ഇരട്ട പദവി വാദം ബിന്നിലിട്ടു !ഒടുവിൽ ഉമ്മൻ കോൺഗ്രസ് വിജയിച്ചു! ഷാഫി പറമ്പില്‍ എം.എല്‍.എ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്:നിലവിൽ 69 അംഗ സംസ്ഥാന കമ്മറ്റി.

കൊച്ചി:ഒടുവിൽ ഇരട്ട പദവി വാദം എടുത്ത് ബിന്നിലിട്ടു.ഉമ്മൻ ചാണ്ടിയുടെ പക്ഷം വിജയിച്ചു സാങ്കേതകമായ ഇലക്ഷൻ വാദം ഉയർത്തി എങ്കിലും ഗ്രൂപ്പ് വീതം വെപ്പ് തെളിഞ്ഞു നിൽക്കുന്ന കമ്മറ്റി നിലവിൽ വന്നു .ഷാഫി പറമ്പിൽ എം.എൽ.എയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. കെ.എസ് ശബരിനാഥൻ എം.എൽ.എ, യൂത്ത് കോൺഗ്രസ്‌ ദേശീയ കോർഡിനേറ്റർ ആയിരുന്ന എന്‍.എസ് നുസൂർ, റിജിൽ മാങ്കുറ്റി, റിയാസ് മുക്കോളി, എസ്.എം ബാലു, എസ്.ജെ പ്രേംരാജ്, വിദ്യാ ബാലകൃഷ്ണൻ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും പ്രഖ്യാപിച്ചു.

വിദ്യാ ബാലകൃഷ്ണൻ നിലവില്‍ അഖിലേന്ത്യാ സെക്രട്ടറി ആയതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെടും. ഇതോടെ ആറ് വൈസ് പ്രസിഡന്‍റുമാരും 27 ജനറൽ സെക്രട്ടറിമാരും 35സെക്രട്ടറിമാരുമടക്കമുള്ള സംസ്ഥാന കമ്മിറ്റിയാകും നിലവിൽ വരുക. ജനറൽ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും പേരുകൾ അഖിലേന്ത്യാ കമ്മിറ്റി വൈകുന്നേരത്തോടെ കിട്ടിയ വോട്ടുകളുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top