സോളാര്‍: തന്നെ ഒറ്റപ്പെടുത്തിയത്‌ രമേശും സുകുമാരന്‍നായരും ചേര്‍ന്നെന്ന്‌ ഉമ്മന്‍ചാണ്ടി; രാജഭക്തിക്കു രാജ്‌മോഹനു സമ്മാനവും

occ1തിരുവനന്തപുരം: സോളാര്‍ക്കേസ്‌ കത്തി നിന്ന സമയത്ത്‌ തന്നെ പാര്‍ട്ടിക്കുള്ളില്‍ രമേശ്‌ ചെന്നിത്തല ഒറ്റപ്പെടുത്തിയെന്ന പരാതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയെ കാണുന്നു. സോളാര്‍ക്കേസില്‍ തന്നെ കുടുക്കാന്‍ രമേശ്‌ ചെന്നിത്തല നടത്തിയ ഒരുക്കങ്ങളുടെ വ്യക്തമായ തെളിവുകളുമായാണ്‌ ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കാണാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്‌. തനിക്കു വേണ്ടി തെളിവുകള്‍ ശേഖരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ഏറ്റവും വിശ്വസ്‌തരായ അടുപ്പക്കാര്‍ക്കു നിര്‍ദേശവും നല്‍കിയിട്ടുണ്ട്‌.

മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യം വച്ചു രമേശ്‌ ചെന്നിത്തല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ്‌ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി മുന്‍കൂട്ടി കരുക്കള്‍ നീക്കുന്നത്‌. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രിയെ രാജിവയ്‌പ്പിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഒരുക്കിയിരുന്നു. പരാജയപ്പെട്ടാല്‍ രാജിവയ്ക്കാന്‍ രാജിക്കത്തും തയ്യാറാക്കിയാണ്‌ അന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ എത്തിയത്‌. ഇത്‌ കോണ്‍ഗ്രസിനെയും രമേശ്‌ ചെന്നിത്തലയെയും സമ്മര്‍ദത്തിലാക്കാനായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, അരുവിക്കരയില്‍ വിജയിച്ചെങ്കിലും സര്‍ക്കാരിന്റെ പ്രതിഛായ മെച്ചപ്പെടുത്തണം എന്ന നിര്‍ദേശം ഉയര്‍ത്തി മുഖ്യമന്ത്രിയെ മാറ്റാനുള്ള തന്ത്രമാണ്‌ രമേശ്‌ ചെന്നിത്തല ഒരുക്കിയത്‌. ഇത്‌ അിറഞ്ഞാണ്‌ മുഖ്യമന്ത്രി രമേശിനെ വെട്ടാന്‍ മറുതന്ത്രം ഒരുക്കിയത്‌. സോളാര്‍ കേസ്‌ തേഞ്ഞു മാഞ്ഞു പോയ സാഹചര്യത്തില്‍, തന്നെപ്പറ്റി ആരോപണങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതിനുള്ള നീക്കം നടന്നതായാണ്‌ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരിക്കുന്നത്‌. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്‌ രമേശാണെന്നു വരുത്തി തീര്‍ത്ത്‌ രമേശിനെ പ്രതിരോധത്തിലാക്കുകയാണ്‌ ഉമ്മന്‍ചാണ്ടിയുടെ തന്ത്രം., ഇതിന്റെ ഭാഗമായാണ്‌ സോളാര്‍ കാലത്ത്‌ ഒപ്പം നിന്ന രാജ്‌മോഹന്‍ ഉണ്ണിത്താനെ സിനിമാ സംഘടനയുടെ തലപ്പത്ത്‌ എത്തിച്ചതും

Top