ആദായ നികുതിയില്‍ മാറ്റമില്ല; വിദേശ മൊബൈല്‍ഫോണ്‍ വില കൂടും; എട്ട് കോടി സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍; ബിജെപി സര്‍ക്കാരിന്റെ അവസാന പൊതുബജറ്റ് ഇങ്ങനെ

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് വലിയ പ്രത്യേകതകളൊന്നുമില്ലാതെ ആണ് എത്തിയിരിക്കുന്നത്. ഗ്രാമീണ മേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കുന്ന ബഡ്ജറ്റ് കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനായുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. 1,48,500 കോടി രൂപയാണ് റെയില്‍വേയ്ക്കായി ഇത്തവണ നീക്കിവച്ചിരിക്കുന്ന ബജറ്റ് വിഹിതം. സുരക്ഷയ്‌ക്കൊപ്പം ആധുനീകരണത്തിനുകൂടി പ്രാമുഖ്യം നല്‍കുന്ന ബജറ്റാണ് ഇത്തവണത്തേത്.

എല്ലാ റയിൽവേ സ്റ്റേഷനുകളിലും ട്രയിനുകളിലും ഇനി വൈഫൈ സംവിധാനം. ഗ്രാമീണ മേഖലയില്ർ 5 ലക്ഷം വൈഫൈ ഹോട്ട്സ്പോട്ടുകളും പ്രഖ്യാപിച്ചു. കോർപ്പറേറ്റ് നികുതി 25% ആയി കുറച്ചിട്ടുണ്ട്. 250 കോടി വരെ വരുമാനമുള്ള കമ്പനികളുടെ നികുതിയും വെട്ടിക്കുറച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാവപ്പെട്ട 8 കോടി സ്ത്രീകൾക്ക് ഗ്യാസ് കണക്ഷൻ നൽകും. 4 കോടി വീടുകളിൽ സൗജന്യ വൈദ്യുതി എത്തിക്കും. പ്രധാനമന്ത്രി സൗഭാഗ്യ യോജന പതിനാറായിരം കോടി രൂപ ഇതിനായി അനുവദിക്കും. വിളകളുടെ താങ്ങുവില ഒന്നര മടങ്ങാക്കി ഉയർത്തും. താങ്ങുവിലയിലെ നഷ്ടം സർക്കാർ നികത്തും. ഡൽഹിയിലെ മലിനീകരണം നിയന്ത്രിക്കാൻ പുതിയ പദ്ധതി രൂപീകരിക്കും. മുതിർന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കും. ഉജ്വൽ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

250 കോടി വിറ്റുവരവുള്ള വ്യവസായ സ്ഥാനങ്ങളുടെ നികുതി 30ൽ 25 ശതമാനമാക്കി കുറച്ചു. റെയിൽവേ വികസനത്തിനായി 1.48 ലക്ഷം കോടി, എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും വൈ-ഫൈ, സി.സി.ടി.വി, എട്ട് കോടി സ്ത്രീകൾക്ക് എൽ.പി.ജി കണക്ഷൻ, രാഷ്ട്രപതിയുടെ ശമ്പളം മാസം അഞ്ചുലക്ഷം രൂപയും ഉപരാഷ്ട്രപതിയുടെത് നാലര ലക്ഷം രൂപയുമായി ഉയർത്തി,

ടി.വിയുടെയും മൊബൈൽ ഫോണിെൻറയും നികുതി കൂട്ടി, 99 നഗരങ്ങൾ സ്മാർട്ട്സിറ്റിയാക്കും, ഗ്രാമീണ മേഖലയിൽ അഞ്ച് ലക്ഷം വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ, രാജ്യത്ത് 18 പുതിയ െഎ.െഎ.ടികൾ, 24 മെഡിക്കൽ കോളജുകൾ, ബിടെക് വിദ്യാർഥികൾക്ക് ഫെലോഷിപ്പ്, 56 വിമാനത്താവളങ്ങൾ ഉഡാൻ പദ്ധതയിൽ തുടങ്ങിയവയാണ് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.

Top