സുധീരനെ എടുത്ത് ചുമലിൽ വെച്ച് നടക്കാനാവില്ല; പൊട്ടിത്തെറിച്ച് കെ സുധാകരൻ

കൊച്ചി:സുധീരനെ എടുത്ത് ചുമലിൽ വെച്ചു നടക്കാൻ കഴിയില്ലെന്ന് കെ സുധാകരൻ . സുധീരൻ വിഷയത്തിൽ പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് .ഏറ്റവുമൊടുവില്‍ സുധീരനെ കൂട്ടിയോജിപ്പിച്ച് പാര്‍ട്ടിയെ നയിക്കാന്‍ പരാജയപ്പെട്ടോയെന്ന ചോദ്യത്തിന് ആണ് കെപിസിസി പ്രസിഡന്റ് കെസുധാകരന്‍ ഇങ്ങനെ പറഞ്ഞത്. അദ്ദേഹമൊക്കെ വലിയ ആളുകളാണെന്നും, എന്നാല്‍ അദ്ദേഹത്തെ എടുത്ത് ചുമലില്‍ വച്ച്‌കൊണ്ട് നടക്കാന്‍ സാധിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാതൃഭൂമി ന്യൂസിന്റെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുധീരനെ പോയി കണ്ടുവെന്നും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹത്തോട് പറഞ്ഞതായി സുധാകരന്‍ പറഞ്ഞു. ഇതിനപ്പുറം എനിക്കൊന്നും ചെയ്യാനില്ല. അത്രയേ ഞാന്‍ പഠിച്ചിട്ടുള്ളൂ, എന്നെ പഠിപ്പിച്ചിട്ടുള്ളൂ. സുധീരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയിട്ടില്ല പാര്‍ട്ടിക്കകത്തു തന്നെയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഭാരവാഹി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെങ്കിലും വേറെ പ്രശ്‌നങ്ങളൊന്നുമില്ല. കടല്‍ നികത്തി കൈത്തോട് നിര്‍മ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചതെന്ന് കെ സുധാകരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അനുകൂല കൊടുങ്കാറ്റാണ് അടിക്കുന്നത്. വരകാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അനിവാര്യമാണ്. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ഭംഗിയും ഗ്രൂപ്പാണ്. കോണ്‍ഗ്രസ് പുതിയ ഉണര്‍വിലേക്ക് പോയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പാര്‍ട്ടിയിലും ഗ്രൂപ്പുണ്ട്. ഗാന്ധിജിയുടെ കാലത്തും ഗ്രൂപ്പുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോരളത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ പോലും സീറ്റ് കിട്ടാതെ അലയുകയാണ്. പരീക്ഷഫലപ്രദമായി നടത്താത്തതു കാരണം നൂറു ശതമാനം വിജയം വന്നത്. ഈ പ്രശ്നം മുന്‍കൂട്ടി കാണാന്നതിലും പരിഹാരമുണ്ടാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിന് മുന്‍കരുതല്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെടുകയാണ് ചെയ്തത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടങ്കിലും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി സര്‍ക്കാറിനോട് പൂര്‍ണമായും സഹകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള രാജി പിന്‍വലിക്കണമെന്ന് നേതൃത്വം വി എം സുധീരനോട് ആവശ്യപ്പെട്ടിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടക്കമുള്ള നേതാക്കള്‍ സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. പുതിയ നേതൃത്വം കിട്ടിയ സുവര്‍ണ്ണാവസരം പാഴാക്കിയെന്ന് തന്നെ വീട്ടിലെത്തി കണ്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് സുധീരന്‍ പറഞ്ഞത്. ദേശീയ നേതൃത്വത്തില്‍ അര്‍ഹമായ പദവി ലഭിക്കാത്തതിനാലാണ് സുധീരന്‍ രാജിവെച്ചത് എന്നാണ് അന്ന് പുറത്ത് വന്നത്. പുതിയനേതൃത്വത്തിന് താാന്‍ ആദ്യം പൂര്‍ണ്ണ പിന്തുണ നല്‍കി, എന്നാല്‍ പിന്നീട് കൂട്ടായ ചര്‍ച്ചകളില്ലാതെ ഡിസിസി പുനസംഘടനയില്‍ ഏകപക്ഷീയ തീരുമാനങ്ങളെടുത്ത് സുവര്‍ണ്ണ അവസരം കളഞ്ഞു എന്നായിരുന്നു വി ഡി സതീശന്‍ അന്ന് പ്രതിപക്ഷ നേതാവിനോട് പറഞ്ഞത്.

Top