ഇഞ്ചോടിഞ്ച്; യു.പിയില്‍ ബി.ജെ.പി, തൊട്ടുപിറകില്‍ എസ്.പി

നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ യു.പിയില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുന്നതിന്റെ സാധ്യതയേറി.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ 154 സീറ്റുകളില്‍ കടന്ന് ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഖിലേഷിന്റെ നേതൃത്വത്തില്‍ സമാജ്‍വാദി പാര്‍ട്ടി കടുത്ത മത്സരം കാഴ്ചവെക്കുന്നതിന്റെ സൂചനയും ആദ്യഘട്ട ഫലങ്ങളിലുണ്ട്.   122 സീറ്റുകളിലാണ് എസ്.പി മുന്നിട്ടുനില്‍ക്കുന്നത്. ബി.എസ്.പി 7 സീറ്റുകളിലും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലും മറ്റുള്ളവര്‍ രണ്ട് സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നതായാണ് ആദ്യഘട്ട ഫലങ്ങള്‍ വ്യക്തമാകുന്നത്.

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന റായ്ബറേലി, അമേത്തി സീറ്റുകളിലൊക്കെ ബി.ജെ.പിയാണ് മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് വിട്ട അതിഥിസിങ് റായ്ബറേലി ലീഡ് ചെയ്യുന്നുണ്ട്.

Top