ദയവായി ഇത് കേള്‍ക്കൂ… ഇനിയെങ്കിലും ദുരന്തം ഒഴിവാക്കൂ….

കൊച്ചി:മുന്നറിയിപ്പുകൾ അനുസരിക്കൂ ..വൻ ദുരന്തം ഒഴിവാക്കൂ എന്നാണു ഞങ്ങൾക്ക് പറയാനുള്ളത് പ്രളയത്തിലും മഴക്കെടുതിയിലും സംസ്ഥാനം വിറങ്ങലിച്ച് നിൽക്കെയാണ് .രക്ഷാ പ്രവർത്തനങ്ങളിൽ പൊതുജനം സഹകരിക്കണം .പലരോടും മാറാൻ പറഞ്ഞിട്ടും ആരും മാറുന്നില്ല എന്ന് മുഖ്യമന്ത്രിയും മന്ത്രി ഇ പി ജയരാജനും വരെ പ്രതികരിച്ചു .

കനത്ത മഴയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വസ്തുവകകളേക്കാള്‍ പ്രാധാന്യം മനുഷ്യജീവന് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.പ്രളയക്കെടുതികള്‍ അവലോകനം ചെയ്തുകൊണ്ടു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുന്നറിയിപ്പ് നല്‍കിയതിന്റെ ഭാഗമായി ഉരുള്‍പൊട്ടലുള്ള സ്ഥലങ്ങളില്‍ മരച്ചുവടുകളില്‍ അഭയം തേടരുത്,രക്ഷാപ്രവര്‍ത്തനം കാണാനോ,ഉരുള്‍പൊട്ടല്‍ കാണാനോ പോയിനിന്ന് സ്വയം അപകടത്തില്‍ പെടരുതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. രക്ഷാ വാഹനങ്ങള്‍ക്കും ആമ്പുലന്‍സിനും വഴിതെളിക്കണമെന്നും അഭ്യര്‍ത്ഥി്ച്ചു.ഒരു കാരണവശാലും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്താന്‍ സാധാരണക്കാര്‍ പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top