സഹായത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍; വിളിക്കാനുള്ള നമ്പരുകള്‍ അറിയാം.മേപ്പാടിയിലേത് ഗുരുതര സാഹചര്യം; ഹെലികോപ്ടറില്‍ മരുന്നെത്തിക്കുമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് കുന്നുകള്‍ക്കിടയിലുള്ള സ്ഥലം ഒലിച്ചുപോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ഫോഴ്‌സിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് എത്തുന്നുണ്ട്.

351 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 23,000 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. അതേ സമയം വലിയ ഡാമുകള്‍ തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം മണി അറിയിച്ചു. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറന്ന് വിടേണ്ട സാഹചര്യം ഇപ്പോഴില്ല. നിലവില്‍ കല്ലാര്‍കുട്ടി, കക്കയം അടക്കമുള്ള ചെറുകിട ഡാമുകളാണ് തുറന്നിരിക്കുന്നതെന്നും എം.എം മണി പറഞ്ഞു. ഭയപ്പെടേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും സര്‍ക്കാര്‍ സുസജ്ജമാണെന്നും മന്ത്രി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സഹായമെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി നമ്പറായ 1070-ലേക്കു വിവരങ്ങള്‍ അറിയിക്കാം, സഹായം തേടാം.

ശ്രദ്ധിക്കേണ്ട നമ്പരുകള്‍:

സംസ്ഥാന ദുരന്ത നിവാരണ അടിയന്തര നമ്പര്‍: 1070

ജില്ലാ എമര്‍ജന്‍സി നമ്പരുകള്‍

ടോള്‍ ഫ്രീ നമ്പര്‍: 1077 (എസ്.ടി.ഡി കോഡുകള്‍ ചേര്‍ക്കണം)

തിരുവനന്തപുരം: 0471 2731177
കൊല്ലം: 0474 2793473
പത്തനംതിട്ട: 0468 2222505. 0468 2322515
ആലപ്പുഴ: 0477 2251720
കോട്ടയം: 0481 2562001, 9447029007
ഇടുക്കി: 0486 2233111, 0486 2233130
എറണാകുളം: 0484 2423001
തൃശ്ശൂര്‍: 0487 2362424, 9447074424
പാലക്കാട്: 0491 2505309, 2505209, 2505566
മലപ്പുറം: 0483 2736320, 0483 2736326
കോഴിക്കോട്: 0495 2372966, 0496 2620235, 0495 2223088
വയനാട്: 8078409770, 04936204151
കണ്ണൂര്‍: 0497 2700645, 0497 2713266, 8547616034
കാസര്‍കോട്: 0499 4255010

നേവിയുടെ സഹായത്തിന്: 8281292702

Kerala State Emergency Operations Centre: 0471 2364424, Fax: 0471 2364424
Kerala State Disaster Management Control Room: 0471 2331639, Fax: 0471 2333198

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളാ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന വെബ്‌സൈറ്റ്: https://keralarescue.in/

Top