ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയാൽ സന്തോഷം: ഉമ്മൻ ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്മാർ: പിണറായി സർക്കാർ ദുരന്തം; ബി.ജെ.പിയുടെ ഭാഗമായിട്ടും ഉമ്മൻ ചാണ്ടിയോടും കോൺഗ്രസ് നേതാക്കളോടും സ്നേഹം തുടർന്ന് ഇ.ശ്രീധരൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്മാരാണ് എന്നും , അവരിൽ നിന്നും തനിക്ക് മികച്ച സഹകരണമാണ് ലഭിച്ചതെന്നും ഇ.ശ്രീധരൻ. ബി.ജെ.പി ക്യാമ്പിൽ എത്തിയിട്ട് പോലും കോൺഗ്രസ് , യു.ഡി.എഫ് നേതാക്കളോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇ.ശ്രീധരൻ. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും കടുത്ത വിമർശനത്തിൽ മുക്കുമ്പോഴാണ് ശ്രീധരൻ യു.ഡി.എഫിനെ പിൻതുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ഇനി തുടരുന്നത് ദുരന്തമായിരിക്കുന്നത്. സർക്കാർ ഇനി തുടരുന്നത് കേരളത്തോടുള്ള ഒരു ദുരന്തമായി മാറും. പിണറായി വിജയൻ ഏകാധിപതിയായി മാറി. മന്ത്രിസഭയിൽ ഒരാൾക്കും അധികാരം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുന്നില്ല. ഇത് ഏകാധിപത്യ പ്രവണതയാണ്. ഇത് ജനാധിപത്യ സമൂഹത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നതാണ് തനിക്ക് സന്തോഷം. കേരളത്തിൻ്റെ മുഖ്യ മന്ത്രിയായാൽ കേരളത്തിൽ എനിക്ക് വലിയ സന്തോഷം ഉണ്ടാകും. ഉമ്മൻ ചാണ്ടിയോടും , രമേഷ് ചെന്നിത്തലയോടും എനിക്ക് വളരെ വലിയ ബഹുമാനം ഉണ്ട്. ഇരുവരിൽ നിന്നും എനിക്ക് വലിയ പിൻതുണയാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. അത് പോലെ തന്നെ അന്ന് വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയിൽ നിന്നും തന്നിക്ക് വലിയ പിൻതുണ ലഭിച്ചിരുന്നു. എൽ.ഡി.എഫ് നേതാക്കളിൽ നിന്നും നിന്നും ഈ പിൻതുണ തനിക്ക് ലഭിച്ചിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറാവാനല്ല, നാടിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് ബിജെപിയില്‍ ചേരുന്നത് എന്ന് ശ്രീധരന്‍ പറഞ്ഞിരുന്നു. സത്യസന്ധതയും കാര്യപ്രാപ്തിയുമുള്ളയാള്‍ എന്ന പ്രതിച്ഛായ തനിക്കുണ്ടെന്നും, താന്‍ ബിജെപിയില്‍ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്കു തന്നെ പാര്‍ട്ടിയിലേക്കുണ്ടാകുമെന്നും ശ്രീധരന്‍ അവകാശപ്പെട്ടിരുന്നു.

‘കേരളത്തില്‍ എനിക്ക് നല്ലൊരു ഇമേജുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ചും സത്യസന്ധത, ജോലികള്‍ കൃത്യമായി ചെയ്യുക എന്നിവയില്‍ എനിക്ക് നല്ലൊരു പേരുണ്ട്. ഇങ്ങനെയുള്ള ഒരാള്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ വളരെ കൂടുതല്‍ പേര്‍ കൂടെവരും. ബിജെപിയിലേക്ക് ഒരു കുത്തൊഴുക്ക് തന്നെയുണ്ടാകും.’- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്കിടെ ഞായാറാഴ്ച ശ്രീധരന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ പ്രളയമുണ്ടായതിന്റെ കാരണം പോലും സര്‍ക്കാര്‍ കണ്ടുപിടിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതൊരു മനുഷ്യനിര്‍മ്മിത പ്രളയമാണ്, സ്വാഭാവികമല്ല. ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കി പ്രളയത്തിന്റെ കാരണവും വരാതിരിക്കാന്‍ എന്ത് ചെയ്യണം എന്നും കണ്ടെത്തണം. ഒരു നടപടിയും എടുത്തിട്ടില്ല. പ്രളയം ബാധിച്ചവരുടെ പുനരധിവാസം ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ പുനരധിവാസം സര്‍ക്കാറിന്റെ നേട്ടമായി പറയാന്‍ സാധിക്കില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

‘കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരണം. കഴിഞ്ഞ 20 വര്‍ഷമായി ഒരു നല്ല വ്യവസായം കേരളത്തില്‍ വന്നിട്ടില്ല. വരാന്‍ സമ്മതിക്കുന്നില്ല ഇവിടുത്തെ ആള്‍ക്കാര്‍. ആ സ്വഭാവം മാറണം. വ്യവസായങ്ങള്‍ വരാതെ ആളുകള്‍ക്ക് ജോലി കിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്പര്യമുള്ളത് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തിന് ഗുണം നോക്കി ചെയ്യുന്നില്ല. ഉദാഹരണത്തിന് സില്‍വര്‍ ലൈന്‍. അതുകൊണ്ട് ഒരു ഗുണവും കേരളത്തിന് ഉണ്ടാകാന്‍ പോകുന്നില്ല. അവര്‍ക്ക് രാഷ്ട്രീയ സൗകര്യം കിട്ടുന്നത് ചെയ്തിട്ട് കാര്യമില്ല. രാജ്യത്തിന് എന്താണ് വേണ്ടത് അതാണ് ചെയ്യേണ്ടത്.’ – ശ്രീധരന്‍ പറഞ്ഞു.

അനുമതി ലഭിച്ച പല റെയില്‍വേ പ്രോജക്റ്റും എല്‍ഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലമ്പൂര്‍ നഞ്ചംകോട് ലൈന്‍, തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ ഇതൊന്നും വേണ്ട അവര്‍ക്ക്. ശരിക്കും സംസ്ഥാനത്തിന് ആവശ്യമായ പ്രോജക്റ്റുകള്‍ എടുക്കുന്നില്ല. പകരം, അവര്‍ക്ക് സൗകര്യം പോലെ, പേര് വര്‍ദ്ധിപ്പിക്കുന്ന പ്രോജക്റ്റുകളാണ് എടുക്കുന്നതെന്നും ശ്രീധരന്‍ പറഞ്ഞു.

Top