ഉമ്മന്‍ചാണ്ടിയും കൂട്ടരും ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം: വി എസ്. ഇടതുപക്ഷത്തിന്റെ ആക്ഷേപങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടെന്ന് കോടിയേരി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും മറ്റ് യുഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. ഇവരെ കല്‍ത്തുറുങ്കില്‍ അടയ്ക്കാനുള്ള നടപടി സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും വിഎസ് പറഞ്ഞു.

അതേസമയം ജനം ആഗ്രഹിച്ച തീരുമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തിന്റെ ആക്ഷേപങ്ങളെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് ആണിത്. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉപയോഗിക്കില്ല. കേസില്‍ ഉള്‍പ്പെട്ടവര്‍ പദവി ഒഴിഞ്ഞ് മാന്യത കാണിക്കണമെന്നും കോടിയേരി പറഞ്ഞു.

Top