ബാണസുര സാഗര്‍ അണക്കെട്ട് തുറന്നു..കവളപ്പാറയില്‍ 63പേരെ കാണാനില്ലെന്ന് നാട്ടുകാരന്‍. കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍, അഞ്ച് ദിവസം കൂടി മഴ തുടരും

കണ്ണൂർ : ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജല നിരപ്പ് 773.9 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തിലാണ് അണക്കെട്ട് തുറന്നത്. വയനാട്ടില്‍ കനത്ത മഴ തുടരുന്നതിനാല്‍ ബാണസുര സാഗര്‍ അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് കെ എസ് ഇ ബി നേരത്തെ അറിയിച്ചിരുന്നു.

775.6 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. കനത്ത മഴ തുടര്‍ന്നതിനാല്‍ ജലനിരപ്പ് 773.9 മീറ്ററായി ഉയര്‍ന്നു. ഇനിയും ജലനിരപ്പ് ഉയരുന്നത്‌ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്ന കാരണത്താലാണ് അണക്കെട്ട് തുറന്നത്‌.

സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നത്. നാല് ഷട്ടറുകള്‍ പത്ത് സെന്റീമീറ്റര്‍ ഘട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനം

അതേസമയം കവളപ്പാറയില്‍ 63 പേരെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് നാട്ടുകാരന്‍. ഒരു ക്യാമ്പിലും ഇവരില്ല, ഇവരെ കുറിച്ച് ഒരു വിവരവുമില്ലെന്നും നാട്ടുകാരന്‍ രാജേഷ്. തലനാരിഴക്കാണ് ഉരുള്‍പൊട്ടലില്‍ നിന്ന് രാജേഷ് രക്ഷപ്പെട്ടത്.

വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നു. കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top