സോളാർ ഉമ്മൻ ചാണ്ടി കുടുങ്ങി ! റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കും; തിരുവഞ്ചൂരിനെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം

തിരുവനന്തപുരം: സോളാർ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥരും സരിത എസ് നായരിൽനിന്നു നേരിട്ടു പണം കൈപ്പറ്റിയതായി കമ്മീഷൻ കണ്ടെത്തി.അഴിമതി നിരോധന നിയമം എഴ്, എട്ട്, ഒൻപത്, 13 വകുപ്പുകൾ പ്രകാരം ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചു. ഇതുപ്രകാരം പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്ത് ഉമ്മൻ ചാണ്ടിക്കെതിരെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മുൻ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും കേസെടും. കേസ് അട്ടിമറിക്കാൻ തിരുവഞ്ചൂർ സ്വാധിനിച്ചെന്നു കമ്മീഷൻ കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ തിരുവഞ്ചൂരിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നും പിണറായി പറഞ്ഞു.
അതേസമയം സോളാർ അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള എത് അന്വേഷണത്തെയും ഭയമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭയപ്പെട്ടാൽ പോരെയെന്നും അദ്ദേഹം ചോദിച്ചു. എത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് സർക്കാർ പ്രസിദ്ധികരിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. കമ്മീഷന്‍റെ റിപ്പോർട്ട് സംബന്ധിച്ച് കമ്മീഷനും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും ഇക്കാര്യം സംബന്ധിച്ച് യാതൊന്നും പറഞ്ഞിട്ടില്ല. സോളാറുമായി ബന്ധപ്പെട്ട് അന്ന് പ്രതിപക്ഷമായിരുന്ന ഇടതുപക്ഷം നിയമസഭയിൽ ഉന്നയിച്ച കാര്യങ്ങൾ അല്ല ഇന്ന് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.തെറ്റ് ചെയ്തിട്ടില്ലെന്നുള്ള പൂർണ വിശ്വാസം ഇടതുസർക്കാരിനുള്ള തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ തളർത്താമെന്നാണ് കരുതുന്നതെങ്കിൽ അത് സാധിക്കില്ലെന്നും മൂന്ന് ഇരട്ടി ശക്തിയോടെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Top