പാലക്കാട് സുധാകരന്റെ നീക്കം പൊളിച്ചടുക്കി. കോട്ടയത്ത് ഉമ്മന്‍ചാണ്ടിയെ ഞെട്ടിച്ച് തിരുവഞ്ചൂര്‍ നോമിനി.കോൺഗ്രസിൽ ഗ്രുപ്പ് പോര് ശക്തമാകുന്നു..

കൊച്ചി:കോൺഗ്രസിൽ ഗ്രുപ്പ് പോര് തുടരുകയാണ് .സുധാകരന്റെ നീക്കാത്തതെ തകർക്കാൻ ഗ്രുപ്പുകൾ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കയാണ് .ചെന്നിത്തല ഗ്രുപ്പും ഉമ്മൻ ചാണ്ടി ഗ്രുപ്പും അതിശക്തമായി സുധാകരന്റെയും വിടി സതീശന്റെയും ലിസ്റ്റിനെതിരെ രംഗത്തുണ്ട് .പുതിയ നേതൃത്വം മുതിർന്ന നേതാക്കളുടെ ചിറകരിയാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നാണ് ആക്ഷേപം. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും തീരുമാനിച്ചപ്പോൾ തന്നെ അപമാനിക്കപ്പെട്ടുവെന്ന വികാരമാണ് നേതാക്കൾക്ക് ഉള്ളത്. നേരത്തേ തന്നെ ചർച്ചകളിൽ നിന്നും തങ്ങളെ മാറ്റി നിർത്തുന്നതായുള്ള പരാതികളും നേതാക്കൾ ഉയർത്തിയിരുന്നു. ഹൈക്കമാന്റിന് ഇത് സംബന്ധിച്ച് ചെന്നിത്തല പരാതി കത്ത് അയക്കുകയും ചെയ്തിരുന്നു. അതേസമയം നേതാക്കളുടെ ആക്ഷേപങ്ങൾ പരിഗണിക്കേണ്ടതില്ലെന്നാണത്രേ ഹൈക്കമാന്റ് നിലപാട്.

നേരത്തേ ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും ഹൈക്കമാന്റ് ഇടപെട്ട് അനുനയിപ്പിച്ചേക്കും എന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും ഇതുവരേയും അത്തരത്തിലുള്ള നീക്കങ്ങളൊന്നും ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മാത്രമല്ല പരാതി ഉന്നയിച്ച മുതിർന്ന നേതാക്കളെ കെപിസിസി നേൃത്വവും ബന്ധപ്പെട്ടിട്ടില്ല. അതേസമയം ഗ്രൂപ്പ് അതീതമായി തന്നെയായിരിക്കണം നിയമനമെന്നും കാര്യശേഷിയ്ക്ക് മുൻഗണന നൽകണമെന്നുമാണ് ദേശീയ നേതൃത്വം ആവർത്തിക്കുന്നതെന്നാമ് വിവരം. ഇതോടെ മിക്ക ജില്ലകളിലും പരമ്പരാഗത ഗ്രൂപ്പ് പ്രതിനിധികൾക്ക് അവസരം നഷ്ടമായിട്ടുണ്ടെന്നും വാർത്തകൾ ഉണ്ട്.

നിലവിൽ 11 ജില്ലകളിലും ഒറ്റ പേരുകളിലേക്ക് പട്ടിക ചുരുങ്ങി. 3 ജില്ലകളിലാണ് ഇപ്പോഴും തർക്കം നിലനിൽക്കുന്നത്. ഇതിൽ തൃശ്ശൂരും പാലക്കാടും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. ഈ രണ്ട് ജില്ലകളിലും 3 പേരുകൾ വീതമാണ് ചർച്ചയാകുന്നത്. ജോസ് വള്ളൂർ, ടിവി ചന്ദ്രമോഹൻ , അനിൽ അക്കര എന്നീ പേരുകളാണ് തൃശ്ശൂരിൽ ഉയരുന്നത്. ഐ ഗ്രൂപ്പ് നിർദ്ദേശിച്ചത് ചന്ദ്രമോഹന്റെ പേരിനാണ്. എന്നാൽ ജോസ് വള്ളൂരിന് വേണ്ടി സാക്ഷാൽ കെപിസി അധ്യക്ഷൻ തന്നെ രംഗത്തുണ്ട്.

അതേസമയം പാലക്കാട് എവി ഗോപിനാഥ്, വിടി ബൽറാം, എ തങ്കപ്പൻ എന്നിവരുടെ പേരിലാണ് തർക്കം മുറുകുന്നത്. എവി ഗോപിനാഥിനായി കെ സുധാകരൻ രംഗത്തുണ്ട്. എന്നാൽ പാലക്കാട് എംപിയും മുൻ ഡിസിസി അധ്യക്ഷനുമായ വികെ ശ്രീകണ്ഠൻ ഉൾപ്പെടെ ഗോപിനാഥിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.ഗോപിനാഥനെ ഒഴിവാക്കിയാൽ വിടി ബൽറാമിനാണ് സാധ്യത കൂടുതൽ. യുവ നേതാവായ വിടി അധ്യക്ഷ പദം ഏറ്റെടുക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ മാറ്റി നിർത്താൻ ഹൈക്കമാന്റ് നേതൃത്വം നിർദ്ദേശിച്ചാൽ വിടിക്ക് അവസരം ലഭിച്ചേക്കില്ല. എന്നാൽ രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വിടിയെ പോലൊരു നേതാവിന് ഇളവ് നൽകിയേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതേസമയം ചില ജില്ലകളിൽ അപ്രതീക്ഷിത പേരുകളും അവസാന നിമിഷം ഉണ്ടായേക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതിനിടെ ഇനി പേരുകൾ നിർദ്ദേശിക്കാൻ ഇല്ലെന്ന നിസഹകരണ നിലപാടാണ് ഗ്രൂപ്പ് നേതാക്കൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.അതേസമയം അത്തരമൊരു നിലപാട് സ്വീകരിച്ചാൽ അത് കെപിസിസി നേതൃത്വത്തിന് വലിയ തലവേദനയായിരിക്കും സൃഷ്ടിക്കുകയെന്ന കാര്യത്തിൽ തർക്കമില്ല. കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും നിയമിച്ചതിൽ തന്നെ ഗ്രൂപ്പ് തലത്തിൽ അതൃപ്തി ശക്തമായിരുന്നു. ഡിസിസി തലത്തിലും അത്തരത്തിലുള്ള അതൃപ്തികൾ ഉയർന്നാൽ താഴെതട്ടില്‍ സംഘടനയെ ചലിപ്പിക്കുയെന്നത് കോൺഗ്രസ് നേതൃത്വത്തിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാകും.

അതേസമയം ഇപ്പോൾ ഗ്രൂപ്പ് നേതാക്കൾ ഉയർത്തുന്ന ആക്ഷേപങ്ങൾ പട്ടിക പ്രഖ്യാപിക്കുന്നതോടെ അവസാനിക്കുമെന്നാണ് ഹൈക്കമാന്റിന്റെ അവകാശവാദം. ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നും അർഹരായവരെ തന്നെ ഉൾപ്പെടുത്തിയുമാണ് ചർച്ച പുരോഗമിക്കുന്നതെന്നും നേതൃത്വം വ്യക്തമാക്കുന്നു. എന്നാൽ പട്ടിക പ്രഖ്യാപിക്കുമ്പോൾ മറിച്ചാണ് സംഭവിക്കുന്നതെങ്കിലും പാർട്ടിയിൽ കൂടുതൽ പൊട്ടിത്തെറികൾക്ക് കാരണമാകുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

അതേസമയം മൂന്ന് പേരുകൾ ഉൾപ്പെട്ട പാലക്കാട് ജില്ലയിലാണ് ചർച്ചയിൽ ഏറ്റവും കൂടുതൽ തർക്കം ഉടലെടുത്തതെന്നാണ് വിവരം.പുനഃസംഘടനയ്ക്ക് കാത്തുനിൽക്കാതെ വി കെ ശ്രീകണ്ഠൻ ഡിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത് മുതൽ തന്നെ പകരക്കാരൻ ആരെന്ന തലത്തിലുള്ള ചർച്ചകൾ ശക്തമായിരുന്നു. മുൻ എംഎൽഎ കൂടിയായ എവി ഗോപിനാഥിനായിരുന്നു തുടക്കത്തിൽ സാധ്യത കൽപ്പിച്ചിരുന്നത്. നേരത്തേ നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയിൽ പുന;സംഘടന ആവശ്യപ്പെട്ട് കലാപ്പക്കൊടി ഉയർത്തിയ ഗോപിനാഥനെ അധ്യക്ഷ സ്ഥാനം ഉറപ്പ് നൽകിയായിരുന്നു മുതിർന്ന നേതാക്കൾ പ്രശ്നം പരിഹരിച്ചത്.ഉമ്മൻചാണ്ടി, ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർ ഉൾപ്പെടെ എത്തിയായിരുന്നു അന്ന് പ്രശ്നം പരിഹരിച്ചത്. ആ വാക്ക് പാലിച്ച് കൊണ്ട് സുധാകരനാണ് ഗോപിനാഥിന്റെ പേര് മുന്നോട്ട് വെച്ചത്. പാർട്ടി പ്രവർത്തകർക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണെന്നതാണെന്നതാണ് ഗോപിനാഥ് അനുകൂലികൾ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ വി കെ ശ്രീകണ്ഠൻ ഉൾപ്പടെയുള്ള ജില്ലയിലെ ഭൂരിഭാഗം നേതാക്കളും ഇതിനെതിരാണ്. പാലക്കാട് പാർട്ടിക്ക് കനത്ത തിരിച്ചടി സമ്മാനിച്ചതിൽ ഗോപിനാഥിനും പങ്കുണ്ടെന്നാണ് എംപി പക്ഷത്തുള്ള നേതാക്കൾ ആരോപിക്കുന്നത്. പാർട്ടിയെ പരാജയപ്പെടുത്താൻ കൂട്ടുനിന്നവരെ അധ്യക്ഷൻമാരാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഹൈക്കമാന്റുമായുള്ള ചർച്ചയിലും ഒരു വിഭാഗം നേതാക്കൾ ഗോപിനാഥിനെതിരെ കടുത്ത എതിർപ്പ് ഉയർത്തിയതാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ നിലവിൽ രണ്ട് പേരുകളാണ് ഇപ്പോൾ പ്രധാനമായും ജില്ലയിലേക്ക് പരിഗണിക്കുന്നത്. മുൻ തൃത്താല എംഎൽഎയും യുവ നേതാവുമായ വിടി ബൽറാമിനേയും നിലവിലെ കെപിസിസി ജനറൽ സെക്രട്ടറി എ തങ്കപ്പനേയുമാണ്.

ഇത്തവണ തലമുറമാറ്റം വേണമെന്നതാണ് ബൽറാം അനുകൂലികൾ ഉയർത്തുന്നത്. വിടി എത്തുന്നതോടെ പാർട്ടിക്ക് പുത്തനുണർവുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പാർട്ടിക്ക് പുറത്തുള്ളവരെ പോലും സ്വാധീനിക്കാനുള്ള കഴിവ് വിടിക്ക് ഉണ്ടെന്നും ഇവർ പറയുന്നു. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് കൂടിയാണ് വിടി ബൽറാം. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്ക് അധ്യക്ഷ പദം നൽകേണ്ടതില്ലെന്നാണ് ഹൈക്കമാന്റ് നിലപാട്. അത്തരമൊരു ഫോർമുല സ്വീകരിക്കുകയാണെങ്കിൽ വിടി ബൽറാം പുറത്തുപോകാനുള്ള സാധ്യത തള്ളാനാകില്ല. എന്നാൽ പ്രവർത്തകരുടെ വികാരം മാനിച്ച് വിടിക്ക് ഇളവുകൾ നൽകുമോയെന്ന കാര്യത്തിലും വ്യക്തതയില്ല.

അതേസമയം കെസി വേണുഗോപാലിന്റെ നോമിനിയാണ് എ തങ്കപ്പൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അധ്യക്ഷനാക്കാനുള്ള വേണുഗോപാലിൻറെ നീക്കത്തെ എ,ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി എതിർത്തേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനിടെ വിവിധ തങ്ങൾ നിർദ്ദേശിച്ച പേരുകൾ പരിഗണിച്ചില്ലെന്ന മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പരാതികൾ ഹൈക്കമാന്റ് പരിഗണിച്ചിട്ടില്ലെന്നാണ് വിവരം. നേരത്തേ ഇവരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമങ്ങൾ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ പട്ടിക വരുമ്പോൾ ഇപ്പോഴത്തെ ആക്ഷേപങ്ങൾ മാറുമെന്ന അവകാശവാദത്തിലാണ് നേതൃത്വം. ഗ്രൂപ്പ് നിർദ്ദേശങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കെപിസിസി നേതൃത്വവും.

അതേസമയം ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനം സംബന്ധിച്ച തര്‍ക്കമാണ് ജില്ലയില്‍ എ ഗ്രൂപ്പിനെ പിളര്‍ത്തിയിരിക്കുന്നത്. ഒരു വശത്ത് ഉമ്മന്‍ചാണ്ടി നില്‍ക്കുമ്പോള്‍ മറുവശത്ത് നിലയുറപ്പിച്ചിരിക്കുന്നത് എ ഗ്രൂപ്പില്‍ എക്കാലത്തും അദ്ദേഹത്തിന്‍റെ ഉറച്ച ശബ്ദമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ഇരുവര്‍ക്കും ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് വെവ്വേറെ നോമിനികളാണ് ഉള്ളത്. എ ഗ്രൂപ്പില്‍ നിന്നുള്ള ഉമ്മന്‍ചാണ്ടിയുടെ നോമിനിയാണ് ഏറെക്കാലമായി കോട്ടയത്ത് ഡിസിസി പ്രസിഡന്‍റ് പദവിയില്‍ എത്തുന്നത്. ഇത്തവണ ഗ്രൂപ്പ് പരിഗണന ഉണ്ടാവില്ലെന്ന് പറയുമ്പോള്‍ തന്നെയും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടേയും എ ഗ്രൂപ്പിന്‍റേയും താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. വിശ്വസ്തനെ ഡിസിസി അധ്യക്ഷനാക്കാനുള്ള നീക്കം ഉമ്മന്‍ചാണ്ടി ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനിടയിലാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ സ്വന്തം ഗ്രൂപ്പില്‍ നിന്ന് തന്നെ എതിര്‍ നീക്കങ്ങള്‍ ഉണ്ടാവുന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി യുജിന്‍ തോമസിനെയായിരുന്നു ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി ഉയര്‍ത്തിക്കാട്ടിയിരുന്നത്. ഇക്കാര്യം അദ്ദേഹം സംസ്ഥാന-കേന്ദ്ര നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ കെപിസിസി സെക്രട്ടറി നാട്ടകം സുരേഷിനെ ഡിസിസി അധ്യക്ഷന്‍ ആക്കാനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന്‍റെ നീക്കം. ഹൈക്കമാന്‍ഡില്‍ പുറത്തുവരുന്ന സൂചനകള്‍ പ്രകാരം നാട്ടകം സുരേഷ് ഡിസിസി അധ്യക്ഷന്‍ ആകും. അത്തരമൊരു തീരുമാനം ഉണ്ടായാല്‍ അത് ഉമ്മന്‍ചാണ്ടിക്ക് വലിയ തിരിച്ചടിയാവും.

 

Top