കൊല്ലത്തെ ഇല്ലം ചുകന്നു തന്നെയിരിക്കും!യുഡിഎഫ് നിലയില്ലാ കയത്തിലേക്ക്.

ജിതേഷ് ഏ വി

ഫോക്കസ് കേരള-2021ഭാഗം 15 കൊല്ലം
പത്തനംതിട്ട:കൊല്ലത്ത് ഇടതു തേരോട്ടം തന്നെ .ചുകന്ന തുറ്റത്തുകിടക്കുന്ന കൊല്ലത്തെ മണ്ഡലങ്ങളിൽ ഒരു പോറൽ പോലും ഏൽപ്പിക്കാൻ യുഡിഎഫിന് കഴിയില്ല .യുഡിഎഫ് നിലയില്ലാ കയത്തിലേക്ക്.കൊല്ലവും ചുവപ്പാകുന്ന കാഴ്ച്ചയാണ് ഫോക്കസ് കേരളം 2021 ഇലക്ഷൻ സർവേയിൽ കണ്ടെത്തിയിലിരിക്കുന്നത്.

കേരള പിറവിയോടൊപ്പം തന്നെ നിലവിൽ വന്ന കേരളത്തിലെ ആദ്യ ജില്ലകളിൽ ഒന്നാണ് കൊല്ലം. മത സാമൂഹിക സൗഹൃദങ്ങൾ നിറഞ്ഞു നിൽക്കുന്ന കൊല്ലം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ജില്ലയാണ്. ഭൂവിസ്തൃതിയുടെ 30% പ്രദേശവും അഷ്ടമുടിക്കായൽ നിറഞ്ഞു നിൽക്കുമ്പോൾ 56% ഭാഗം കൃഷിഭൂമിയമാണ് എന്നതാണ് കൊല്ലം ജില്ലയുടെ പ്രധാന സവിശേഷത. കടലും കായലും നദികളും കൃഷിയിടങ്ങളും വനഭൂമിയും എല്ലാം കൊണ്ടും സമ്പന്നമായ തുറമുഖ നാട്.

Also Read :കോന്നിയിൽ സുരേന്ദ്രൻ സീറോയാകുന്ന ഇലക്ഷൻ!പത്തനംതിട്ടയിൽ കോൺഗ്രസ് തകർന്നടിയും!തിരുവല്ലയിലും, റാന്നിയിലും, ആറന്മുളയിലും, കോന്നിയിലും, ആടൂരും ഇടതുപക്ഷ മുന്നേറ്റം.

കല്ലടയാറും, ഇത്തിക്കരയാറും, അച്ചൻകോവിലാറും കുളിരു പകർന്ന് ഒഴുകുന്ന കൊല്ലം ശാസ്താംകോട്ട കായലും, അഷ്ടമുടി കായലും പരവൂർ കായലും ചേർന്ന് ജലസമൃദ്ധമാണ്. കയർ വ്യവസായവും കശുവണ്ടി സ്കരണവുമാണ് ഇവിടത്തെ പ്രധാന വ്യവസായങ്ങൾ. കാർഷിക, മത്സ്യബന്ധന – അനുബന്ധ തൊഴിലാളികളടക്കം സാധാരണക്കാരായ വലിയൊരു ജനസഞ്ചയമാണ് കൊല്ലം ജില്ലയിൽ.

എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ സഞ്ചരികളായ അബുസൈദും, ബഞ്ചമിനും കൊല്ലത്തിന്റെ വിശിഷ്ടത അവരുടെ യാത്രാ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൂഷ്യ സ്വഭാവങ്ങളില്ലാത്ത, സന്മാർഗ്ഗ സമ്പന്നമായ, സത്യസന്ധരായ ജനങ്ങൾ അധിനിവേശിക്കുന്ന നാട്ടിൽ പ്രകൃതി വിഭവങ്ങളും വൈവിദ്യങ്ങളും കൂടി ചേർന്ന് സൗന്ദര്യം പകരുമ്പോൾ ‘കൊല്ലം കണ്ടവനില്ലം വേണ്ട’ എന്ന് പറയുന്നത് അർത്ഥവത്ഥാണ്.

കൊല്ലത്തിന്റെ രാഷ്ട്രിയം എന്നും സാധാരണക്കാരനോടൊപ്പമുള്ള രാഷ്ട്രീയമാണ്. തൊഴിലാളി സമൂഹത്തിന്റെ മണ്ണിൽ കുരുത്ത രാഷ്ട്രീയം പലപ്പോഴം ഇടതുപക്ഷത്തെക്ക് കൂടുതൽ അടുപ്പം കാട്ടിയിട്ടുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മുഴുവൻ നിയമസഭാ മണ്ഡലവും ഇടതിനെ പുണർന്ന് കൊല്ലം തനത് ശൈലിയിൽ നിലകൊണ്ടു.

Also Read :രമേശ് ചെന്നിത്തലയെ കാത്തിരിക്കുന്നത് വൻ തിരിച്ചടി!പ്രതിപക്ഷ വിരുദ്ധ വികാരമേറ്റുവാങ്ങുന്ന ചരിത്രത്തിലെ ആദ്യ പ്രതിപക്ഷ നേതാവാവ് !ഇടതുപക്ഷം ഒൻപത് സീറ്റിലും വിജയിക്കും.ആലപ്പുഴയിൽ യുഡിഎഫിന് അടിമുടി പരാജയം.

Also Read:തൊടുപുഴയിൽ ഇളക്കമില്ലാതെ ജോസഫ്.ഇടുക്കിയുടെ മാണിക്ക്യമായി എംഎം മണി.ഇടുക്കിയിൽ അഞ്ചും നാലും പിടിക്കാൻ എൽഡിഎഫ് !മണി ആശാനിൽ വിശ്വസിച്ച് ഇടുക്കി.

ALSO READ :കോട്ടയത്ത് ഏഴിടത്ത് എൽഡിഎഫിന് മുന്നേറ്റം.ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും പിസി ജോർജ്ജും നേരിടുന്നത് കടുത്ത മത്സരം.കോട്ടയത്തെ ചുകപ്പണിയിക്കാൻ കേരളാ കോൺഗ്രസ്.വമ്പന്മാർ വാഴുമോ അതോ വീഴുമോ?

Also Read :എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസും അനൂപും വി.ഡി സതീശനും തോൽവിയിലേക്ക്. 

Also read:എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസ് അനൂപും
വിഡി സതീശനും തോൽവിയിലേക്ക്. 

1957 ൽ നിലവിൽ വന്ന കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, ചടയമംഗലം, കൊല്ലം, ഇരുവിപുരം, 1965 ൽ രൂപികൃതമായ ചാത്തന്നൂർ 1967ൽ നിലവിൽ വന്ന കുണ്ടറ,1977 ൽ വന്ന ചവറ എന്നീ പതിനൊന്ന് നിയോജക മണ്ഡലങ്ങളാണ് കൊല്ലം ജില്ലയിലുള്ളത്.

ജില്ലയിൽ ഇത്തവണയും 2016ലെ ഫലം ആവർത്തിക്കപ്പെടും എന്നു തന്നെയാണ് ഫോക്കസ് ഇന്ത്യയുടെ സർവേയിൽ നിന്നും വ്യക്തമാകുന്നത്. ഏകപക്ഷീയമല്ലാത്ത മത്സരം എന്നു പറയാനാകുന്നത് ചവറ നിയോജക മണ്ഡലത്തിൽ മാത്രമാണ്. കഴിഞ്ഞ തവണ 6189 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ്ന് ഇവിടെ ഉണ്ടായിരുന്നത്. ഞങ്ങളുടെ ടീം ആശയ വിനിമയം നടത്തിയ ചവറ മണ്ഡലത്തിലെ ഭൂരിപക്ഷം ജനങ്ങളും ഭരണ തുടർച്ചക്ക് വേണ്ടിയാണ് വാദിച്ചത്. ഇതു സൂചിപ്പിക്കുന്നത് ചവറയിൽ പുറമെ കാണുന്ന മത്സരം മാത്രമാണ് പൊടി പാറുന്നത് എന്നു തന്നെയാണ്. ഇത്തവണയും മണ്ഡലം ഇടതുപക്ഷത്തോടൊപ്പം തന്നെ നിലകൊള്ളും എന്നാണ് അനുമാനിക്കാൻ പറ്റുന്നത്.

കുന്നത്തൂരും, കൊട്ടാരക്കരയും ഇടതുപക്ഷത്തിന് അനുകൂലമാകുന്ന അഭിപ്രായങ്ങൾ തന്നെയാണ് ഭൂരിപക്ഷം പേരും ഫോക്കസ് കേരളയോട് പങ്കുവെച്ചത്. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കും നിലപാടുകൾക്കും ഉറച്ച പിന്തുണ ഇരുമണ്ഡലങ്ങളിലും ഉണ്ടെന്ന് വ്യക്തം.

Also Read :ടി സിദ്ദിക്കും പി കെ ജയലക്ഷ്മിയും തോൽക്കും ,ഐ സി ബാലകൃഷ്ണനും ശ്രേയാംസ് കുമാറും വിജയിക്കും.വയനാട്ടിൽ അടപടലം തകർന്ന് യുഡിഎഫ് സംവിധാനം

You May Like :ഇരിക്കൂറിൽ വിമത നീക്കത്തിൽ കണ്ണുവെച്ച് ഇടതുപക്ഷം!പേരാവൂരിൽ അടിയൊഴുക്കുകൾ ശക്തം.പിടിച്ചെടുക്കാൻ ഇടതുപക്ഷം.കണ്ണൂർ നിലനിർത്താനും അഴീക്കോട് പിടിച്ചെടുക്കാനും എൽഡിഎഫ്.

Also Read :സുധാകരൻ നനഞ്ഞ പടക്കം !കണ്ണൂർ തൂത്തുവാരാൻ ഇടതുപക്ഷം.11 ൽ പത്തും പിടിക്കും.അഴീക്കോടും പേരാവൂരും പിടിച്ചെടുക്കും .ഇരിക്കൂർ വീണ്ടും ബാലികേറാമല.

Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.

പത്തനാപുരത്ത് വിജയിക്കാനായുള്ള ജീവൻമരണ പോരാട്ടത്തിലാണ് കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലുമായി യുഡിഎഫ്. 2001 മുതൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കെബി ഗണേഷ് കുമാറിനെ പരാജയപ്പെടുത്താൻ കഴിഞ്ഞ തവണ മറ്റൊരു സിനിമാനടനായ ജഗദീഷിനെ തന്നെ UDF ഇറക്കി പരാജയപ്പെട്ടത് എടുത്ത് പറഞ്ഞാണ് ഇവിടെ ഇത്തവണയും ഇടതുപക്ഷം വിജയിക്കുമെന്ന് പറയുന്നത്.

You May Like :രാഷ്ട്രീയ അട്ടിമറിയിൽ തൃത്താലയിൽ വിടി ബൽറാം തോൽക്കും.പാലക്കാട് ജില്ലയിൽ പന്ത്രണ്ടിൽ പത്തും എൽഡിഎഫ് നേടും.

You May Like:തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വിജയിക്കും. വടക്കാഞ്ചേരിയിൽ അനിൽ അക്കരക്ക് തിരിച്ചടി. പതിമൂന്നിൽ പന്ത്രണ്ടും ഇടതുപക്ഷത്തിന്.

Also Read :ഏണിക്ക് വോട്ടു ചെയ്താൽ സ്വർഗ്ഗത്തിൽ പോകാമെന്ന് വോട്ടർമാരെ വിശ്വസിപ്പിച്ച കാലം കഴിഞ്ഞു. മുസ്ലിംലീഗിന് മലപ്പുറത്ത് കനത്ത തിരിച്ചടിയുണ്ടാകും.എൽഡിഎഫ് സീറ്റ് ഇരട്ടിയായി വർദ്ധിപ്പിക്കും. ഫിറോസ് യുഡിഎഫിന് ബാധ്യത.മലപ്പുറവും ചുകപ്പണിയും

YOU MAY LIKE :ധർമ്മജൻ ബോൾഗാട്ടി തോൽക്കും!നടി ആക്രമിച്ച കേസും ഫിറോസിന്റെ സ്ത്രീ വിരുദ്ധ കേസുകളും യുഡിഎഫിന് തിരിച്ചടി.കോഴിക്കോടും ചുവപ്പ് ആധിപത്യത്തിൽ

Also Read :കെ കെ രമ വടകരയിൽ തോൽക്കും.കോഴിക്കോട് 11 മണ്ഡലങ്ങളിൽ ഇടതുപക്ഷം.രണ്ടിടത്ത് യുഡിഎഫ്.കോഴിക്കോടും ചുവന്നു തന്നെ

മറ്റ് മണ്ഡലങ്ങളിലും എല്ലാം തന്നെ സമാന അഭിപ്രായങ്ങൾ പങ്കുവെക്കുമ്പോൾ കൊല്ലം മണ്ഡലത്തിൽ നിന്ന് സമിശ്ര പ്രതികരണങ്ങളാണ് കിട്ടിയതത്. കടുത്ത മത്സരവുമാണ് ഇവിടെ നടക്കുന്നത് എങ്കിലും മണ്ഡലം എൽഡിഎഫ് നിലനിർത്തും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കരുനാഗപ്പള്ളി, ചവറ, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരുവിപുരം, ചാത്തന്നൂർ, എന്നീ പതിനൊന്ന് മണ്ഡലങ്ങളും ഇടതുപക്ഷം നിലനിർത്തും. സമ്പൂർണ്ണമായ തകർച്ചയാണ് ജില്ലയിൽ യുഡിഎഫ് നെ കാത്തിരിക്കുന്നത്.

Top