കൊല്ലത്ത് കൈവിട്ടാൽ കോട്ടയത്ത് പിടിക്കാൻ സി.പി.എം: തുടർഭരണം കോട്ടയം പത്തനംതിട്ട ഇടുക്കി വഴിയെത്തുമെന്നു പിണറായി പ്രതീക്ഷ; കോട്ടയത്ത് ഇടതു മുന്നണി പ്രതീക്ഷിക്കുന്നത് ഏഴു സീറ്റിൽ വിജയം

കോട്ടയം: കഴിഞ്ഞ തവണ തൂത്തുവാരിയ കൊല്ലവും, തിരുവനന്തപുരവും കൈവിട്ടാലും കോട്ടയത്ത് നിന്നും തുടർ ഭരണത്തിനു മധ്യകേരളം സഹായിക്കുമെന്ന പ്രതീക്ഷയിൽ ഇടതു മുന്നണി. കഴിഞ്ഞ തവണ കൊല്ലം ആലപ്പുഴ തിരുവനന്തപുരം ജില്ലകളിലെ 32 സീറ്റുകളിൽ 28 സീറ്റുകളിലും ഇടതു മുന്നണി സ്ഥാനാർത്ഥികളായിരുന്നു വിജയിച്ചത്. കൊല്ലം ജില്ലയിലെ മുഴുവൻ സീറ്റുകളും തൂത്തുവാരുകയും, ആലപ്പുഴയിൽ ഹരിപ്പാട് ഒഴികെ എല്ലാ സീറ്റുകളിലും ഇടതു മുന്നണി സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കുറി ഈ മൃഗീയ ഭൂരിപക്ഷം ഈ ജില്ലകളിൽ നിന്നൊന്നും ഇടതു മുന്നണി പ്രതീക്ഷിക്കുന്നില്ല.

കഴിഞ്ഞ തവണ സി.പി.എമ്മിനും ഇടതു മുന്നണിയ്ക്കും കാര്യമായ നേട്ടമുണ്ടാക്കാത്ത ജില്ലകളായിരുന്ന കോട്ടയവും, ഇടുക്കിയും , എറണാകുളവും. എറണാകുളം മണ്ഡലത്തിലെ 13 നിയോജക മണ്ഡലങ്ങളിൽ അഞ്ചു സീറ്റ് മാത്രമാണ് ഇടതു മുന്നണിയ്ക്ക് നേടാനായത്. ഇടുക്കിയിലെ അഞ്ചിൽ മൂന്നു സീറ്റാണ് ഇടതു മുന്നണി നേടിയത്. കോട്ടയം ജില്ലയിൽ ഒൻപതിൽ ഏഴും യു.ഡി.എഫിനൊപ്പമായിരുന്നു. ഈ സാഹചര്യത്തിൽ ഇടതു മുന്നണിയ്ക്ക് കൂടുതൽ സീറ്റുകൾ നേടാൻ കേരള കോൺഗ്രസ് സഖ്യത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നുള്ള സീറ്റുകളാണ് എല്ലാക്കാലത്തും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും കരുത്ത്. ഈ കരുത്ത് ചോർത്താനാണ് ഇപ്പോൾ ഇടതു മുന്നണിയുടെ ശ്രമം. മധ്യകേരളത്തിലെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം സീറ്റുകൾ പൂർണമായും തൂത്തുവാരാൻ സാധിച്ചാൽ ഇടതു മുന്നണിയ്ക്ക് വൻ വിജയവും, തുടർഭരണവും നേടാനാവുമെന്നാണ് ഇടതു മുന്നണിയുടെ കണക്ക് കൂട്ടുകൾ.

Top