കോൺഗ്രസിൽ കലാപം!! കോന്നിയില്‍ നിര്‍ദേശിച്ച സ്ഥാകെ.പി.സി.സി യോഗം മാറ്റി നാര്‍ത്ഥിയെ പാര്‍ട്ടി നിരസിച്ചു; ഡി.സി.സിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ അംഗീകരിച്ചില്ല: അടൂര്‍ പ്രകാശ്.

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസിൽ കലാപം .ഉപതെരഞ്ഞെടുപ്പ് ഫലം അവലോകം ചെയ്യുന്നതിനായി ചേരാനിരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചു. നേതാക്കളുടെ അസൗകര്യം പരിഗണിച്ചാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത് എന്ന് പറയുന്നുണ്ടെങ്കിൽം പാർട്ടിയിലെ അനൈക്യവും വിഴുപ്പലക്കലും ആണ് കാരണം എന്ന് വിലയിരുത്തപ്പെടുന്നു .അതേസമയം കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ ഡി.സി.സി നേതൃത്വത്തെ കുറ്റപ്പെടുത്തി അടൂര്‍ പ്രകാശ് എം.പി. കോന്നിയില്‍ താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയ്ക്കു പകരം പാര്‍ട്ടി മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ജാതി മത സാമുദായിക പരിഗണനകളോ ബന്ധുക്കളെയോ നോക്കിയല്ല ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴാണ് റോബിന്‍ പീറ്ററുടെ പേര് താന്‍ നിര്‍ദേശിച്ചത്. റോബിന്‍ പീറ്ററേക്കാള്‍ എന്തു യോഗ്യതയാണ് മോഹന്‍രാജിനുള്ളതെന്ന് അറിയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

പത്തനംതിട്ട ഡി.സി.സി നേതൃത്വത്തിന്റെ പ്രചാരണത്തില്‍ പാളിച്ചകളുണ്ടായി. അവസരം കിട്ടിയാല്‍ ഡി.സി.സിയുടെ പരാജയം തുറന്നുപറയും. ഡി.സി.സിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ അംഗീകരിച്ചില്ല. ഈ ഡി.സി.സി തുടരണമോ എന്ന് കെ.പി.സി.സി നേതൃത്വം തീരുമാനിക്കട്ടെ. മോഹന്‍രാജിന്റെ പരാജയത്തില്‍ ദുഃഖമുണ്ട്. തെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടി പരിശോധിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രചാരണത്തില്‍ താന്‍ ഒരിക്കലും പിന്നോട്ടുനിന്നിട്ടില്ല. കുടുംബയോഗങ്ങളിലെല്ലാം പങ്കെടുത്തു. പൊതുയോഗങ്ങളിലും സാന്നിധ്യമുറപ്പിച്ചു. പാര്‍ട്ടിയുടെ തീരുമാനത്തോട് യോജിച്ചുനിന്നു. കോന്നിയിലേയാ ആറ്റിങ്ങലോ കൊട്ടിക്കലാശത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല. അത്തരം പരിപാടികളില്‍ പങ്കെടുക്കാറില്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് താന്‍ ഒരിടത്തേക്കും ഒളിച്ചോടിയിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Top