യുഡിഎഫിന് ഭരണം കിട്ടിയാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രി !ഇരിക്കൂറിൽ മത്സരിക്കും.

കൊച്ചി : കേരളത്തിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയോ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ ആകില്ല .കെസി വേണുഗോപാൽ മുഖ്യമന്തിയായി എത്തുമെന്ന് ഏകദേശം ഉറപ്പായി .വിജയിച്ചു വരുന്ന എംഎൽഎമാരിൽ ഭൂരിപക്ഷവും വേണുഗോപാലിനെ പിന്തുണക്കുന്നവരാണ് .തനിക്ക് പിന്തുണ ഉറപ്പുള്ളവർക്ക് ഉറച്ച് സീറ്റുകളും ഉറപ്പാക്കിയത് വേണുഗോപാൽ നീക്കം ആയിരുന്നു.മുല്ലപ്പള്ളി രാമചന്ദ്രനും വേണുഗോപാലിനെ പിന്തുണക്കും .കേരളത്തിലെ കെപിസിസിയിലെ പ്രമുഖരെല്ലാം വേണുഗോപാലിനെ പിന്തുണക്കും എണ്ണത്തിലും സംശയമില്ല .ഒരുപക്ഷെ ഉമ്മൻ ചാണ്ടിയും പരോക്ഷമായി വേണുവിനെ പിന്തുണക്കും എന്നാണിപ്പോൾ കിട്ടുന്ന സൂചനകൾ .മാത്രമല്ല കേന്ദ്ര നേതൃത്വത്തിൽ രണ്ടാമനായി നിൽക്കുന്ന വേണുഗോപാലിനെ ആരും തന്നെ എതിർക്കില്ല .

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വേണുവിനെ പിന്തുണക്കും . അങ്ങനെ വന്നാൽ ആറുമാസത്തിനുള്ളിൽ മത്സരിച്ച് എം എൽ എ ആകണം .ഉറച്ച സീറ്റായ ഇരിക്കൂറിൽ മത്സരിച്ച് വിജയിക്കും എന്നാണു സൂചന .വേണുഗോപാലിന്റെ ഏറ്റവും അടുപ്പക്കാരനായ സജീവ് ജോസഫിന് സുപ്രധാന പദവികൾ നൽകി സജീവിനെ രാജിവെപ്പിച്ച് ഇരിക്കൂറിൽ മത്സരിക്കും എന്നാണു സൂചന. കേരളത്തിലെ ഗ്രുപ്പ് സമവാക്യങ്ങൾ മാറിയതോടെ പിന്നിലേക്ക് പോയ പല നേതാക്കളും കെ സി വേണുഗോപാലിലാണ് തങ്ങളുടെ രക്ഷകനെ കാണുന്നത്. ഹൈക്കമാൻഡിൽ വേണുഗോപാലിനുളള ശക്തമായ സ്വാധീനം കേരളത്തിൽ പുതിയ നേതാവിനെ സമ്മാനിക്കുമെന്നാണ് അവരുടെ വിശ്വാസം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എ കെ ആന്റണിക്ക് ഒരു കാലത്ത് ഹൈക്കമാൻഡിലുണ്ടായിരുന്ന സ്വാധീനം തന്നെയാണ് ഇപ്പോൾ കെ സി വേണുഗോപാലിനുളളത്. പെട്ടെന്നൊരു ദിവസം ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങി കരുണാകരനിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. അന്ന് എ കെ ആന്റണി കേരളത്തിലെ ആദ്യ പേരുകാരനായിരുന്നില്ല. എന്നിട്ടും ആന്റണിക്ക് അതിന് സാധിച്ചത് ഹൈക്കമാൻഡിലുളള സ്വാധീനം തന്നെയായിരുന്നു. അതുപോലൊരു ദിവസം മുഖ്യമന്ത്രി കസേരയിലേക്ക് കെ സി വേണുഗോപാൽ പറന്നിറങ്ങുന്ന ദിവസം അത്ര വിദൂരത്തിലല്ല എന്നാണ് അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവരുടെ അടക്കം പറച്ചിൽ. രാജസ്ഥാനിൽ നിന്നുളള രാജ്യസഭാംഗമായ കെ സി വേണുഗോപാൽ കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സുപ്രധാന സ്ഥാനത്തേക്ക് കെ സി വേണുഗോപാൽ എത്തിയെന്ന് വ്യക്തമാക്കി കോൺഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കവർ ചിത്രം തിരഞ്ഞെടുപ്പിന് മുൻപ് പുറത്തിറങ്ങിയിരുന്നു . സംഘടന ചുമതലയുളള എ ഐ സി സി ജനറൽ സെക്രട്ടറിയാണെങ്കിലും കെ സി വേണുഗോപാലിന് കേരളത്തിലെ സംഘടന അധികാര ബലാബലത്തിൽ വലിയ റോളില്ലായിരുന്നു.

കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ കെ ആന്റണി എന്നിവരോടൊപ്പമാണ് കെ സി വേണുഗോപാലിന്റെ ചിത്രം പുറത്തിറങ്ങിയത് . കേരളത്തിലെ കോൺഗ്രസിനകത്ത് കെ സി വേണുഗോപാൽ നേടിയിരിക്കുന്ന നിർണായക പങ്ക് വ്യക്തമാക്കുന്നതാണ് കവർചിത്രം. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഐ ഗ്രൂപ്പിന്റെ ഭാഗമായി നിന്ന പല നേതാക്കളും ഇപ്പോൾ കെ സി വേണുഗോപാലിനോടൊപ്പമാണ്.

സംഘടന ചുമതലയുളള എ ഐ സി സി ജനറൽ സെക്രട്ടറിയായതിന് ശേഷമാണ് കെ സി വേണുഗോപാലിനെ പിന്തുണക്കുന്ന നേതാക്കളുടെ എണ്ണം കോൺഗ്രസിനകത്ത് ശക്തമായത്. ഇതിൽ ഡി സി സി അദ്ധ്യക്ഷന്മാർ വരെയുണ്ട്. ആലപ്പുഴയിൽ എം പി ആയിരുന്നപ്പോൾ തീരദേശ ജില്ലയിൽ മാത്രമുണ്ടായിരുന്ന കെ സി ഗ്രൂപ്പാണ് ഇപ്പോൾ സംസ്ഥാനത്തൊട്ടാകെ രൂപപ്പെട്ടിരിക്കുന്നത് .വിജയിച്ചു വരുന്ന എംഎൽ ഇ മാറിൽ ഭൂരിഭാഗവും കെ സി ഗ്രുപ്പുകാർ ആയിരിക്കും .

കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. പുറത്തുവന്ന പ്രീ പോൾ, എക്സിറ്റ് പോൾ സർവ്വേകൾ എല്ലാം തന്നെ സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. 2016 ൽ നേടിയ അത്രയും സീറ്റുകൾ ലഭിക്കില്ലേങ്കിലും കുറഞ്ഞ് 80 വരെ സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നാണ് സർവ്വേകൾ ചൂണ്ടിക്കാട്ടുന്നത്. ചിലതാകട്ടെ ഒപ്പത്തിനൊപ്പമെന്ന പ്രവചനങ്ങളും മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്നാൽ ഈ എക്സിറ്റ് പോൾ ഫലങ്ങൾക്കിടയിൽ യുഡിഎഫിന് ആശ്വാസം പകരുകയാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട ഡാറ്റാ അനാലിസിസ് റിപ്പോർട്ട്.

ഇതുവരെ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ21 എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നത്. ഇതിൽ 18 സർവ്വേകളും എൽഡിഎഫ് തുടർഭരണം നേടി അധികാരത്തിൽ വരുമെന്നാണ് പ്രവചിച്ചത്. അവയിലാകട്ടെ രണ്ട് സർവ്വേകൾ കേരളത്തിൽ ഇടത് തരംഗം ആഞ്ഞടിക്കുമെന്ന പ്രവചനവും നടത്തി.കുറഞ്ഞത് 100 നും 120 നും ഇടയിൽ സീറ്റുകളാണ് ഈ സർവ്വേകൾ പ്രവചിച്ചത്.

അതേസമയം ഈ സാധ്യതകളെ തള്ളുകയാണ് ബിഗ് ഡാറ്റാ അനാലിസിസ് റിപ്പോർട്ട്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും 75 മുതൽ 89 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നുമാണ് ബിഗ് ഡാറ്റാ അനാലിസിസ് വ്യക്തമാക്കുന്നത്. എൽഡിഎഫിന് 50 മുതൽ 55 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. എൻഡിഎയ്ക്ക് മൂന്ന് മുതൽ അഞ്ച് സീറ്റുകൾ വരെയാണ് പ്രവചനം.

കൊച്ചിയിലെ യുവ ഡാറ്റാ സൈവന്റിസ്റ്റിന്റെ നേതൃത്വത്തിലാണ് സർവ്വേ തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗികവും അനൗദ്യോഗികവുമായ 200 ഫേസ്ബുക്ക് പേജുകൾ, വ്യത്യസ്ത വീഡിയോകൾക്കുള്ള 2000 പ്രതികരണങ്ങൾ, കമന്റുകൾ, 50 വാട്സ് ആപ്പ് ഗ്രൂപ്പുകൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഡാറ്റ തയ്യാറാക്കിയത്.

റിപ്പോർട്ടിൽ ബിജെപി നയിക്കുന്ന എൻഡിഎയക്ക് ലഭിച്ചേക്കുമെന്ന് പറയുന്ന സീറ്റുകൾ ഇവയാണ്- തിരുവനന്തപുരം, നേമം, കഴക്കൂട്ടം, മഞ്ചേശ്വരം. ഇതിൽ നേമം ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്, തിരുവനന്തപുരത്ത് നടൻ കൃഷ്ണകുമാറും നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും പാലക്കാട് ഇ ശ്രീധരനുമാണ് എൻഡിഎ സ്ഥാനാർത്ഥികൾ.

കേരള കോൺഗ്രസ് എമ്മിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അനാലിസിസ് സൂചിപ്പിക്കുന്നു. അതേസമയം പൂഞ്ഞാറിൽ ജനപക്ഷം നേതാവും നിലവിലെ എംഎൽഎയുമായ പിസി ജോർജ് തന്നെ ജയിക്കുമെന്നുമാണ് അനാലിസിസ് വ്യക്തമാക്കുന്നത്. അതേസമയം യുഡിഎഫിന്റെ വിജയം പ്രവചിക്കുന്ന രണ്ട് സർവ്വേകൾ ഇവയാണ്-ഒന്ന് ഹിന്ദി ചാനലായ ഡിബി ലൈവിന് വേണ്ടി സർവേ നടത്തിയ ഇലക്റ്റ് ലൈൻ പുറത്തുവിട്ട സർവ്വേയാണ് . യു ഡി എഫ് 74-80 വരെ സീറ്റുകള്‍ നേടി അധികാരം പിടിക്കാൻ സാധിക്കുമെന്നാണ് പ്രവചനം. അതേസമയം എൽ ഡി എഫ് 54-61 സീറ്റുകളിലേക്ക് ഒതുങ്ങും.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്ത് വന്നത് ചെറുതും വലുതുമായ 22 എക്‌സിറ്റ് പോള്‍ ഫലങ്ങളാണ്. എന്തായാലും പുറത്ത് വന്ന എക്‌സിറ്റ് പോളുകളില്‍ ബഹുഭൂരിപക്ഷവും പ്രവചിക്കുന്നത്, കേരളത്തില്‍ ഇടത് തുടര്‍ഭരണം ഉണ്ടാകും എന്നാണ്. എന്നാല്‍ മൂന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നത് യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ്. ബിജെപിയ്ക്ക് അഞ്ച് സീറ്റുകള്‍ വരെ പ്രവചിച്ചവരും ഉണ്ട്.

ഇതുവരെ പുറത്ത് വന്നത് 22 എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആണ്. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, റിപ്പോര്‍ട്ടര്‍ ടിവി, കൈരളി ടിവി തുടങ്ങിയവയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ട കേരളത്തില്‍ നിന്നുള്ള പ്രധാന മാധ്യമങ്ങള്‍. ഇന്ത്യ ടുഡേ, എന്‍ഡിടിവി, ടൈംസ് നൗ, എബിപി ന്യൂസ്, റിപ്പബ്ലിക് ടിവി തുടങ്ങി ദേശീയ മാധ്യമങ്ങളും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടു. സര്‍വ്വേ ഏജന്‍സികളുമായി ചേര്‍ന്നാണ് മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

കേരളത്തില്‍ ഇടത് തരംഗം പ്രവചിക്കുന്നത് മൂന്ന് മാധ്യമങ്ങളാണ്. അതില്‍ രണ്ടെണ്ണം ദേശീയ മാധ്യമങ്ങളും. 104 മുതല്‍ 120 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് ഇന്ത്യാടുഡേ- ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ന്യൂസ് 24- ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നത് എല്‍ഡിഎഫിന് 93 മുതല്‍ 111 സീറ്റുകള്‍ വരെയാണ്. മാതൃഭൂമി ന്യൂസ്- ആക്‌സിസ് മൈഇന്ത്യ പ്രവചിക്കുന്നത് എല്‍ഡിഎഫ് 104 മുതല്‍ 120 വരെ സീറ്റുകള്‍ നേടും എന്നാണ്.

കേരളത്തില്‍ തൂക്ക് സഭ വന്നേക്കാനുള്ള സാധ്യതകളും ചില എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നുണ്ട്. മനോരമ ന്യൂസിന്റെ സര്‍വ്വേ പ്രകാരം എല്‍ഡിഎഫിന് 68 മുതല്‍ 78 വരെ സീറ്റുകളാണ് ലഭിക്കുക. യുഡിഎഫിന് 59 മുതല്‍ 70 വരേയും. എന്‍ഡിഎ 1 മുതല്‍ 2 സീറ്റുകളും പ്രവചിക്കുന്നുണ്ട്. ഇന്ത്യ ന്യൂസ് ഐടിവി- ജന്‍ കീ ബാത് പ്രവചിക്കുന്നത് എല്‍ഡിഎഫിന് 64 മുതല്‍ 78 വരെ സീറ്റുകളാണ്. യുഡിഎഫിന് 61 മുതല്‍ 71 സീറ്റുകളും. എന്‍ഡിഎയ്ക്ക് 2 മുതല്‍ 4 സീറ്റുകളും പ്രവചിക്കുന്നു. ടിവി9-പോള്‍സ്ട്രാറ്റ് എല്‍ഡിഎഫിന് 70 മുതല്‍ 80 സീറ്റുകള്‍ പ്രവചിക്കുന്നു. അതേ സമയം യുഡിഎഫിന് 59 മുതല്‍ 69 സീറ്റും. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചേക്കും. മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ഇവര്‍ പ്രവചിക്കുന്നു.

Top