കോൺഗ്രസിന്റെ നാശം ആൻറണിയല്ല !.. എ.കെ. ആന്റണിയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളല്ലെന്ന് ഉമ്മന്‍ചാണ്ടി.

കോട്ടയം: എ.കെ. ആന്റണി കോൺഗ്രസിന്റെ നാശത്തിന് കാരണമല്ല .നേതാവായ  എ.കെ. ആന്റണിക്കെതിരെ ഓണ്‍ലൈനിടങ്ങളില്‍ നടക്കുന്ന അസത്യപ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി രംഗത്ത് എത്തി . തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം എ.കെ. ആന്റണിക്കെതിരെയുള്ള നീക്കങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്. ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളാണെന്നു തോന്നുന്നില്ല – ഉമ്മന്‍ചാണ്ടി തന്റെ കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും സീനിയര്‍ നേതാവുമായ എ.കെ. ആന്റണിക്കെതിരേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഉണ്ടായ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്.

അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ക്കിടയില്‍, ആന്ധ്രാപ്രദേശിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുണണി ഉണ്ടാകാതെ പോയതിന് ആന്റണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചു കണ്ടു. ആന്ധ്രാപ്രദേശിലെ മുണണി രൂപീകരണത്തില്‍ ആന്റണി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. മുണണി രൂപീകരണത്തിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ആന്ധ്രാ പിസിസിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്കിയിരുന്നു. കോണ്‍ഗ്രസിന്റെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാരണങ്ങളാലാണ് സഖ്യം ഉണ്ടാക്കാന്‍ കഴിയാതെ പോയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ഇതില്‍ ആന്റണിയോ ഹൈക്കമാന്‍ഡോ ഒരു തരത്തിലും ഉത്തരവാദികളല്ല.

കോണ്‍ഗ്രസിനു ദേശീയതലത്തില്‍ ഉണ്ടായ പരാജയത്തിന് പല കാരണങ്ങളുണ്ട്. കൂട്ടുത്തരവാദിത്വത്തോടെ അത് ഞങ്ങള്‍ ഏറ്റെടുക്കുന്നു. പരാജയത്തില്‍ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ചുയര്‍ന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളാണെന്നു തോന്നുന്നില്ല.

Top