പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നു !!ലീഗ് ഒന്നാം കക്ഷിയാകും !

കോഴിക്കോട് :പി.കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിൽ മടങ്ങിവരുന്നു.രമേശ് ചെന്നിത്തലയുടെ നേതൃത്വം യുഡിഎഫിന്റെ സാദ്ധ്യതകൾക്ക്‌ മങ്ങലേൽപ്പിച്ചു !മുന്നണിയിൽ ചെന്നിത്തലയുടെ നേതൃത്വത്തിന് മങ്ങൽ ഉണ്ടായിരിക്കുന്നു .ഇടതുപക്ഷത്തെ പ്രതിരോധിക്കുന്നതിന് ചെന്നിത്തലക്കാവുന്നില്ല എന്നതാണ് അതിനു പ്രധാന കാരണം .മുന്നണിയിലെയും കോൺഗ്രസ്സിലെയും ഭൂരിപക്ഷ നേതാക്കളും അണികളും ചെന്നിത്തലയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ് .പികെ കുഞ്ഞാലിക്കുട്ടി കേരളം രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു എന്ന വാർത്ത ഹെറാൾഡ് ന്യുസ് ടിവിയാണ് പുറത്ത് വിട്ടിരിക്കുന്നത് .

ചെന്നിത്തലയെ മുന്നിൽ നിർത്തി ഇടതുപക്ഷത്തെ നേരിടാൻ ആവില്ല എന്ന തിരിച്ചറിവ് കോൺഗ്രസിനും യുഡിഎഫിലെ ഘടക കക്ഷികൾക്കും ഉണ്ട് .കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയുടെയും ആന്റണിയുടെയും കാലം കഴിയുകയാണ് .മുന്നണിയെ നയിക്കാൻ നേതൃത്വം ഇല്ല എന്ന തിരിച്ചറിവിൽ ആണ് കുഞ്ഞാലിക്കുട്ടി കേരളം രാഷ്ട്രീയത്തിൽ സജീവമായി ഇറങ്ങുന്നത് .യുഡിഎഫിന്റെ നേതൃ സ്ഥാനത്ത് നിന്നും ചെന്നിത്തലയെ മാറ്റി നിർത്തി ലീഗ് നേതൃത്വം ഏറ്റെടുക്കുക എന്നതാണ് ലക്‌ഷ്യം .അതോടെ മുസ്ലിം ലീഗ് യുഡിഎഫ് മുന്നണിയിൽ ഒന്നാം കക്ഷിയാകും !

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top