കോൺഗ്രസിന്റെ അന്തകനാകാൻ ഉമ്മൻ ചാണ്ടി !2016 ന്റെ ആവർത്തനം !കോൺഗ്രസിനെ തോൽപ്പിക്കാൻ കടുംവെട്ടുനീക്കങ്ങൾ

കൊച്ചി:2016 ലെ തിരഞ്ഞെടുപ്പിന്റെ ആവർത്തനം ഇത്തവണയും ഉണ്ടാകും.2016 ൽ അനര്ഹര്ക്ക് വേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ കാറ്റും പിടുത്തം ആയിരുന്നു കോൺഗ്രസിനെ വലിയ തകർച്ചയിലേക്ക് നയിച്ചത് അതെ ഭീക്ഷണിയുമായി കോൺഗ്രസിന്റെ അന്തകനാവുകയാണ് ഉമ്മൻ ചാണ്ടി.കഴിഞ്ഞ തവണ കെ ബാബുവും കെസി ജോസഫ്ഉം അടക്കം 5 പേർക്ക് സെറ്റ് കൊടുക്കരുത് എന്ന വികാരം ഭീക്ഷണിയിലൂടെ നേടിയെടുത്ത ഉമ്മൻ ചാണ്ടി വീൺടും അതെ നിലപാടുമായി രംഗത്തുണ്ട്.കെ ബാബുവിനും കെസി ജോസഫിനും സീറ്റ് കൊടുക്കണമെന്നാവശ്യപ്പെട്ട് വേണ്ടി ഉമ്മന്‍ ചാണ്ടി ശക്തമായി രംഗത്തുവന്നിരിക്കയാണ് .

ജോസഫിന്റെ വരവ് കോട്ടയത്ത് കോൺഗ്രസിന്റെ സംപൂർണ്ണ പരാജയത്തിൽ എത്തിക്കും. കോൺഗ്രസുകാരുടെ അതിശക്തമായ പ്രതിഷേധം ഉണ്ടായിട്ടും കെസി ജോസഫിനെ കാഞ്ഞിരപ്പള്ളിയില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. അതിനു ചുകൾക്കാണ് പിടിക്കുന്നത് ഉമ്മൻ ചാണ്ടിയാണ് . തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് ജയസാധ്യതയുണ്ടെന്നും അദ്ദേഹത്തെ മത്സരിപ്പിച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നും ഉമ്മന്‍ ചാണ്ടി പറയുന്നത് . കോന്നിയില്‍ റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട് ഷാഫി പറമ്പിലിനെതിരെ അതിശക്തമായ വികാരം ഉയരുന്നുണ്ട് .അവിടെ ഷാഫിയെ മാറ്റണം എന്ന വികാരവും അട്ടിമറിച്ചത് ഉമ്മൻ ചാണ്ടിയാണ്. ഷാഫി പറമ്പിലിനെ പാലക്കാട്ട് നിന്ന് മാറ്റണമെന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ചയായതോടെ ഉമ്മന്‍ ചാണ്ടി ഇടപെടുകയായിരുന്നു. സിറ്റിംഗ് എംഎല്‍എമാര്‍ അതത് മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കട്ടെയെന്ന നിര്‍ദേശമാണ് ഉമ്മന്‍ ചാണ്ടി നല്‍കിയത്. ഷാഫി പാലക്കാട് തന്നെ മത്സരിക്കട്ടെയെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. ഷാഫിയെ പട്ടാമ്പിയിലേക്ക് മാറ്റിയേക്കുമെന്നായിരുന്നു സൂചന. പാലക്കാട്ട് എവി ഗോപിനാഥിനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. വിമത നീക്കം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം.

ഷാഫി പറമ്പില്‍ പാലക്കാട് തന്നെ മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. വിമത നീക്കങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പാലക്കാട് നിന്നും ഷാഫി പറമ്പിലിനെ മാറ്റി പകരം പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന എ വി ഗോപിനാഥിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചിരുന്നു . എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈ വാര്‍ത്തയെ തള്ളുയായിരുന്നു. പാലക്കാട് നിന്നും ഷാഫിയെ മാറ്റുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഷാഫി പറമ്പില്‍ നേരിട്ടെത്തി. ഇത് സംബന്ധിച്ച് തനിക്ക് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയ്ക്ക് വിമത ഭീഷണിയുയര്‍ത്തുന്ന എവി ഗോപിനാഥ് താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി.

സംസ്ഥാനത്തുനിന്നുള്ള എംപിമാരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാകും കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുക. എംപിമാര്‍ ഇതിനോടകം തന്നെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിനുമുന്നില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞതായാണ് വിവരം. കെ മുരളീധരന്‍ എംപി സ്‌ക്രീനിംഗ് കമ്മിറ്റി ബഹിഷ്‌കരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഇതില്‍ അമ്പരന്ന് നില്‍ക്കുകയാണ്. എംപിമാരാണ് മണ്ഡലത്തില്‍ മത്സരിക്കുന്നവരുടെ പേര് നിര്‍ദേശിക്കേണ്ടത്. എന്നാല്‍ ആര്‍എംപിയുമായുള്ള തര്‍ക്കങ്ങളും മുല്ലപ്പള്ളി ഈ വിഷയത്തില്‍ ക്ലാരിറ്റി വരുത്താത്തതുമെല്ലാം മുരളീധരനെ ചൊടിപ്പിച്ചിരിക്കുകയാണ്. പുതുതായി തനിക്ക് ഒന്നും പറയാനില്ലെന്നും നേരത്തെ തന്നെ എല്ലാം നേതൃത്വത്തെ അറിയിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു.

വിജയസാധ്യത മാത്രം ഹൈക്കമാന്‍ഡ് പരിഗണിച്ചപ്പോള്‍ കേരളത്തില്‍ നിന്ന് എല്ലാവരും ഗ്രൂപ്പിനാണ് പ്രാധാന്യം നല്‍കിയത്. വിജയസാധ്യത ഗ്രൂപ്പിന് തന്നെയാണെന്ന് ഇവര്‍ പറയുന്നു. ഏതെങ്കിലും ഒരു സര്‍വേയില്‍ ചിലരുടെ അഭിപ്രായങ്ങള്‍ പ്രതിഫിലിപ്പിച്ചാല്‍ മാത്രം അത് വിജയത്തിലേക്ക് നയിക്കില്ലെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. പൊതുസമ്മതര്‍ക്ക് പ്രാധാന്യം നല്‍കണമെന്നായിരുന്നു ഹൈക്കമാന്‍ഡ് ആവശ്യം.

അതേസമയം വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് തീരുമാനമെടുത്തതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. ദില്ലിയില്‍ നടക്കുന്ന കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പള്ളി കണ്ണൂരില്‍ നിന്നും മത്സരിച്ചേക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയമാ ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രി കെ ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ്. ബാബുവിനെതിരെ തളിവില്ലെന്നും കേസിലെ തുടര്‍നടപടി അവസാനിപ്പിക്കണമെന്നും വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മൂവാറ്റുപുഴ കോടതിയിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. കെ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന്‍ പോലും പറയന്നില്ലെന്നാണ് വിജിലന്‍സ് കോടതിയെ അറിയിക്കുന്നത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ചെടുത്തതായി പറയുന്ന മൂന്നുകോടി 79 ലക്ഷം രൂപ കേസ് നടത്തിപ്പിനായി പിരിച്ചതാണെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.

Top