ബിഷപ്പിന്റെ പീഡനത്തിനെതിരെ കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി!!! മൊഴി നല്‍കാന്‍ ഇനിയും 15 സിസ്റ്റമാര്‍ തയ്യാറായി; കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും

കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ കേരള രാഷ്ട്രീയത്തിലെ ആദ്യ സംഭവമാകുന്നു. പ്രതിഷേധ ധര്‍ണയില്‍ കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പങ്കെടുക്കുന്നുണ്ട്. ഹൈക്കോടതിജങ്ഷനിലാണ് പ്രതിഷേധ ധര്‍ണ നടക്കുന്നത്.

ബിഷപ്പിനെതിരായ ലൈംഗിക പീഡനപരാതിയില്‍ സഭയും സര്‍ക്കാരും കൈവിട്ടെന്ന് രാവിലെ കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് കേരള രാഷ്ട്രീയത്തിലെ പണക്കൊതുകൊണ്ടാണെന്ന് പരാതി നല്‍കി കന്യാസ്ത്രീയുടെ സഹോദരന്‍ ആരോപിച്ചു. കുറ്റവാളിയായ ഫ്രാങ്കോയെ അറസ്റ്റ് ചെയ്താല്‍ കേരള സമൂഹത്തില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അയാള്‍ക്കെതിരെ മൊഴി നല്‍കുവാന്‍ പത്ത് പതിനഞ്ച് സിസ്റ്റമാര്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ഫ്രാങ്കോ പുറത്ത് നില്‍ക്കുന്നിടത്തോളം കാലം ആരും വന്ന് മൊഴി നല്‍കുകയില്ല. അയാളെ അത്രയ്ക്ക് പേടിയാണ്. ഫ്രാങ്കോയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണം. കേസ് സ്‌ട്രോങ് ആകുമ്പോള്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ട്. രാജ്യം വിട്ടുപോയാല്‍ എന്ത് വിലകൊടുത്തും ഈ കേസ് തേച്ച്മാച്ച് കളയും:- പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരന്‍ വെളിപ്പെടുത്തി.

കോടതിയെ സമീപിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും സഹോദരന്‍ വെളിപ്പെടുത്തി. മാത്രമല്ല കന്യാസ്ത്രീ നേരിട്ട് മാധ്യമങ്ങളെക്കാണുമെന്നും സഹോദരന്‍ പറഞ്ഞു.

Top