യു.പിയില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി

ന്യുഡൽഹി:ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത പ്രതിരോധം സൃഷ്ടിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി.യുപിയില്‍ മഹാസഖ്യത്തിന് പരോക്ഷ പിന്തുണയുണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ് ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസി മണ്ഡലത്തില്‍ മത്സരിക്കുന്ന തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ബി.എസ്.എഫില്‍ നിന്ന് പുറത്താക്കിയ വിവരം പത്രികയില്‍ ഉള്‍പ്പെടുത്തിയില്ലാത്തതിനാണ് നടപടി. തേജ് ബഹാദൂറിന് എസ്.പിയും ബി.എസ്.പിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017ല്‍ സൈന്യത്തിലെ ഭക്ഷണത്തിലെ മോശം അവസ്ഥ പറഞ്ഞ് ഫെയ്‌സ് ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മോദിക്കെതിരെ ഇദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെയാണ് മഹാസഖ്യം പിന്തുണ പ്രഖ്യാപിച്ചത്. വാരാണസിയില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന ശാലിനി യാദവിന് പകരമാണ് ബഹാദൂറിനുള്ള പിന്തുണയുമായി മഹാസഖ്യം എത്തിയത്.

Top