പ്രശാന്ത് ബാബു രാപ്പകല്‍ മദ്യപാനി’, തന്നെ വധിക്കാന്‍ സാഹചര്യം ഒരുക്കിയ ആൾ.ആരോപണം തെളിഞ്ഞാല്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് സുധാകരന്‍

കണ്ണൂർ :സ്ഥിരം ലഹളയും ഒച്ചാപ്റ്റും സൃഷ്ടിച്ച് ശ്രദ്ധ തിരിക്കാനുള്ള നീക്കം കെപി സിസി പ്രസിഡന്റ് കെ സുധാകരൻ നടത്തുന്നു എന്ന് ആരോപണം .തനിക്ക് എതിരെ കേസ് വന്നപ്പോൾ സുധാകരൻ സമനില തെറ്റി ആരോപണം ഉന്നയിച്ച പരാതിക്കാരനെ അവഹേളിക്കുകയാണ് .അനധികൃതമായി പണം പിരിച്ചുവെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട നടപടിയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഏത് തരത്തിലുള്ള അന്വേഷണം വേണമെങ്കിലും നടത്താം. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ പ്രഖ്യാപിച്ചു. പരാതിക്കാരനായ പ്രശാന്ത് ബാബു തന്റെ സ്ഥിരം ഡ്രൈവറല്ല, മറിച്ച് തന്നെ വധിക്കാന്‍ സാഹചര്യം ഒരുക്കിയയാളാണെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

എന്റെ സ്ഥിരം ഡ്രൈവര്‍ വരാത്തപ്പോള്‍ മാത്രം ഒന്നോ രണ്ടോ ദിവസം എന്റെ വണ്ടി എടുത്ത ബന്ധമല്ലാതെ എന്റെ ഡ്രൈവര്‍ പോസ്റ്റ് ഒന്നും അദ്ദേഹത്തിന് നല്‍കിയിട്ടില്ല. ഡിസിസി ഓഫീസ് സെക്രട്ടറിയും അല്ല. പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്നു. പാര്‍ട്ടിയാണ് അദ്ദേഹത്തിന് തൊഴില്‍ നല്‍കിയത്. അതിനെല്ലാം എതിരായി നന്ദികേട് കാണിച്ചപ്പോഴാണ് അദ്ദേഹത്തെ അകറ്റിയതും ഒഴിവാക്കിയതും. എന്നെ സിപിഐഎം കൊലകത്തിക്ക് ഇരയാക്കാന്‍ തന്ത്രപരമായി കൂത്ത്പറമ്പിലെ മൂന്നാം പീടികയില്‍ മീറ്റിംഗില്‍ പ്രസംഗിക്കാന്‍ കൊണ്ടുപോയപ്പോള്‍ അതിന് പിറകിലായിട്ടാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍. രാത്രി ഭക്ഷണം വീട്ടിലാണെന്ന് പറഞ്ഞ് അദ്ദേഹം എന്നെ അവിടെ എത്തിച്ചു. എന്നാല്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും എന്നോട് പറഞ്ഞു അവിടെ പോകരുതെന്ന്. പോയില്ല. പിറ്റേന്ന് ഗുണ്ടകള്‍ എന്നെ കാത്തിരുന്നുവെന്ന വാര്‍ത്തയാണ് അറിയുന്നത്. അന്ന് പുറത്താക്കിയതാണ്.’ വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശ്വാസ യോഗ്യമായ ആളുകളുടെ പരാതി അന്വേഷിച്ചാല്‍ അംഗീകരിക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു, രാവ് പകല്‍ മദ്യപിക്കുന്നയാള്‍, ബാങ്ക് അഴിമതി നില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരാളുടെ പരാതി സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ട ചില നിയമസാധ്യതകള്‍ ഉണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനുമായി അനധികൃത പണപ്പിരവ് നടത്തിയെന്നാണ് പരാതി. പരാതിയില്‍ കഴമ്പ് ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും. എന്നാല്‍ ട്രസ്റ്റിന്റെ ഇടപാടുകളെല്ലാം സുതാര്യമാണ്, സാമ്പത്തിക ഇടപാടിയില്‍ യാതൊരു ക്രമക്കേടും ഉണ്ടായിട്ടില്ല. ഗള്‍ഫില്‍ നിന്നും പിരിവ് എടുത്തിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

കെ.സുധാകരനെതിരെ മുൻ സഹപ്രവർത്തകൻ പ്രശാന്ത് ബാബുവാണ് പരാതി നൽകിയത്. പരാതിക്കാരൻ കോൺഗ്രസുകാരനല്ലെന്നും 2013ൽ പുറത്താക്കിയെന്നും കെ.സുധാകരൻ പറഞ്ഞു. സ്ഥിരം ഡ്രൈവർ വരാത്തപ്പോള്‍ വല്ലപ്പോഴും വണ്ടിയെടുക്കുന്നതല്ലാതെ തന്റെ ഡ്രൈവറായിരുന്നില്ല. പ്രശാന്ത് ബാബു ഡിസിസി ഓഫിസ് സെക്രട്ടറിയായിരുന്നില്ല. അദ്ദേഹത്തിനു ജോലി കൊടുത്തത് കോണ്‍ഗ്രസ് പാർട്ടിയാണ്. പാർട്ടിയോട് നന്ദികേട് കാണിച്ചപ്പോഴാണ് പുറത്താക്കിയത്.

മുൻപ്, കൂത്തുപറമ്പിലെ മൂന്നാം പീടികയിൽ പ്രസംഗിക്കാൻ പോയപ്പോൾ പ്രശാന്ത് ബാബുവിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിക്കാൻ തീരുമാനിച്ചിരുന്നു. സിപിഎം ഗുണ്ടകളുടെ കേന്ദ്രമാണെന്നും ചതിയുണ്ടെന്നും പാർട്ടി പ്രവർത്തകർ പറഞ്ഞതനുസരിച്ച് പിൻവാങ്ങി. സിപിഎം ഗുണ്ടകൾ തന്നെ അവിടെ കാത്തിരുന്നു എന്നറിയുന്നത് പിറ്റേന്നാണ്. അതിനെത്തുടർന്നാണ് പ്രശാന്ത് ബാബുവുമായി അകലുന്നത്. വിശ്വാസമുള്ള ആളിന്റെ പരാതിയിൽ സർക്കാർ അന്വേഷണം നടത്തിയാൽ മനസിലാക്കാം. ബാങ്കിലെ ജോലിയുടെ മറവിൽ പണം വെട്ടിച്ച് പുറത്താക്കിയ ആളാണ് തനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസല്ല ബാങ്കിൽനിന്ന് പുറത്താക്കിയത്, സിപിഎമ്മാണ്. ലക്ഷങ്ങൾ ബാങ്കിൽ തിരിച്ചടപ്പിച്ചു

. കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പ്രശാന്ത് ബാബു വലിയ തുക കൈപ്പറ്റി. ഒരു എംപിക്കെതിരെ കേസ് എടുക്കുമ്പോൾ അതിന്റെ നിയമവശം പരിശോധിക്കാനുള്ള ബുദ്ധി സർക്കാർ കാണിക്കണം. കെ.കരുണാകരൻ പഠിച്ച സ്കൂൾ വാങ്ങാൻ താൽപര്യമുണ്ടായിരുന്നെങ്കിലും അതിനേക്കാൾ തുക സിപിഎം നിയന്ത്രണത്തിലുള്ള സഹകരണസംഘം കൊടുത്തതിനാൽ പിൻവാങ്ങുകയായിരുന്നു. സാമ്പത്തിക ഇടപാടിൽ ഒരു ക്രമക്കേടും ഉണ്ടായിട്ടില്ല. ഡിസിസി ഓഫിസ് നിർമിക്കാനായി ഗൾഫിലുള്ള ഒരാളിൽനിന്നും പണം വാങ്ങിയിട്ടില്ലെന്നും കെ.സുധാകരൻ പറഞ്ഞു.കൊടി സുനിയാണ് ജയിലിൽ എല്ലാം നിയന്ത്രിക്കുന്നത്. ഒരു ജീവപര്യന്തം തടവുകാരനു ലഭിക്കുന്ന ആനുകൂല്യങ്ങളല്ല കൊടി സുനിക്കു ലഭിക്കുന്നത്. സർക്കാരിന് ഇവരെ എന്തുകൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നില്ല. അർജുൻ ആയങ്കിയുടെ ബോസിനെ കണ്ടുപിടിക്കാൻ സർക്കാർ തയാറാകണമെന്നും കെ. സുധാകരൻ പറഞ്ഞു.

 

Top