ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാണിയുമെല്ലാം രക്ഷപ്പെട്ടു… ബന്ധുനിയമന കേസില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചീറ്റ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെസി ജോസഫ്, കെഎം മാണി, പികെ ജയലക്ഷ്മി തുടങ്ങിവര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് കഴമ്പില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.ക്രമവിരുദ്ധമായി നേതാക്കള്‍ നിയമനം നടത്തിയിട്ടില്ലെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.oc-mani-rc

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ അടക്കം പത്തോളം നേതാക്കള്‍ക്കെതിരെയായിരുന്നു പരാതി. പൊതുപ്രവര്‍ത്തകനായ ഹാഫിസാണ് ഹര്‍ജി നല്‍കിയിരുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ ബന്ധുക്കളെ സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ നിയമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പിച്ചിരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ഏഴു മുന്‍ മന്ത്രിമാരുടെ ബന്ധുക്കളെ നിയമിച്ച സംഭവത്തിലായിരുന്നു അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വി.എസ് ശിവകുമാര്‍, ജി.കാര്‍ത്തികേയന്‍ എന്നിവരുടെ ബന്ധുക്കളെ പലയിടങ്ങളില്‍ നിയമിച്ചത് സംബന്ധിച്ചായിരുന്നു പരാതി. ഈ കേസ് സംബന്ധിച്ച്‌ സമാനമായ പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്, നിയമനങ്ങളില്‍ ക്രമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്യൂണ്‍,ക്ലാര്‍ക്ക് നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണമുയര്‍ന്നിരുന്നത്. എന്നാല്‍ നിയമനം ലഭിച്ചവരില്‍ നേതാക്കളുടെ ബന്ധുക്കളാരുമില്ലെന്നും, യോഗ്യതയുള്ളവര്‍ക്കാണ് നിയമനം ലഭിച്ചതെന്നുമാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്

Top