യുഡിഎഫിന്റെ ചില താല്‍പ്പര്യങ്ങള്‍ക്ക് പത്മിനി വഴങ്ങിയില്ല; പത്മിനിയെ മാറ്റി അഞ്ജുവിനെ നിയമിക്കാനുണ്ടായ കാരണം കൗണ്‍സിലംഗം വെളിപ്പെടുത്തുന്നു

6f8bb7575289589e620cc494b915af0a_m

കൊല്ലം: ഒരു യോഗ്യതയും ഇല്ലാഞ്ഞിട്ടും അഞ്ജു ബോബി ജോര്‍ജ്ജിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാക്കാനുണ്ടായ കാരണം കൗണ്‍സിലംഗം വെളിപ്പെടുത്തുന്നു. അഞ്ജുവിനെ പ്രസിഡന്റാക്കുന്നതില്‍ 75പേരും എതിര്‍ത്തിരുന്നുവെന്ന് കൗണ്‍സിലംഗം ഡോ. രാമഭഭ്രന്‍ പറയുന്നു.

അനധികൃത നിയമനമാണ് അഞ്ജുവിന്റെ കാര്യത്തില്‍ നടന്നതെന്നും രാമഭദ്രന്‍ പറയുന്നു. പത്മിനിയെ മാറ്റി അഞ്ജുവിന്റെ നിയമനത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളില്‍ ഭൂരിഭാഗവും എതിര്‍ത്തിരുന്നെന്നും രാമഭദ്രന്‍ പറഞ്ഞു. കാലാവധി തീരാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പത്മിനി തോമസിനെ മാറ്റിയത് യുഡിഎഫ് സര്‍ക്കാരിന്റെ ചില താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ടാണെന്ന് രാമഭദ്രന്‍ പറഞ്ഞു.

സെക്രട്ടറിയായിരുന്ന ബിനു ജോര്‍ജ്ജ് വര്‍ഗീസാണ് പത്മിനിയെ മാറ്റി അഞ്ജുവിനെ കൊണ്ട് വരാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് പറഞ്ഞത്. അഞ്ജുവിന്റെ സഹോദരന്റെ ഉള്‍പ്പടെയുള്ള ചില നിയമനങ്ങളെ പത്മിനി തോമസ് പരിഗണിച്ചില്ല. അഞ്ജുവിന്റെ നിയമനത്തെ സ്പോര്‍ട്സ് കൗണ്‍സിലില്‍ അംഗങ്ങളായ 75 ശതമാനം പേരും എതിര്‍ത്തു. അഞ്ജുബോബി ജോര്‍ജ്ജിന്റെ നിലവാരമുള്ള നിരവധി പേര്‍ കേരളത്തിലുണ്ടായിട്ടും പ്രത്യേക പരിഗണ നല്‍കി അവരെ കേരള സ്പോര്‍ട്്സിന്റെ തലപ്പത്ത് കൊണ്ട് വന്നതിനെ അംഗങ്ങള്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ലന്നും രാമഭദ്രന്‍ പറഞ്ഞു

Top