അടുത്ത കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി ഉമ്മൻ ചാണ്ടിയോ ?രമേശ് ചെന്നിത്തലക്ക് പിന്തുണയില്ല.

ഡി.പി.തിടനാട്

തിരുവനന്തപുരം :ആരാവും അടുത്ത കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നറിയാനുള്ള ഏഷ്യാനെറ്റ് – സീ ഫോർ ന്യൂസ് സർവ്വേയുടെ ഫലം പുറത്ത്. 50 മണ്ഡലങ്ങളിലായി പതിനായിരം ആളുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർവ്വേ ഫലം പ്രവചിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി 47 ശതമാനം ആളുകൾ പിന്തുണച്ചിരിക്കുന്നത് ഉമ്മൻചാണ്ടിയെ ആണ്. 13 ശതമാനം പിന്തുണ മാത്രമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉള്ളത്. 12 ശതമാനം പിന്തുണയുമായി മുല്ലപ്പള്ളി രാമചന്ദ്രനും പിന്നാലെയുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള രമേശ് ചെന്നിത്തലയുടെ പ്രവർത്തനം പരാജയമായാണെന്ന വിലയിരുത്തലാണ് സർവ്വേ ഫലം മുന്നോട്ട് വെയ്ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂടി പ്രഖ്യാപിക്കാതെ കേരളത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാം എന്ന നിർദേശമാണ് നേരത്തെ ഹൈക്കമാന്റ് മുന്നോട്ട് വെച്ചത്. തിരഞ്ഞെടുപ്പിന് ശേഷം ഭരണം പിടിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചാൽ കൂടുതൽ എം.എൽ.എ മാരുടെ പിന്തുണയുള്ള നേതാവിനെ രഹസ്യ വോട്ടിലൂടെ കണ്ടെത്തി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കാനാണ് പാർട്ടി കേന്ദ്ര നേതൃത്വം ആലോച്ചിക്കുന്നത്. സമാനമായ നിർദേശം എ.കെ ആൻറണിയും പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുന്നിൽ അവതരിപ്പിച്ചു എന്നാണ് അറിയുന്നത്.

എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ പാർട്ടിയിൽ സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന അഭിപ്രായമാണ് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കന്മാർക്ക് ഉള്ളത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങൾ പാരാജയമാണെന്നും പാർട്ടിക്ക് അകത്തും പുറത്തും ജനകീയ മുഖമുള്ള ഉമ്മൻ ചാണ്ടിയെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Top