കോട്ടയത്തെ വിജയം കോൺഗ്രസിന്റെ അഭിമാനപ്രശ്നം. ചാണ്ടി ഉമ്മന്റെ കന്നി അങ്കം കോട്ടയം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാകുമോ?

ചാണ്ടി ഉമ്മൻ നിയമ സഭയിലേക്കടക്കം മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ ഇത്തവണ ചാണ്ടി ഉമ്മൻ മത്സരത്തിനിറങ്ങും എന്ന് തന്നെയാണ് അറിയാൻ കഴിഞ്ഞത്. പക്ഷെ അത് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ആയിരിക്കും എന്ന് മാത്രം . ചാണ്ടി ഉമ്മനെ കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷനിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനാണ് സാധ്യത. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും ഈ ആവശ്യം ശക്തമായിത്തന്നെ ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള പുതുപ്പള്ളിയിൽ പതിനായിരത്തിലേറെ വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചത്.

കെ എം മാണിയും ഉമ്മൻ ചാണ്ടിയും ഒരുപോലെ നിറഞ്ഞു നിന്ന കോട്ടയത്ത് ജോസ് കെ മാണിയുടെ മുന്നണിമാറ്റത്തോടെ സ്ഥിതി ഗതികൾ ആകെ മാറിമറിഞ്ഞു. കോട്ടയം പിടിക്കേണ്ടത് യുഡിഫ് ന്റെ അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കരുതലോടെയാണ് സ്ഥാനാർഥി നിർണയവും. പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയും ചാണ്ടിക്കായി നേതൃത്വത്തോട് സമർദ്ദം ചെലുത്തുന്നുണ്ട്. നേതൃത്വവും ഇത് പരിഗണിച്ചതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ സ്ഥാനാർത്ഥിത്വം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടിപറഞ്ഞാൽ താൻ അനുസരിക്കും എന്ന ചാണ്ടി ഉമ്മന്റെ ഇതേക്കുറിച്ചുള്ള അനുകൂല പ്രതികരണവും ഇതോടൊപ്പം കൂട്ടിവായിച്ചാൽ ഏറെക്കുറെ അനുകൂലമായ സാഹചര്യം തന്നെയാണുള്ളത് .

Top