ്രിയങ്കാ ഗാന്ധിയാണ്. സോണിയയും പ്രിയങ്കയും പെട്ടെന്ന് തന്നെ രാഹുലിന്റെ വസതിയിലെത്തിയിരുന്നു. ഇക്കാര്യത്തെ കുറിച്ച് മാധ്യമങ്ങള്‍ക്ക് പോലും പിടികിട്ടിയിരുന്നില്ല. രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ പേര് നിര്‍ദേശിച്ചത് പ്രിയങ്കയാണ്. എന്നാല്‍ ജോതിരാദിത്യ സിന്ധ്യയെ മധ്യപ്രദേശില്‍ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

പ്രിയങ്ക ദേശീയ തലത്തില്‍ കൂടുതലായി ഇടപെടുന്നുവെന്ന് വ്യക്തമാണ്. ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തുണ്ടായിരുന്ന രീതിയിലുള്ള ഹൈക്കമാന്‍ഡ് സംവിധാനം കൊണ്ടുവരണമെന്ന് രാഹുലിനോട് ആദ്യം നിര്‍ദേശിച്ചത് പ്രിയങ്കയായിരുന്നു. കൂടുതല്‍ സ്ത്രീ സാന്നിധ്യം പാര്‍ട്ടിയില്‍ വേണമെന്ന് നിര്‍ദേശിച്ചതും അവര്‍ തന്നെയാണ്. ഇതാണ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ സഖ്യം സംബന്ധിച്ച് എല്ലാ ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കിയതും പ്രിയങ്കയാണ്. അണിയറയില്‍ അവര്‍ മോദിക്കായി ഒരുക്കുന്ന തന്ത്രം ബിജെപിക്ക് അതുകൊണ്ട് തന്നെ ഭീഷണിയാണ്.

രാഹുലിന്റെ ടെക്നിക്കല്‍ ഇപ്പോഴേ ബൂത്ത് തലം തൊട്ടുള്ള കാര്യങ്ങള്‍ പഠിച്ച് തുടങ്ങിയിട്ടുണ്ട്. ജനുവരിയില്‍ രാഹുല്‍ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും. ശാശ്വത് ഗൗതമാണ് ഇതിന്റെ കോര്‍ഡിനേറ്റര്‍. ഇതിന് പുറമേ ഡാറ്റ അനലിറ്റിക്സ് വിഭാഗത്തിന്റെ തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തിയും പ്രവര്‍ത്തകരെ നേരിട്ട് കണ്ടാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. നിതീഷ് കുമാറിന്റെ ടെക്നിക്കല്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. മൂന്ന് സംസ്ഥാനങ്ങളിലും ഇവരുടെ കണ്ടെത്തലുകള്‍ക്ക് അനുസരിച്ചാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ ഒരുക്കിയത്. അത് വിജയിക്കുകയും ചെയ്തു.

രാഹുല്‍ ഉദ്ദേശിക്കുന്ന ടീമില്‍ മുതിര്‍ന്ന നേതാക്കളും ജൂനിയര്‍ നേതാക്കളും ഉണ്ടാവും. അഹമ്മദ് പട്ടേലിന് ഇത്തവണ ഉന്നതാധികാരം ലഭിക്കും. സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നേട്ടവും അദ്ദേഹത്തിനുണ്ട്. അതേസമയം പാര്‍ട്ടിക്ക് ഫണ്ട് ലഭിക്കുന്ന കാര്യത്തില്‍ എല്ലാ നീക്കങ്ങളും നടത്തുന്നത് അഹമ്മദ് പട്ടേലാണ്. ഹിന്ദി ഹൃദയഭൂമിയിലെ പല സംസ്ഥാനങ്ങളിലും ഗുജറാത്തിലും കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ സച്ചിന്‍ പൈലറ്റും സിന്ധ്യയ്ക്കും പുറമേ എകെ ആന്റണിക്കും തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല രാഹുല്‍ ഗാന്ധി നല്‍കും.

Top