കെ.സുധാകരൻ എം.പിയുടെ പി എ കാപ്പാടൻ രമേശൻ അന്തരിച്ചു..

കണ്ണൂർ : കെ.സുധാകരൻ എം.പിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കാപ്പാടൻ രമേശൻ (58 ) അന്തരിച്ചു. ഹൃദയാഘാതം മൂലം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് പയ്യാമ്പലത്ത് വച്ച് നടക്കും.

”എൻ്റെ പ്രിയപ്പെട്ട കാപ്പാടൻ (രമേശൻ) എന്നെ വിട്ടുപിരിഞ്ഞിരിക്കുന്നു. വർഷങ്ങളായി എൻ്റെ ശബ്ദവും നിഴലുമായി എന്നോടൊപ്പം നടന്ന എൻ്റെ സന്തത സഹചാരി . ഇപ്പോൾ കൂടുതലൊന്നും പറയാൻ വാക്കുകൾ വഴങ്ങുന്നില്ല.” എന്ന് വേദനയോടെ സുധാകരൻ എം പി ഫെയ്‌സ്ബുക്കിൽ കുറിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top