കേരളത്തിൽ ഇടത് തരംഗം !എൽഡിഎഫ് 103 മുതൽ 115 സീറ്റ് വരെ നേടും.40 ൽ താഴെ സീറ്റിൽ യുഡിഎഫ് തകർന്നടിയും. തുടർഭരണം എന്ന ചരിത്ര വിജയം നേടാൻ പിണറായി.മുഖ്യമന്ത്രി സ്ഥാനത്തേക്ക് 50% പേർ പിണറായി വിജനെയും , 25% പേർ ശൈലജ ടീച്ചറെയും 15% ശതമാനം ഉമ്മൻചാണ്ടിയെയും പിന്തുണച്ചു.

ജിതേഷ് ഏ വി

ഫോക്കസ് കേരള-2021  ഫൈനൽ റിപ്പോർട്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം :കേരളത്തിൽ ചരിത്രം തിരുത്തി എഴുതി ഇടതുമുന്നണിക്ക് തുടർഭരണം. പതിനാല് ജില്ലകളിലുമായുള്ള ഫോക്കസ് കേരളയുടെ തിരഞ്ഞെടുപ്പ് സർവ്വേ അവസാനിച്ചപ്പോൾ ഇടതു തരംഗം കേരളത്തിൽ ആഞ്ഞടിക്കുന്ന റിപ്പോർട്ടുകളാണ് ഞങ്ങൾ പുറത്തു വിടുന്നത്.ഏപ്രിൽ ആറിന് കേരള നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വലതുപക്ഷ മുന്നണികളെ തീർത്തും അപ്രസക്തമാക്കി പിണറായി വിജയന്റെയും ഇടതുമുന്നണിയുടെയും സമ്പൂർണ്ണ തേരോട്ടം.എൽഡിഎഫ് നൂറിനുമുകളിൽ സീറ്റുപിടിച്ച് ചരിത്രവിജയം നേടും.സംസ്ഥാനത്ത് ഇടത് തരംഗം തന്നെയാണ് എന്നാണു ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡും ഹെറാൾഡ് ന്യുസും നടത്തിയ ഫോക്കസ് കേരള 2021 ഇലക്ഷൻ സർവേയുടെ ഫൈനൽ റിസൾട്ട് . 103 മുതൽ 115 സീറ്റ് വരെ നേടി LDF വീണ്ടും അധികാരത്തിൽ വരും ചരിത്രപുരുഷനായി പിണറായി വിജയൻ മാറും .25മുതൽ 37സീറ്റിലേക്ക് യുഡിഎഫ് ഒതുങ്ങും. NDA ക്ക് വൻതിരിച്ചടി ആയിരിക്കും. BJP വട്ടപൂജ്യമാകാനും സാദ്ധ്യതയാണ് കാണുന്നത്.

Also read :കൊല്ലത്തെ ഇല്ലം ചുകന്നു തന്നെയിരിക്കും!യുഡിഎഫ് നിലയില്ലാ കയത്തിലേക്ക്.

Also Read :കോന്നിയിൽ സുരേന്ദ്രൻ സീറോയാകുന്ന ഇലക്ഷൻ!പത്തനംതിട്ടയിൽ കോൺഗ്രസ് തകർന്നടിയും!തിരുവല്ലയിലും, റാന്നിയിലും, ആറന്മുളയിലും, കോന്നിയിലും, ആടൂരും ഇടതുപക്ഷ മുന്നേറ്റം.

മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരണമെന്ന അഭിപ്രായത്തിന് മുൻതൂക്കം കിട്ടുമ്പോൾ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം അവസാന പേരുകാരനായി മാത്രം എന്നതും പ്രധാന വാർത്ത തന്നെ.

കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റും നേടിയ യുഡിഎഫ് അന്ന് നിയമസഭാ മണ്ഡലങ്ങളിൽ കിട്ടിയ മൃഗീയ ഭൂരിപക്ഷത്തെ വ്യക്തമായ ഭരണമാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിച്ചു. അത് യഥാർത്ഥ രാഷ്ട്രീയത്തെ തെറ്റായി വ്യാഖ്യാനിക്കലാണെന്ന് തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകൾ വ്യക്തമാക്കുകയും ചെയ്തു. അഖിലേന്ത്യ രാഷ്ട്രീയത്തിൽ കേരളത്തിലെ ഇരുമുന്നണികളും ഒരുമിച്ചു നിൽക്കുന്നവരായതിനാൽ അവിടെ കോൺഗ്രസ്സ് വിജയിക്കട്ടെ എന്നു ജനം തീരുമാനിച്ചു. 2019 ൽ തന്നെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മഹത്ഭുതത്തിന്റെ വിസ്മയ കാഴ്ചയായിരുന്നു വട്ടിയൂർക്കാവിലും കോന്നിയിലും കണ്ടത്.

വട്ടിയൂർക്കാവിൽ മുന്നാം സ്ഥാനത്ത് പിന്തള്ളപ്പെട്ടിരുന്ന ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തിന് വിജയം വരിച്ചപ്പോൾ 23 വർഷക്കാലത്തെ മികച്ച ഭൂരിപക്ഷത്തോടെയുള്ളതുടർച്ചയായ യുഡിഎഫ് വിജയമാണ് കോന്നിയിൽ തകർന്നത് .

അതിന് മുൻപ് കെഎം മാണിയുടെ നിര്യാണത്തെ തുടർന്ന് വന്ന പാല മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം രൂപികൃതമായതിനു ശേഷമുള്ള അമ്പത് വർഷത്തെ പാരമ്പര്യമാണ് ഇടതു മുന്നണി സ്ഥാനാർത്ഥി വിജയിച്ചതിലൂടെ അവസാനിച്ചത്.

ഇടതുപക്ഷ സർക്കാറിനെതിരെയും മുഖ്യമന്ത്രിയേയും സഹമന്ത്രിമാരേയും സ്പിക്കറേയും എല്ലാം പ്രതി പട്ടികയിൽ നിർത്തിയും കുറ്റാരോപിതരാക്കിയും മാധ്യമങ്ങളും പ്രതിപക്ഷവും നിരന്തരം വേട്ടയാടി. അതേ സമയത്ത് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നു. കേരള ചരിത്രത്തിലാദ്യമായി ഇടതു പക്ഷത്തിന് സർവ്വാധിപത്യം നേടികൊടുത്തു കൊണ്ട് മാധ്യമ പ്രതിപക്ഷ ആരോപണങ്ങളെ കേരളം ഒറ്റക്കെട്ടായി തളളിക്കളഞ്ഞ തിരഞ്ഞെടുപ്പ് ഫലമാണ് അന്ന് നമ്മൾ കണ്ടത്.

Also Read :ടി സിദ്ദിക്കും പി കെ ജയലക്ഷ്മിയും തോൽക്കും ,ഐ സി ബാലകൃഷ്ണനും ശ്രേയാംസ് കുമാറും വിജയിക്കും.വയനാട്ടിൽ അടപടലം തകർന്ന് യുഡിഎഫ് സംവിധാനം

You May Like :ഇരിക്കൂറിൽ വിമത നീക്കത്തിൽ കണ്ണുവെച്ച് ഇടതുപക്ഷം!പേരാവൂരിൽ അടിയൊഴുക്കുകൾ ശക്തം.പിടിച്ചെടുക്കാൻ ഇടതുപക്ഷം.കണ്ണൂർ നിലനിർത്താനും അഴീക്കോട് പിടിച്ചെടുക്കാനും എൽഡിഎഫ്.

Also Read :സുധാകരൻ നനഞ്ഞ പടക്കം !കണ്ണൂർ തൂത്തുവാരാൻ ഇടതുപക്ഷം.11 ൽ പത്തും പിടിക്കും.അഴീക്കോടും പേരാവൂരും പിടിച്ചെടുക്കും .ഇരിക്കൂർ വീണ്ടും ബാലികേറാമല.

Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.

ഇപ്പോൾ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ വിരുദ്ധ വികാരം മാത്രം ഉയരുന്ന കാഴ്ചയാണ് കേരളം കാണുന്നത്. സംസ്ഥാനത്താകമാനം ഇടത്പക്ഷ തരംഗം ആഞ്ഞുവീശുകയാണ്.

103 മുതൽ 115 സീറ്റ് വരെ ഇടതുപക്ഷത്തിന് ഉറപ്പായും കിട്ടും. അത് 120 വരെ ആകാനും സാദ്ധ്യതയുണ്ട്. യുഡിഎഫ്ന് 25 മുതൽ 37 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. അത് 20 സീറ്റിൽ ഒതുങ്ങിയാലും അത്ഭുതമല്ല എന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് ഫോക്കസ് കേരളക്ക് വേണ്ടിയുള്ള ഞങ്ങളുടെ ടീം ന് കിട്ടിയത്. എൻഡിഎക്ക് ഒരു സീറ്റ് കിട്ടിയാൽ ഭാഗ്യം എന്നേ പറയാൻ പറ്റൂ. നിലവിലുള്ള സീറ്റ് നഷ്ടപ്പെടും എന്നതു ഉറപ്പാണ്.

ജനവികാരം പൂർണ്ണമായും എൽഡിഎഫിനോടൊപ്പമാണ്. 63% ആളുകൾ ഇടതുപക്ഷത്തെ കണ്ണടച്ചു പിന്തുണക്കുന്നു. 24% മാത്രമാണ് യുഡിഎഫിനോടൊപ്പമുള്ളത്. 11% പേർ എൻഡിഎയെ പിന്തുണക്കുന്നു. 2% പേർ മറ്റുള്ളവരേയും.

Also Read :രമേശ് ചെന്നിത്തലയെ കാത്തിരിക്കുന്നത് വൻ തിരിച്ചടി!പ്രതിപക്ഷ വിരുദ്ധ വികാരമേറ്റുവാങ്ങുന്ന ചരിത്രത്തിലെ ആദ്യ പ്രതിപക്ഷ നേതാവാവ് !ഇടതുപക്ഷം ഒൻപത് സീറ്റിലും വിജയിക്കും.ആലപ്പുഴയിൽ യുഡിഎഫിന് അടിമുടി പരാജയം.

Also Read:തൊടുപുഴയിൽ ഇളക്കമില്ലാതെ ജോസഫ്.ഇടുക്കിയുടെ മാണിക്ക്യമായി എംഎം മണി.ഇടുക്കിയിൽ അഞ്ചും നാലും പിടിക്കാൻ എൽഡിഎഫ് !മണി ആശാനിൽ വിശ്വസിച്ച് ഇടുക്കി.

ALSO READ :കോട്ടയത്ത് ഏഴിടത്ത് എൽഡിഎഫിന് മുന്നേറ്റം.ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും പിസി ജോർജ്ജും നേരിടുന്നത് കടുത്ത മത്സരം.കോട്ടയത്തെ ചുകപ്പണിയിക്കാൻ കേരളാ കോൺഗ്രസ്.വമ്പന്മാർ വാഴുമോ അതോ വീഴുമോ?

Also Read :എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസും അനൂപും വി.ഡി സതീശനും തോൽവിയിലേക്ക്. 

Also read:എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസ് അനൂപും
വിഡി സതീശനും തോൽവിയിലേക്ക്. 

1967ൽ കോൺഗ്രസ്സിന് നിയമസഭയിലുണ്ടായിരുന്നത് വെറും ഒൻപത് അംഗങ്ങളായിരുന്നു. ആ കാലം ആവർത്തിക്കുന്ന തരത്തിലുള്ള വാർത്തകളാണ് 140 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുമായി കേൾക്കുന്നത്. യുഡിഎഫ്നകത്ത് കോൺഗ്രസ്സിനേക്കാൾ വലിയ കക്ഷിയായി മുസ്ലിംലീഗ് മാറും എന്ന രാഷ്ട്രീയ സാഹചര്യവും ജനാഭിപ്രായവുമാണ് ഫോക്കസ് കേരളക്ക് റിപ്പോർട്ട് ചെയ്യുവാനുള്ളത്.

You May Like :രാഷ്ട്രീയ അട്ടിമറിയിൽ തൃത്താലയിൽ വിടി ബൽറാം തോൽക്കും.പാലക്കാട് ജില്ലയിൽ പന്ത്രണ്ടിൽ പത്തും എൽഡിഎഫ് നേടും.

You May Like:തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വിജയിക്കും. വടക്കാഞ്ചേരിയിൽ അനിൽ അക്കരക്ക് തിരിച്ചടി. പതിമൂന്നിൽ പന്ത്രണ്ടും ഇടതുപക്ഷത്തിന്.

Also Read :ഏണിക്ക് വോട്ടു ചെയ്താൽ സ്വർഗ്ഗത്തിൽ പോകാമെന്ന് വോട്ടർമാരെ വിശ്വസിപ്പിച്ച കാലം കഴിഞ്ഞു. മുസ്ലിംലീഗിന് മലപ്പുറത്ത് കനത്ത തിരിച്ചടിയുണ്ടാകും.എൽഡിഎഫ് സീറ്റ് ഇരട്ടിയായി വർദ്ധിപ്പിക്കും. ഫിറോസ് യുഡിഎഫിന് ബാധ്യത.മലപ്പുറവും ചുകപ്പണിയും

സർക്കാർ രൂപികരിക്കുന്നതിൽ 78% ആളുകൾ എൽഡിഎഫ്ന് അനുകൂലമാകുമ്പോൾ 21.5% ആളുകൾ മാത്രമാണ് യുഡിഎഫ്നെ പിന്തുണക്കുന്നത്. 0.5% ആളുകൾ മാത്രമാണ് എൻഡിഎക്ക് സാദ്ധ്യത കല്പിച്ചത്.

YOU MAY LIKE :ധർമ്മജൻ ബോൾഗാട്ടി തോൽക്കും!നടി ആക്രമിച്ച കേസും ഫിറോസിന്റെ സ്ത്രീ വിരുദ്ധ കേസുകളും യുഡിഎഫിന് തിരിച്ചടി.കോഴിക്കോടും ചുവപ്പ് ആധിപത്യത്തിൽ

Also Read :കെ കെ രമ വടകരയിൽ തോൽക്കും.കോഴിക്കോട് 11 മണ്ഡലങ്ങളിൽ ഇടതുപക്ഷം.രണ്ടിടത്ത് യുഡിഎഫ്.കോഴിക്കോടും ചുവന്നു തന്നെ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് 50% പേർ പിണറായി വിജയൻ തന്നെ തുടരണം എന്നു പറഞ്ഞപ്പോൾ; നേർ പകുതി 25% പേർ കെകെ ശൈലജ ടീച്ചറെയും പിന്തുണച്ചു.
ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി 15% പേർ അഭിപ്രായം രേഖപ്പെടുത്തി. 8% പേർ കെ മുരളീധരനേയും 2% പേർ രമേശ് ചെന്നിത്തലയേയും മുഖ്യമന്ത്രിമാരായി കാണാൻ ആഗ്രഹിക്കുന്നു എന്നാണ് ഫോക്കസ് കേരളയുടെ നിശബ്ദ്ധ സർവ്വേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്.

Top