കണ്ണൂരിൽ 11 ല്‍ 10 മണ്ഡലങ്ങളും പിടിച്ചെടുക്കും.ഇരിക്കൂറിൽ പ്രതീക്ഷ കൈവിട്ട് സിപിഎം.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇത്തവണ പതിനൊന്നിൽ പത്ത് സീറ്റും പിടിച്ചെടുക്കുമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍.മുസ്ലിം ലീഗിന്റെ മണ്ഡലമായ അഴീക്കോട് അടക്കം 10 സീട്ടിൽ വിജയിക്കും എന്നാണു ജയരായജൻ പറയുന്നത് .അതായത് ഇപ്പോൾ യുഡിഎഫിന്റെ കയ്യിൽ ഉള്ള പേരാവൂരും അഴീക്കോടും കൂടി വിജയിക്കും എന്നാണ് .ഇരിക്കറിൽ പ്രതീക്ഷ കൈവിട്ടിരിക്കുകയാണ് ജയരാജനും .അഴീക്കോട് ഉള്‍പ്പടെ ജില്ലയിലെ പതിനൊന്നില്‍ പത്ത് മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. അതോടൊപ്പം തന്നെ കേരളത്തില്‍ ബിജെപി-ലീഗ്-കോണ്‍ഗ്രസ് ഉണ്ടെന്ന കടുത്ത ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. കോൺഗ്രസ്സ് -ലീഗ് -ബിജെപി കൂട്ടുകെട്ട് മുമ്പുണ്ടായിരുന്നുവെന്ന ഒ. രാജാഗോപാലന്റെ വെളിപ്പെടുത്തൽ പുതിയതല്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്.

എം വി ജയരാജൻറെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസ്സ് -ലീഗ് -ബിജെപി കൂട്ടുകെട്ട് മുമ്പുണ്ടായിരുന്നുവെന്ന ഒ. രാജാഗോപാലന്റെ വെളിപ്പെടുത്തൽ പുതിയതല്ല.കെ. ജി മാരാരുടെ ജീവചരിത്ര കുറിപ്പ് 1992ൽ പ്രമുഖ ബിജെപി നേതാവും ജന്മഭൂമി ലേഖകനുമായിരുന്ന കുഞ്ഞിക്കണ്ണൻ എഴുതിയ ‘കെ. ജി മാരാർ :രാഷ്ട്രീയത്തിലെ സ്നേഹസാഗരം’ എന്ന പുസ്തകത്തിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ബിജെപി നേതാക്കളും കോൺഗ്രസ്സ് -ലീഗ് നേതാക്കളും അന്ന് ഇക്കാര്യം നിഷേധിച്ചിരുന്നില്ല.’പാഴായ പരീക്ഷണം ‘ എന്നു വിശേഷിപ്പിക്കപ്പെട്ട വോട്ട് കച്ചവടം ഇന്നും തുടരുന്നു. ഒ. രാജഗോപാൽ ഈ വോട്ട് കച്ചവടത്തെ ശരിവെക്കുന്നു. തനിക്ക് 2016ൽ കോൺഗ്രസുകാർ വോട്ടു ചെയ്തിരുന്നു എന്നും അതുകൊണ്ടാണ് ജയിച്ചതെന്നും രാജഗോപാൽ പറയുന്നു. കമ്മ്യൂണിസ്റ്റ്‌കാർ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും രാജഗോപാൽ ഉറപ്പിച്ചു പറയുന്നു. ബിജെപി -കോൺഗ്രസ്സ് ഡീലിനെ കുറിച്ച് അതിന്റെ ഗുണഭോക്താവായ ആളു തന്നെയാണ് വെളിപ്പെടുത്തിയത്. എന്നിട്ടും സിപിഐഎം -ബിജെപി കൂട്ടുകെട്ടാണെന്നാണ് കോൺഗ്രസ്സ് നേതാക്കളുടെ പ്രസ്താവന .

സി പി ഐ എമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന ബാലശങ്കരിന്റെ പ്രതികരണം അസംബന്ധമാണെന്നാണ് ഒ. രാജഗോപാൽ വ്യക്തമാക്കിയത്.
നേമത്തെ വോട്ട് കച്ചവടം 2011ലും 2016ലുമായിരുന്നു. അതിന്റെ ഫലമായി കോൺഗ്രസ്സിന് 47000 വോട്ടുകൾ കുറഞ്ഞു.രണ്ടു തെരഞ്ഞെടുപ്പുകളിലും എൽ ഡി എഫ് വോട്ട് വർധിച്ചു. നേമം സാക്ഷ്യപെടുത്തുന്നത് സിപിഐഎം -ബിജെപി ഡീൽ അല്ല. മറിച്ച് കോൺഗ്രസ്സ് -ബിജെപി വോട്ട് കച്ചവടം തന്നെയാണെന്നാണ്.വടകര, ബേപ്പൂർ, മഞ്ചേശ്വരം ഉൾപ്പെടെ ചില മണ്ഡലങ്ങളിൽ പരീക്ഷണം പാഴായി പോയെങ്കിലും നേമത്ത് വിജയിച്ചു. കേരളത്തിൽ ആദ്യമായി താമര വിരിയിച്ചത് കോൺഗ്രസ്സുകാരാണ്. ഈ വോട്ടു കച്ചവടം തെറ്റായിരുന്നുവെന്ന് കോൺഗ്രസ്സിന് തോന്നുന്നില്ല. അതുകൊണ്ടാണ് കേരളത്തിൽ തങ്ങളുടെ മുഖ്യശത്രു സിപിഐഎം ആണെന്ന് പറയുകയും ദേശിയ രാഷ്ട്രീയത്തിലെ മുഖ്യ ആപത്തായ ബിജെപിയുമായി കൂട്ടുകൂടുന്നതും.

സർക്കാർ വിരുദ്ധ സമരത്തിലും അപവാദപ്രചാരണങ്ങൾ അഴിച്ചുവിടുന്നതിലും മാത്രമല്ല നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് -ബിജെപി സഖ്യം തുടരുകയാണിപ്പോൾ. ബിജെപിക്കെതിരെ ഒരക്ഷരം ഉരിയാടാൻ കോൺഗ്രസ്സ് നേതാക്കളായ രാഹുൽ ഗാന്ധി മുതൽ മണ്ഡലം പ്രസിഡന്റുമാർ വരെ തയ്യാറാകുന്നില്ല. എന്നാൽ ഇടതുപക്ഷം വർഗീയതയ്‌ക്കെതിരെ പൊരുതുന്നു.അതുകൊണ്ടാണ് കേന്ദ്രഏജൻസികൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേട്ടയാടുന്നത്.’ഒക്കചങ്ങാതിമാരായ’ കോൺഗ്രസ്സും ബിജെപിയും ലീഗും ഒന്നിച്ചാലും ഇടതുപക്ഷത്തെ തോൽപിക്കാനാവില്ല.
എം വി ജയരാജൻ

Top