കെ സുധാകരൻ കണ്ണൂര്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത് താന്‍ ഗുണ്ടായിസം കളിച്ച്. കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് അവകാശപ്പെട്ടത് : മമ്പറം ദിവാകരന്‍!.സജിത്‌ലാൽ അടക്കമുള്ളവരുടെ ഇടപെടൽ മറന്നെന്ന് പ്രവർത്തകർ.

കണ്ണൂർ :കെപിസിസി പ്രസിഡന്റ് ആക്കാൻ കഴിയാത്തതിനാൽ കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരനെതിരെ ആഞ്ഞടിച്ച് കെപിസിസി നിര്‍വ്വാഹക സമിതിയംഗം മമ്പറം ദിവാകരന്‍ .കെ സുധാകരൻ കണ്ണൂർ ഡിസിസിസ് പ്രസിഡന്റ് ആയത്
താന്‍ ഗുണ്ടായിസം കളിച്ചാണെന്ന് . എന്‍ രാമകൃഷ്ണനോടുള്ള എതിര്‍പ്പിന്റെ ഭാഗമായി കെ സുധാകരനെ ഡിസിസി പ്രസിഡന്റാക്കാന്‍ ഞാന്‍ ശ്രമിച്ചു. 25 വോട്ടിന് സുധാകരന്‍ തോല്‍ക്കേണ്ട സാഹചര്യമായിരുന്നെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്പറം ദിവായക്കാരന്റെ പ്രതികരണം. എന്നാൽ അന്ന് സുധാകരനെ ഡിസിസി പ്രസിഡന്റ് ആക്കിയതിൽ പ്രമുഖ സ്ഥാനം വഹിച്ച കൊല്ലപ്പെട്ട സജിത് ലാലിനെ മറന്നു എന്നും പ്രവർത്തകർ ആരോപിച്ചു

ഞങ്ങളുടെ ഇടത്തും വലത്തുംനിന്ന ഒട്ടേറെ പ്രവർത്തകർ ഇവിടെ കൊല്ലപ്പെട്ടു. അവരുടെ കുടുംബങ്ങളെയൊന്നും സംരക്ഷിച്ചില്ല, ആ കേസുകളിലൊന്നും പ്രതികൾക്കു തക്ക ശിക്ഷ വാങ്ങിക്കൊടുക്കാനുമായില്ല. അതോടെയാണു താൻ സുധാകരനുമായി അകന്നത് എന്നും മമ്പറം ആരോപിച്ചു . 1992ൽ തിരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗമായിരുന്ന എന്നെ പിന്നീട് ധർമടത്തെ ഡിസിസി അംഗമാക്കി ഒതുക്കി. എല്ലാക്കാര്യത്തിലും എനിക്കൊപ്പം നിന്ന, എന്നെ സഹായിച്ച കെ.കരുണാകരനെ തള്ളിപ്പറഞ്ഞതിന്റെ ശിക്ഷയാകാം. ആ തെറ്റു തിരുത്തി കരുണാകരന്റെ പിന്തുടർച്ചയിൽ ഇപ്പോൾ ഞാനും കണ്ണിയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നടപ്പാക്കുന്ന പിണറായി വിജയനെ പുലിമടയില്‍ കിട്ടിയിട്ട് നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് പിണറായി വിരോധമാണ് കെ സുധാകരന്‍ പ്രസംഗിക്കുന്നതെന്ന് മമ്പറം ദിവാകരന്‍ ചോദിച്ചു. ധര്‍മ്മടം മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടില്ല എന്ന് പറഞ്ഞ് പിന്മാറുന്നതിനേക്കാള്‍, പിണറായിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യമില്ല എന്ന് കെ സുധാകരന്‍ തുറന്നു സമ്മതിക്കുന്നതായിരുന്നു നല്ലത്. ധര്‍മ്മടത്ത് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലേയും പോലെ ഇത്തവണയും തന്നെ വെട്ടാന്‍ ശ്രമം നടന്നെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.


ധര്‍മ്മടത്ത് എല്ലാ മുന്നൊരുക്കവും ഇത്തവണ കൃത്യമായി നടന്നിരുന്നു. മറിച്ചുപറയുന്നത് ശുദ്ധ അസംബന്ധമാണ്. കേരളത്തില്‍ ഇത്രയും സജീവമായ മണ്ഡലം കമ്മിറ്റികള്‍ വേറെയില്ല. സിപിഐഎമ്മിന്റെ കയ്യിലായിരുന്ന കടമ്പൂര്‍ പഞ്ചായത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തു. മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഭരണം കിട്ടാതെ പോയത് ഒറ്റ സീറ്റിനാണ്. വോട്ടര്‍ പട്ടിക പുതുക്കല്‍ ഉള്‍പ്പെടെ എല്ലാ മുന്നൊരുക്കവും ഇത്തവണ കൃത്യമായി നടന്നിരുന്നു. കോണ്‍ഗ്രസിന്റെ ഒട്ടേറെ രക്തസാക്ഷികളുടെ മണ്ണായ ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ എനിക്കും സുധാകരനും ബാധ്യതയുണ്ട്. മൈക്കിന് മുന്നില്‍ അണികളെ ആവേശം കൊള്ളിക്കാന്‍ കമ്മ്യൂണിസ്റ്റ് വിരോധം പറഞ്ഞിട്ട് കാര്യമില്ല.

സുധാകരന്‍ ഇല്ലെങ്കില്‍ ഞാന്‍ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ എന്റെ പേര് ജില്ലയില്‍ നിന്ന് നിര്‍ദ്ദേശിച്ചില്ല. സാധ്യതാ പട്ടിക മുകളിലേക്ക് അയച്ചത് കണ്ണൂരിലെ ഒരു നിയോജക മണ്ഡലത്തിലും പ്രാദേശിക കമ്മിറ്റികളോട് ആലോചിച്ചല്ല. ധര്‍മ്മടത്ത് ചര്‍ച്ച നടന്നാല്‍ എന്റെ പേര് വരുമെന്ന് കരുതി ചര്‍ച്ച ഒഴിവാക്കി. പത്ത് മണ്ഡലം പ്രസിഡന്റുമാരേയും സുധാകരന്റെ എംപി ഓഫീസിലേക്ക് വിളിച്ചുവരുത്തി നാടം കളിച്ചു. ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിച്ച്, രഘുനാഥിനെ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതായി അറിയിച്ച് അതൊരു തീരുമാനമായി അവര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുകയായിരുന്നെന്നും മമ്പറം ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

2016ലെ തെരഞ്ഞെടുപ്പില്‍ 36,905 വോട്ടിനാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പിണറായി 87,329 വോട്ടുകളും മമ്പറം ദിവാകരന്‍ 50,424 വോട്ടുകളും നേടി. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി മോഹനന്‍ മനന്തേരിയ്ക്ക് 12,763 പേരാണ് വോട്ടുചെയ്തത്. 2011ല്‍ സിപിഐഎമ്മിന്റെ കെ കെ നാരായണന്‍ 15,162 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിയമസഭയിലെത്തിയത്. നാരായണന്‍ 72,354 വോട്ടുകളും മമ്പറം ദിവാകരന്‍ 57,192 വോട്ടുകളും നേടി.

ഡിസിസി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനു നൽകി ഇരിക്കൂറിലെ തർക്കം തീർക്കാനുള്ള നീക്കത്തെ എതിർക്കുമെന്നും മമ്പറം ദിവാകരൻ പറഞ്ഞു .കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് അവകാശപ്പെട്ടതാണെന്നും മമ്പറം .ഈ ഫോർമുല വന്നാൽ തുറന്നെതിർക്കും. 57 വർഷം ഈ പാർട്ടിയിൽ പ്രവർത്തിച്ച എനിക്കു ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് അർഹതയുണ്ട്. എന്നെപ്പോലുള്ളവർ ഡിസിസി പ്രസിഡന്റാകുന്നതു തടയാനാണ് ഈ ചർച്ചകൾ.

കണ്ണൂരിലെ അനാഥമായ കോൺഗ്രസ് പ്രവർത്തകരെ സംരക്ഷിക്കേണ്ടതുണ്ട്. ഒരു രൂപ വീതം പിരിച്ച് എൻ.രാമകൃഷ്ണൻ നിർമിച്ച ഡിസിസി ഓഫിസ് പൊളിച്ചിട്ട് ഒൻപതു വർഷമായി. ഇതുവരെ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനായിട്ടില്ല. 25 ലക്ഷം രൂപ ഞാൻ സമാഹരിച്ചുകൊടുത്തിട്ടുണ്ട്. കെ.സി.വേണുഗോപാൽ ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പില്ല എന്നും കോൺഗ്രസ് ഐയിൽ കെ.കരുണാകരന്റെ യഥാർഥ പിന്തുടർച്ചക്കാർ രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലുമൊക്കെയാണ് എന്നും മമ്പറം പറഞ്ഞു . വേണുഗോപാലിനൊപ്പം നിൽക്കുന്നവർ വേണുഗോപാൽ ഗ്രൂപ്പല്ല മറിച്ച് യഥാർഥ ഐ ഗ്രൂപ്പാണ്. കേരളത്തിലെ 13 ജില്ലകളിലും ഇതേ സംവിധാനമാണുള്ളത്. കണ്ണൂരിൽ മാത്രമാണ് മറിച്ചാണ് എന്നും പഴയ ഐയും പഴയ സംസ്കാരവും കണ്ണൂരിൽ മടക്കിക്കൊണ്ടുവരുമെന്നും മമ്പറം പറഞ്ഞു .

Top