വോട്ട് കച്ചവടം നടന്നു…!! കള്ളൻ കപ്പലിൽ തന്നെയെന്ന് ജോസ് ടോം…!! പാലായിൽ തോറ്റാൽ കേരള കോൺഗ്രസ് തകരും

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് ഫലം അഞ്ച് റൌണ്ടുകൾ പൂർത്തീകരിക്കുമ്പോൾ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി.കാപ്പൻ 3346 വോട്ടിന് ലീഡ് ചെയ്യുകയാണ്. യു.ഡി.എഫ്-15,400, എൽ.ഡി.എഫ് 18,746, ബി.ജെ.പി-5264, നോട്ട-114 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം കടനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. തലനാട്, തലപ്പലം എന്നിങ്ങനെ രണ്ട് പഞ്ചായത്തുകളിലും എൽഡിഎഫ് വിജയക്കൊടി പാറിക്കുകയാണ്.

യുഡിഎഫ് ആധിപത്യമുള്ള പഞ്ചായത്തിലാണ് മാണി സി.കാപ്പൻ ഇപ്പോൾ മേൽക്കൈ നേടിയിരിക്കുന്നത്. നിലവിൽ മാണി സി.കാപ്പൻ വോട്ട് ലീഡ് ഉയർത്തുകയാണ്. ഇപ്പോൾ കടനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്.

പാലാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് കച്ചവടം നടന്നെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം ആരോപിച്ചു. ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിന് മറിച്ചെന്ന് ജോസ് ടോം പറഞ്ഞു. കള്ളൻ കപ്പലിൽ തന്നെയെന്നും ജോസ് ടോം കൂട്ടിച്ചേർത്തു. മാണി സി.കാപ്പന് രാമപുരത്ത് ലഭിച്ച് ലീഡ് ഇതിന്റെ സൂചനയാണെന്നും രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ജോസ് ടോം കൂട്ടിച്ചേർത്തു.  എന്നാൽ യു.ഡി.എഫിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലല്ല വോട്ടെണ്ണുന്നതെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൽ പറഞ്ഞു. വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പിയും കോൺഗ്രസും വലിയ പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലമാണ് രാമപുരം. കോൺഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യു.ഡി.എഫിന് നൽകിയത്. ജോസഫ് വിഭാഗത്തിന് ശ്ക്തമായ പിടിപാടുള്ള മണ്ഡലമാണ് രാമപുരം. അതിനാൽ തന്നെ മണ്ഡലത്തിലെ ജോസഫ് വിഭാഗത്തിന്റെ വോട്ട് നിർണ്ണായകമാണ്‌.

അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്റെ ലീഡാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മാണിയേക്കാൾ 179 വോട്ടിന്റെ ലീഡ് മാണി സി. കാപ്പൻ രാമപുരത്ത് നേടിയിരുന്നു.

Top