പശുകടത്ത്: കൊലവിളിയുമായി ബിജെപി എംഎല്‍എ; നിങ്ങള്‍ കൊല്ലപ്പെടുമെന്ന് ഭീഷണിയും

ജയ്പൂര്‍: പശുവിനെ കടത്തുവന്നവരും കശാപ്പ് ചെയ്യുന്നവരും കൊല്ലപ്പെടുമെന്ന് രാജസ്ഥാന്‍ ബിജെപി എംഎല്‍എയുടെ ഭീഷണി. രാംഗര്‍ എംഎല്‍എയായ ഗ്യാന്‍ ദേവ് അഹൂജയാണ് വിവാദ പരാമര്‍ശം നടത്തിയത്. രാജസ്ഥാനില്‍ കന്നുകാലികളെ കയറ്റിക്കൊണ്ടുപോയ ലോറി ഡ്രൈവര്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ സംഭവത്തെ ന്യായീകരിച്ചാണ് അഹൂജ വിവാദ പ്രസ്താവന നടത്തിയത്.

കഴിഞ്ഞ ദിവസം കന്നുകാലികളെ കയറ്റിക്കൊണ്ടു പോയ ട്രക്കിലെ ഡ്രൈവര്‍ ആക്രമിക്കപ്പെട്ടിരുന്നു. ചെക് പോസ്റ്റ് മറികടന്നുപോയ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയ്പൂര്‍ സ്വദേശിയായ സാക്കിര്‍ ഖാനാണ് അറസ്റ്റിലായത്. അറസ്റ്റിലാകുന്നതിന് മുമ്പ് ഒരു സംഘമാളുകള്‍ ഇയാളെ ആക്രമിച്ചിരുന്നു. ഈ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഗ്യാന്‍ ദേവിന്റെ പ്രതികരണം.

‘നിങ്ങള്‍ പശുവിനെ കടത്തിക്കൊണ്ടു പോകുമെങ്കില്‍ നിങ്ങള്‍ കൊല്ലപ്പെട്ടിരിക്കും’

രാംഗ്രാഹില്‍ നിന്നുള്ള ബി.ജെ.പി ലെജിസ്ലേറ്ററായിട്ടുള്ള ഗ്യാന്‍ ദേവ് നേരത്തെയും വിദ്വേഷകരമായ പ്രസ്താവനകളില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ബി.ജെ.പി ലെജിസ്ലേറ്ററുടെ പ്രസ്താവന.

Top