സരിതയും മുഖ്യമന്ത്രിയും ഗൂഢാലോചന നടത്തി!!സ്വപ്‍നയും ക്രൈം നന്ദകുമാറുമായും കൂടിക്കാഴ‍്‍ച നടത്തി,പക്ഷേ ഗൂഢാലോചനയല്ലായെന്ന് പി.സി.ജോ‍ർജ്

കോട്ടയം: ക്രൈം നന്ദകുമാറും താനും സ്വപ്‍നയും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും ജനപക്ഷം നേതാവ് പി.സി.ജോർജ്. കൊച്ചി പിഡബ്ള്യുഡി റസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. സമീപ ദിവസങ്ങളിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും തീയതി കൃത്യമായി ഓർക്കുന്നില്ലെന്നും പി.സി.ജോർജ് പറഞ്ഞു. അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. എന്നാൽ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നും ജോ‍ർജ് വ്യക്തമാക്കി.സ്വപ്നയുടെ 164 സ്റ്റേറ്റ്‍മെന്റിൽ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങളുണ്ട്. സിപിഐഎം നേതാക്കൾ ഒന്നും മിണ്ടുന്നില്ലെന്നും പി.സി.ജോർജ് ആരോപിച്ചു.

സരിതയും മുഖ്യമന്ത്രിയും തമ്മിലാണ് ഗൂഢാലോചന നടന്നതെന്നും പി.സി.ജോർജ് ആരോപിച്ചു. സരിതയുടെ കയ്യിൽ നിന്ന് പരാതി എഴുതി വാങ്ങിയത് പിണറായി വിജയനാണ്. സരിതയും മുഖ്യമന്ത്രിയുമായി കച്ചവടം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. സോളാർ കേസിൽ സിബിഐക്ക് മൊഴി നൽകാത്തതാണ് സരിതയ്ക്ക് തന്നോടുള്ള ദേഷ്യത്തിന് കാരണമെന്നും പിസി.ജോർജ് പറഞ്ഞു. റെക്കോർഡ് ചെയ്യുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് സരിതയുമായി സംസാരിച്ചത്. അനാവശ്യമായി ഒന്നും ഫോൺ സംഭാഷണത്തിൽ താൻ പറഞ്ഞിട്ടില്ലെന്നും പി.സി.ജോർജ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാർ കേസിൽ സിബിഐക്ക് മൊഴി നൽകാത്തതാണ് സരിതയ്ക്ക് തന്നോടുള്ള ദേഷ്യത്തിന് കാരണമെന്നും പിസി.ജോർജ് പറഞ്ഞു. റെക്കോർഡ് ചെയ്യുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് സരിതയുമായി സംസാരിച്ചത്. അനാവശ്യമായി ഒന്നും ഫോൺ സംഭാഷണത്തിൽ താൻ പറഞ്ഞിട്ടില്ലെന്നും പി.സി.ജോർജ് വ്യക്തമാക്കി.

Top