കൊച്ചി മെട്രോ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും: മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: കൊച്ചി മെട്രോ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതാണ് ഉചിതമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉദ്ഘാടനത്തിന്റെ തീയതി ഉടന്‍ അറിയാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആലുവ എംഎല്‍എ അന്‍വര്‍ സാദത്താണു കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. ഇതിനു നല്‍കിയ മറുപടിയിലാണ് പ്രധാനമന്ത്രി തന്നെ മെട്രോ ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Top