നേമത്തെ ബിജെപിയുടെ കോട്ട ഇടതുപക്ഷം പിടിച്ചെടുക്കും.മുരളി മൂന്നാം സ്ഥാനത്ത്.ശബരീനാഥനും അടിതെറ്റും!തിരുവനന്തപുരത്ത് കോൺഗ്രസ് അപ്രസക്തമാകുന്നു

ജിതേഷ് ഏ വി

ഫോക്കസ് കേരള-2021 –ഭാഗം 16 തിരുവനന്തപുരം
തിരുവനന്തപുരം :തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന് കോട്ടം ഒന്നും സംഭവിക്കുകയില്ല എന്നുമാത്രമല്ല ബിജെപിയുടെ കയ്യിലിരിക്കുന്ന സീറ്റ് പിടിച്ചെടുക്കുകയും ചെയ്യും .ഫോക്കസ് കേരള -2021 ന്റെ തിരഞ്ഞെടുപ്പ് സർവേ ഇന്നവസാനിക്കുകയാണ് .തിരുവനന്തപുരത്ത് ത്രികോണ മത്സരം നടക്കുമെന്നു പ്രതീക്ഷിച്ചവർക്ക് തെറ്റി തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലായിരുന്നു.കോൺഗ്രസ് വെറും കാഴ്ച്ചക്കാരായി മാത്രം നിലകൊണ്ടു.കേരളം ചുവപ്പിക്കുന്ന പിണറായി മാജിക്കാണ് ഈ ഇലക്ഷനിൽ ഡെയിലി ഇന്ത്യൻ ഹെറാൾഡും -ഹെറാൾഡ് ന്യുസും നടത്തിയ ഫോക്കസ് കേരള 2021 എന്ന ഇലക്ഷൻ സർവേ റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിത്യ ഹരിതമെന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വിശേഷിപ്പിച്ച കേരളത്തിന്റെ തലസ്ഥാന നഗരം. ഇന്ത്യയിലെ ശക്തവും പ്രബലവുമായ തിരുവിതാംകൂർ രാജവംശത്തിന്റെ ആസ്ഥാന നഗരം. ലോകം വിസ്മയിച്ച കോടാനുകോടി മൂല്യമുള്ള സ്വർണ്ണ, രത്ന അമൂല്യ ശേഖരത്തിന്റെ സമ്പത്തിൽ പൊതിഞ്ഞ്, ശില്പചാതുരിയിൽ തല ഉയർത്തി നിൽക്കുന്ന അന്തന്തപത്മനാഭസ്വാമി ക്ഷേത്രവും കൊട്ടര കെട്ടുകളും കൊണ്ട് പ്രൗഡി വിളിച്ചറിയിക്കുന്ന പ്രതാപ നഗരം.

Also read :കൊല്ലത്തെ ഇല്ലം ചുകന്നു തന്നെയിരിക്കും!യുഡിഎഫ് നിലയില്ലാ കയത്തിലേക്ക്.

Also Read :കോന്നിയിൽ സുരേന്ദ്രൻ സീറോയാകുന്ന ഇലക്ഷൻ!പത്തനംതിട്ടയിൽ കോൺഗ്രസ് തകർന്നടിയും!തിരുവല്ലയിലും, റാന്നിയിലും, ആറന്മുളയിലും, കോന്നിയിലും, ആടൂരും ഇടതുപക്ഷ മുന്നേറ്റം.

തിരുവനന്തപുരത്തിന്റെ രാഷ്ട്രീയ പ്രാധന്യം കേരളത്തിന്റെ തലസ്ഥാനം എന്നതു തന്നെയാണ്. ജനസാന്ദ്രത ഏറിയ ജില്ലയിൽ പതിനാല് നീയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. 2016ലെ തിരഞ്ഞെടുപ്പിൽ ഒൻപത് സീറ്റിൽ എൽഡിഎഫും നാല് സീറ്റിൽ യുഡിഎഫും ഒരു സീറ്റിൽ ബിജെപിയുമാണ് വിജയം വരിച്ചത്. 2019ലെ വട്ടിയൂർകാവിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ്ന്റെ 7622 വോട്ട് ഭൂരിപക്ഷത്തെ 14465 വോട്ട് ഭൂരി‌പക്ഷത്തിൽ അട്ടിമറിച്ച് LDF മണ്ഡലം പിടിച്ചെടുത്തു. നിലവിൽ എൽഡിഎഫ്ന് പത്ത് എംഎൽഎമാരും യുഡിഎഫ്ന് മൂന്ന് എംഎൽഎമാരും തിരുവനന്തപുരം ജില്ലയിൽ നിന്നും ഉണ്ട്. കേരളത്തിൽ നിന്നും ബിജെപി ആദ്യമായി നിയമസഭയിലേക്ക് ജയിച്ചു കയറിയ ചരിത്രമുള്ള മണ്ഡലം സ്ഥിതി ചെയ്യുന്നതും തിരുവനന്തപുരത്തു തന്നെ.

1957 ൽ രൂപികൃതമായ വർക്കല മണ്ഡലത്തിൽ 1980 മുതൽ 1996 വരെ തുടർച്ചയായി എൽഡിഎഫ് ജയിച്ചു വന്നു. 2001ൽ വർക്കല മണ്ഡലം യുഡിഎഫ് പിടിച്ചെടുക്കുകയും 2011ൽ ആ വിജയം നിലനിർത്തുകയും ചെയ്തു. എന്നാൽ 2016ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിച്ചു. ഇത്തവണ വാശിയേറിയ പോരാട്ടം എന്നു പറയാൻ പറ്റില്ലെങ്കിലും മികച്ച മത്സരം തന്നെയാണ് മണ്ഡലത്തിൽ നടക്കുന്നത്. ഇടതു പക്ഷത്തിന് അനുകൂലമായ അഭിപ്രായപ്രകടനങ്ങളാണ് മണ്ഡലത്തിലെ ഭൂരിപക്ഷം പേരും പങ്കുവച്ചത്.

Also Read :രമേശ് ചെന്നിത്തലയെ കാത്തിരിക്കുന്നത് വൻ തിരിച്ചടി!പ്രതിപക്ഷ വിരുദ്ധ വികാരമേറ്റുവാങ്ങുന്ന ചരിത്രത്തിലെ ആദ്യ പ്രതിപക്ഷ നേതാവാവ് !ഇടതുപക്ഷം ഒൻപത് സീറ്റിലും വിജയിക്കും.ആലപ്പുഴയിൽ യുഡിഎഫിന് അടിമുടി പരാജയം.

Also Read:തൊടുപുഴയിൽ ഇളക്കമില്ലാതെ ജോസഫ്.ഇടുക്കിയുടെ മാണിക്ക്യമായി എംഎം മണി.ഇടുക്കിയിൽ അഞ്ചും നാലും പിടിക്കാൻ എൽഡിഎഫ് !മണി ആശാനിൽ വിശ്വസിച്ച് ഇടുക്കി.

ALSO READ :കോട്ടയത്ത് ഏഴിടത്ത് എൽഡിഎഫിന് മുന്നേറ്റം.ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും പിസി ജോർജ്ജും നേരിടുന്നത് കടുത്ത മത്സരം.കോട്ടയത്തെ ചുകപ്പണിയിക്കാൻ കേരളാ കോൺഗ്രസ്.വമ്പന്മാർ വാഴുമോ അതോ വീഴുമോ?

Also Read :എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസും അനൂപും വി.ഡി സതീശനും തോൽവിയിലേക്ക്. 

Also read:എറണാകുളത്ത് അഴിമതിഭൂതം യുഡിഎഫിനെ വിഴുങ്ങും!.പിടി തോമസ് അനൂപും
വിഡി സതീശനും തോൽവിയിലേക്ക്. 

ഇടതുപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ആറ്റിങ്ങൽ നിലവിൽ വന്നത് 1957 ൽ ആണ്. ഇടതു അനുകൂല വികാരം മാത്രം കേൾക്കാൻ കഴിഞ്ഞ മണ്ഡലമാണ് അറ്റിങ്ങൽ. 1957 ൽ തന്നെ രൂപം കൊണ്ട ചിറയിൻ കീഴിലെ വോട്ടർമാർ സർവ്വേയിൽ ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നിൽക്കുകയാണ്. നാമമാത്രമായ ആളുകളാണ് യുഡിഎഫിനെ പിന്തുണച്ച് അഭിപ്രായം പങ്കുവെച്ചത് നെടുമങ്ങാട്, വാമനാപുരം കഴക്കൂട്ടം മണ്ഡലങ്ങളിൽ ഇടതുപക്ഷ തേരോട്ടം തന്നെ ആയിരിക്കുമെന്ന് ഉറപ്പിക്കുന്ന പ്രതികരണങ്ങളാണ് പ്രസ്തുത പ്രദേശങ്ങളിൽ നിന്ന് കേൾക്കാൻ സാധിച്ചത്.

You May Like :രാഷ്ട്രീയ അട്ടിമറിയിൽ തൃത്താലയിൽ വിടി ബൽറാം തോൽക്കും.പാലക്കാട് ജില്ലയിൽ പന്ത്രണ്ടിൽ പത്തും എൽഡിഎഫ് നേടും.

You May Like:തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വിജയിക്കും. വടക്കാഞ്ചേരിയിൽ അനിൽ അക്കരക്ക് തിരിച്ചടി. പതിമൂന്നിൽ പന്ത്രണ്ടും ഇടതുപക്ഷത്തിന്.

Also Read :ഏണിക്ക് വോട്ടു ചെയ്താൽ സ്വർഗ്ഗത്തിൽ പോകാമെന്ന് വോട്ടർമാരെ വിശ്വസിപ്പിച്ച കാലം കഴിഞ്ഞു. മുസ്ലിംലീഗിന് മലപ്പുറത്ത് കനത്ത തിരിച്ചടിയുണ്ടാകും.എൽഡിഎഫ് സീറ്റ് ഇരട്ടിയായി വർദ്ധിപ്പിക്കും. ഫിറോസ് യുഡിഎഫിന് ബാധ്യത.മലപ്പുറവും ചുകപ്പണിയും

YOU MAY LIKE :ധർമ്മജൻ ബോൾഗാട്ടി തോൽക്കും!നടി ആക്രമിച്ച കേസും ഫിറോസിന്റെ സ്ത്രീ വിരുദ്ധ കേസുകളും യുഡിഎഫിന് തിരിച്ചടി.കോഴിക്കോടും ചുവപ്പ് ആധിപത്യത്തിൽ

Also Read :കെ കെ രമ വടകരയിൽ തോൽക്കും.കോഴിക്കോട് 11 മണ്ഡലങ്ങളിൽ ഇടതുപക്ഷം.രണ്ടിടത്ത് യുഡിഎഫ്.കോഴിക്കോടും ചുവന്നു തന്നെ

ഉപതിരഞ്ഞെടുപ്പിൽ മഹാത്ഭുതം സംഭവിച്ച മണ്ഡലമാണ് വട്ടിയൂർക്കാവ്. 2011ൽ മണ്ഡലം നിലവിൽ വന്ന ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ പിന്തുണച്ച മണ്ഡലത്തിൽ രണ്ടാം സ്ഥാനം ബിജെപിക്കായിരുന്നു. ഇടതുപക്ഷം മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെ മുരളീധരൻ വടകരയിൽ നിന്ന് എംപി ആയപ്പോൾ വട്ടിയൂർകാവിന്റെ എംഎൽഎ സ്ഥാനം രാജിവച്ചു. തുടർന്നു വന്ന ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചു കൊണ്ട് മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് മണ്ഡലം പിടിച്ചെടുത്തു.

Also Read :ടി സിദ്ദിക്കും പി കെ ജയലക്ഷ്മിയും തോൽക്കും ,ഐ സി ബാലകൃഷ്ണനും ശ്രേയാംസ് കുമാറും വിജയിക്കും.വയനാട്ടിൽ അടപടലം തകർന്ന് യുഡിഎഫ് സംവിധാനം

You May Like :ഇരിക്കൂറിൽ വിമത നീക്കത്തിൽ കണ്ണുവെച്ച് ഇടതുപക്ഷം!പേരാവൂരിൽ അടിയൊഴുക്കുകൾ ശക്തം.പിടിച്ചെടുക്കാൻ ഇടതുപക്ഷം.കണ്ണൂർ നിലനിർത്താനും അഴീക്കോട് പിടിച്ചെടുക്കാനും എൽഡിഎഫ്.

Also Read :സുധാകരൻ നനഞ്ഞ പടക്കം !കണ്ണൂർ തൂത്തുവാരാൻ ഇടതുപക്ഷം.11 ൽ പത്തും പിടിക്കും.അഴീക്കോടും പേരാവൂരും പിടിച്ചെടുക്കും .ഇരിക്കൂർ വീണ്ടും ബാലികേറാമല.

Also Read :കാസറഗോഡ് നാലുസീറ്റിൽ ഇടതുമുന്നേറ്റം.തകർന്നടിയാൻ യുഡിഎഫ്. ബിജെപിക്ക് പ്രതീക്ഷയുമായി മഞ്ചേശ്വരം.

വട്ടിയൂർകാവിലെ റോഡുകളുടെ വികസന കാര്യങ്ങൾ പറയുവാനാണ് പ്രദേശത്തുള്ള ആളുകൾ ഏറെ താല്പര്യപ്പെട്ടത്. ജനകീയ എംഎൽഎക്ക് ഇനിയും ഒരു അഞ്ച് വർഷം എന്നാണ് സർവ്വേയിൽ പങ്കെടുത്തവരിൽ 68% ആളുകളും പറയുന്നത്. അതുകൊണ്ട് തന്നെ ഉറപ്പിച്ചു പറയാം വട്ടിയൂർകാവിലും ഇടതുപക്ഷം വിജയം ഉറപ്പിക്കും എന്ന്.

2011ൽ നിലവിൽ വന്ന മറ്റൊരു മണ്ഡലമായ തിരുവനന്തപുരം യുഡിഎഫ്ന് ആധിപത്യമുള്ള മണ്ഡലമാണ്. സ്ഥാനർത്ഥി നിർണയത്തിലടക്കം സമുദായ സംഘടനകൾക്ക് ഇടപെടാൻ അവസരമൊരുക്കുന്ന യുഡിഎഫിന് കാത്ത് കനത്ത പരാജയമാണ് ഇത്തവണ തിരുവനന്തപുരത്ത് ഉണ്ടാകുക എന്ന് കൂടതൽപേരും അഭിപ്രായപ്പെടുന്നു. നിലവിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ മാറ്റണമെന്ന് നേരത്തെ തന്നെ നേതൃത്വത്തോട് ഒരു വിഭാഗം ആളുകളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു എന്ന് പറയപ്പെടുന്നു. അതു ചെവിക്കൊള്ളാത്തത് തിരുവനന്തപുരം മണ്ഡലത്തിൽ മാത്രമല്ല തിരുവനന്തപുരം ജില്ലയിലും തിരിച്ചടിക്ക് കാരണമാകും എന്ന് പരക്കെ വിലയിരുത്തപ്പെടുന്നു.

ബിജെപി ആദ്യമായി എക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. നേമത്തെ ബിജെപിയുടെ വിജയം രാഷട്രീയമായുള്ളതല്ല എന്നും ഒ രാജഗോപാലിന്റെ വ്യക്തിപരമായ വിജയമാണെന്നുമാണ് ഞങ്ങളുടെ ടീം സമീപിച്ച ബഹുഭൂരിപക്ഷം പേരുടേയും അഭിപ്രായം. മുൻ മുഖ്യമന്ത്രിയായ കെ കരുണാകരൻ ഒരേ സമയം രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചപ്പോൾ അതിലൊന്ന് നേമത്ത് ആയിരുന്നു. അവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായി അദ്ദേഹത്തിന്റെ പുത്രൻ കെ മുരളീധരൻ മത്സരിക്കുന്നു. പഴയകാല കരുണാകരസ്നേഹം പങ്കുവെച്ചവർക്കും യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യമല്ല എന്നാണ് പ്രതികരണം. അതിനവർ പറയുന്ന കാര്യങ്ങൾ എംഎൽഎ സ്ഥാനം വിട്ട് എംപി ആയ ആൾ വീണ്ടും എംഎൽഎ ആകാൻ മത്സരിക്കുന്നതിലെ അനൗചിത്യമാണ്. ഇത്തവണ നേമത്തെ പ്രതിനിധാനം ചെയ്യുന്ന ഒ രാജഗോപാലിന്റെ അഭാവത്തിൽ നേമം ഇടതുപക്ഷത്തിനെ പിന്തുണക്കും എന്ന അഭിപ്രായത്തിനാണ് മുൻതൂക്കം.

മുൻ മന്ത്രിയും, സ്പീക്കറും ഒക്കെ ആയ കോൺഗ്രസ്സിലെ ജി കാർത്തികേയനായിരുന്നു 2011 ൽ രൂപികൃതമായ അരുവിക്കരയിലെ ജന പ്രതിനിധി. അദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടർന്ന് വന്ന ഉപതിരഞ്ഞെടുപ്പിലും 2016ലെ തിരഞ്ഞെടുപ്പിലും കാർത്തികേയന്റെ പുത്രൻ ശബരിനാഥ് ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ നിന്ന് വിജയിച്ചു വന്നു. ഇത്തവണ യുഡിഎഫ് ആ വിജയം വീണ്ടും പ്രതീക്ഷിക്കുമ്പോൾ ജനസംസാരം മറ്റൊരു തരത്തിലാണ്. മറ്റ് മണ്ഡലങ്ങളെ താരതമ്യം ചെയ്യുമ്പോൾ അരവിക്കരയിൽ എംഎൽഎക്ക് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല എന്ന് പറഞ്ഞവർ കഴിഞ്ഞ തവണ യുഡിഎഫ്ന് വോട്ടു ചെയ്തു എന്നു പറഞ്ഞവർ തന്നെയാണ്. സ്ഥലം എംഎൽഎയുടെ രാഷ്ട്രീയ ശൈലിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചവരും രണ്ടു തവണ ശബരീനാഥിന് വോട്ട് ചെയ്തവർ തന്നെ. വോട്ട് ചെയ്ത ജനങ്ങളുടെ ഇടയിൽ മതിപ്പു കുറഞ്ഞു എന്നത് ഇത്തവണ പരാജയപ്പെടും എന്നതിന്റെ സൂചനയായി കണക്കിലെടുക്കാം. അത്തരം ഒരു സാഹചര്യത്തിൽ മണ്ഡലം ഇടതുപക്ഷത്തോടൊപ്പം ചേരും എന്നത് ഉറപ്പാണ്.

1957 ൽ തന്നെ രൂപികൃതമായ പാറശ്ശാല മണ്ഡലം ആരോടും വ്യക്തമായ പ്രതിപത്തി വച്ചു പുലർത്തിയിട്ടില്ല. വലത് ഇടത് മുന്നണികളെ മാറി മാറി സ്വീകരിച്ച പാറശ്ശാലയിൽ പതിനെട്ടായിരത്തിൽ അധികം വോട്ട് ഭൂരിപക്ഷത്തിൽ ഇടതുപക്ഷത്തോടൊപ്പം ആണ് 2016ൽ നിലകൊണ്ടത്. സർക്കാറിന്റെ ഭരണ നേട്ടങ്ങളും പ്രതിസന്ധി ഘട്ടങ്ങളിൽ സ്വീകരിച്ച നിലപാടുകളും വീണ്ടും ഇടതുപക്ഷത്തിന് വിജയിക്കാനുള്ള സാദ്ധ്യത തന്നെയാണ് ഇവിടെ എല്ലാവരും ചൂണ്ടി കാണിക്കുന്നത്.

കാട്ടാക്കട മണ്ഡലം നിലവിൽ വന്നത് 2011 ൽ ആണ്. 2016ലെ തിരഞ്ഞെടുപ്പിൽ 849 വോട്ട് ഭൂരിപക്ഷത്തിന് ഇടതുപക്ഷം ഇവിടെ നിന്നും വിജയിച്ചു. പിടിച്ചെടുക്കാൻ പറ്റും എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പ്രതിപക്ഷ നേതാവ് സ്വീകരിച്ച നിലപാടുകളെ ഏറെ പരിഹസിച്ച ആളുകളെ കണ്ട ഒരു മണ്ഡലം കൂടിയാണ് കാട്ടാക്കട. യുഡിഎഫ്ന്റെ സാദ്ധ്യതകളേയും പ്രതീക്ഷകളേയും ഇല്ലാതാക്കിയതിൽ മുഖ്യ സ്ഥാനം പ്രതിപക്ഷ നിലപാടുകൾ തന്നെയാണ് എന്നത് വളരെ പ്രകടമാണ് ഫോക്കസ് കേരളയോട് പ്രതികരിച്ചവരുടെ അഭിപ്രായങ്ങളിൽ.

2615 വോട്ട് ഭൂരിപക്ഷത്തിൽ 2016ൽ യുഡിഎഫ് ജയിച്ച മണ്ഡലമാണ് 1965 ൽ നിലവിൽ വന്ന കോവളം. ഇത്തവണ കോവളത്തിന്റെ റിസൾട്ട് എങ്ങോട്ട് എന്നറിയാത്ത തരത്തിൽ കനത്ത പോരാട്ടം ആണ് നടക്കുന്നത് .ബലാബലം പോരാട്ടം നടക്കുകയാണ് എന്നാണു സർവേ അഭിപ്രായങ്ങളിൽ നിന്നു വ്യക്തമാകുന്നത്

യുഡിഎഫ്നേയും എൽഡിഎഫ്നേയും മാറി മാറി സ്വീകരിച്ച നെയ്യാറ്റിൻകരയിൽ നിലവിൽ ഇടതുപക്ഷമാണ് വിജയിച്ചിട്ടുള്ളത്. ആ വിജയം തുടരും എന്നതിന്റെ സൂചനകളാണ് മണ്ഡലത്തിൽ നിന്നുള്ളവരുടെ അഭിപ്രായ പ്രകടനത്തിൽ വ്യക്തമായിട്ടും ഉള്ളത്.

തിരുവനന്തപുരം ജില്ലയിലെ പതിമൂന്ന് മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കും എന്നാണ് വിലയിരുത്തപ്പെടൽ. കഴക്കൂട്ടം, തിരുവനന്തപുരം, നേമം, കാട്ടാക്കട മണ്ഡലങ്ങളിൽ ബിജെപി നിർണ്ണായക ശക്തി ആകുമെങ്കിലും ഇത്തവണ ജില്ലയിൽ നിന്ന് NDA ക്ക് വിജയസാദ്ധ്യത തീരെ ഇല്ല. പെട്രോൾ, ഡീസൽ, ഗ്യാസ് വില വർദ്ധനകളും, പഴയകാല വാഗ്ദാനങ്ങളിലെ വിശ്വാസ്യത കുറവും കേരളത്തിൽ അധികാരത്തിൽ ഇല്ലാതിരുന്നിട്ടുപോലും തമ്മിൽ തമ്മിലുള്ള ഉൾപോര് പരസ്യമായതുമാണ് BJP യുടെ സാദ്ധ്യതകളെ തീർത്ഥും ഇല്ലാതാക്കിയത് എന്നതും വോട്ടർമാരുടെ പ്രതികരണങ്ങളിൽ വ്യക്തമാണ്.

Top