ലീഡറെ പിറകില്‍ നിന്ന് കുത്തിയവര്‍ക്ക് കാലം മറുപടി നല്‍കുന്നു: മുഖ്യനെ വിമര്‍ശിച്ച് ഐ ഗ്രൂപ്പ് നേതാവ്

കോഴിക്കോട്: സരിത നായരുടെ മൊഴിയെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധിയില്‍പ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഒളിയമ്പെയ്ത് ഐ ഗ്രൂപ്പ് നേതാവും ഐ.എന്‍.ടി.യുസി സംസ്ഥാന പ്രസിഡന്‍റുമായ ആര്‍. ചന്ദ്രശേഖരന്‍ രംഗത്ത്.ലീഡറെ പിറകില്‍ നിന്ന് കുത്തി അധികാരത്തില്‍ എത്തിയവര്‍ക്ക് കാലം മറുപടി നല്‍കുന്നുവെന്നാണ് ആര്‍. ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ടെന്നും ഇനിയെന്തെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയോ ജനങ്ങളോ എന്നും അദേഹം ചോദിക്കുന്നു. കരുണാകരനെ പുറത്താക്കിയ സംഭവം ചൂണ്ടിക്കാട്ടി ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ടെന്ന് ഫേസ്ബുക്കിലെ പോസ്റ്റില്‍ ചന്ദ്രശേഖരന്‍ പറയുന്നു. ലീഡറെ പിറകില്‍ നിന്ന് കുത്തി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് കാലം തിരിച്ചടി നല്‍കുകയാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട്. ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളുമായിരുന്നു ശ്രീ. കെ. കരുണാകരന്‍. കോണ്‍ഗ്രസുകാരുടെ മനസ്സില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ഒരോര്‍മ്മയാണ് ലീഡറുടേത്. പ്രിയപ്പെട്ട ലീഡറെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തന്നെ കാലം തിരിച്ചടി നല്‍കുന്നു. ചെയ്തുപോയ മഹാ പാപങ്ങള്‍ക്ക്‌ ലഭിക്കുന്ന ശിക്ഷയ്ക്ക് കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികള്‍ അല്ലല്ലോ. ഇനിയെന്ത്? പാര്‍ട്ടിയോ ജനങ്ങളോ തീരുമാനിക്കേണ്ടത്?”

അതേസമയം മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാ എസ് നായര്‍ മൂന്നാം ദിവസവും സോളാര്‍ കമ്മീഷനു മുന്നില്‍. തന്റെ മകന്‍ ചാണ്ടി ഉമ്മനെ കമ്പനി ഡയറക്ടറാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നതായി സരിതാ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തി.

ചാണ്ടി ഉമ്മനുമായി തനിക്ക് ബിസിനസ് ബന്ധങ്ങള്‍ മാത്രമേ ഉള്ളൂ മറ്റ് ബന്ധങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നും സരിത പറഞ്ഞു. സോളാര്‍ കേസില്‍ പ്രതിയായ മറ്റൊരു സ്ത്രീയുമായി ചാണ്ടി ഉമ്മനു അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ ദുബായില്‍ ഒരുമിച്ചു കഴിഞ്ഞതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പോലീസിനു ലഭിച്ചുവെന്നും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇവ കൈക്കലാക്കിയെന്നും സരിത മൊഴി നല്‍കി.

മന്ത്രിസഭാ പുനസംഘടന വേളയില്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചുവെന്നും അങ്ങനെയാണ് അങ്ങനെ മന്ത്രിസഭയില്‍ തുടരാന്‍ ശ്രമിച്ചുവെന്നും സരിത കമ്മീഷനോട് വെളിപ്പെടുത്തി.

Top